Search
  • Follow NativePlanet
Share
» »ഇടുക്കി-ചെറുതോണി ഡാമുകള്‍ മേയ് 31 വരെ കാണാം, ആസ്വദിക്കുവാൻ ബഗ്ഗികാറും ബോട്ട് യാത്രയും

ഇടുക്കി-ചെറുതോണി ഡാമുകള്‍ മേയ് 31 വരെ കാണാം, ആസ്വദിക്കുവാൻ ബഗ്ഗികാറും ബോട്ട് യാത്രയും

ഡിസംബർ 1 മുതൽ 2023 ജനുവരി 31 വരെ പൊതുജനങ്ങൾക്ക് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദർശിക്കാം ഇടുക്കി-ചെറുതോണി ഡാമുകള്‍ മേയ് 31 വരെ കാണാം, ആസ്വദിക്കുവാൻ ബഗ്ഗികാറും ബോട്ട് യാത്രയും

ഇടുക്കി യാത്രയിലെ ഏറ്റവും കൗതുകമുള്ള കാഴ്ചകളിലൊന്ന് ഇടുക്കി അണക്കെട്ട് ആണ് . കമാന ആകൃതിയിൽ നിർമ്മിച്ച ഇടുക്കി അണക്കെട്ട് മലയാളികളുട ജീവിതത്തോട് ഏറെ ചേർന്നു നിൽക്കുന്ന ഒന്നാണ്. വാർത്തകളിലൂടെ ഇടുക്കി ഡാം പരിചയമില്ലാത്തവർ ആരും കാണില്ല. എന്നാൽ ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓണം, ക്രിസ്മസ്, പുതുവർഷം തുടങ്ങി ചുരുക്കം ചില അവസരങ്ങളില്‍ മാത്രമേ ഇടുക്കി ഡാമിൽ സന്ദർശകരെ അനുവദിക്കാറുള്ളൂ.

idukki dam

ഇപ്പോഴിതാ, കാത്തിരുന്ന അവസരം എത്തിച്ചേർന്നിരിക്കുകയാണ്. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ജനങ്ങൾക്ക് സന്ദർശിക്കുവാനായി തുറന്നുകൊടുക്കും. ഡിസംബർ 1 മുതൽ 2023 ജനുവരി 31 വരെ പൊതുജനങ്ങൾക്ക് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദർശിക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇടുക്കി ജില്ലയുടെ അൻപതാം വാർഷികവും മധ്യവേനൽ അവധിയും കണക്കിലെടുത്ത് സന്ദർശനം മേയ് 31 വരെ നീട്ടിയിരിക്കുകയാണാണ്.

രാവിലെ 9.30 മുതൽ മുതല്‍ വൈകുന്നേരം 5.00 മണി വരെയാണു സന്ദര്‍ശന സമയം. എന്നാൽ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

idukki dam

PC: Aml jhn

ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം.

ചെറുതോണി അണക്കെട്ടില്‍ നിന്നു തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കില്‍ ആറു കിലോമീറ്റര്‍ നടക്കണം. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേര്‍ക്ക് 600 രൂപയാണു ചാര്‍ജ്ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: idukki idukki dam travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+