സ്വാതന്ത്ര്യ ദിന അവധിക്ക് നാട്ടിൽ വരണമോ എന്നുള്ള കൺഫ്യൂഷനിൽ ആണോ? വന്നാലും തിരികെ പോകാൻ ബുദ്ധിമുട്ടായിരിക്കും എന്ന് വിചാരിച്ച് നിരവധി പേരാണ് യാത്ര വേണ്ടെന്ന് വെച്ചിരിക്കുന്നത്. എങ്കിലിതാ വേഗം വണ്ടികയറിക്കോ.. തിരികെ പോകാൻ വഴിയുണ്ട്. സ്വാതന്ത്ര്യ ദിന അവധി കഴിഞ്ഞുള്ള വാരാന്ത്യത്തിലെ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ. ദക്ഷിണ റെയിവേ മംഗളുരു-കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) റൂട്ടിൽ ഈ വാരാന്ത്യത്തിൽ സ്പെഷ്യൽ ട്രെയിൻ ഓടിക്കും.
ഓഗസ്റ്റ് 17 ശനിയാഴ്ച രാത്രി കൊച്ചുവേളിയിലേക്കും തിരികെ ഞായറാഴ്ച വൈകുന്നേരം മംഗളുരുവിലേക്കും ഓരോ സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 14 സ്ലീപ്പർ ക്ലാസ് കോച്ചുകളും മൂന്ന് ജനറൽ കോച്ചുകളുമുള്ള സ്പെഷ്യൽ ട്രെയിനിന് പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

മംഗളുരു ജംങ്ഷൻ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ 06041
മംഗളുരു ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ട് 7.30ന് പുറപ്പെടുന്ന മംഗളുരു ജംങ്ഷൻ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ 06041 ഞായറാഴ്ച രാവിലെ 8.00 മണിക്ക് കൊച്ചുവേളിയിൽ എത്തും. സ്ലീപ്പർ ടിക്കറ്റിന് 450 രൂപയാണ് നിരക്ക്.
മംഗളൂരു ജങ്ഷൻ - 19.30
കാസർഗോഡ് - 20:03
കാഞ്ഞങ്ങാട് - 20:23
പയ്യന്നൂർ - 20:44
കണ്ണൂർ - 21:17
തലശ്ശേരി - 21:39
കോഴിക്കോട് - 22:37
തിരൂർ - 23:14
ഷൊർണ്ണൂർ ജങ്ഷൻ - 01:10
തൃശ്ശൂർ - 01:55
ആലുവ - 02:48
എറണാകുളം ജങ്ഷൻ - 03:25
ആലപ്പുഴ - 04:32
കായംകുളം ജങ്ഷൻ - 05:23
കൊല്ലം ജങ്ഷൻ - 06:10
കൊച്ചുവേളി - 08:00 എന്നിങ്ങനെയാണ് സമക്രമം.
കൊച്ചുവേളി-മംഗളുരു സ്പെഷ്യൽ ട്രെയിൻ (06042)
കൊച്ചുവേളിയിൽ നിന്ന് ഓഗസ്റ്റ് 18 ഞായറാഴ്ച വൈകിട്ട് 6.40 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവില 7.00 മണിക്ക് മംഗളുരു ജംങ്ഷനിൽ എത്തും. 12 മണിക്കൂർ 20 മിനിറ്റാണ് യാത്രാ സമയം.
കൊച്ചുവേളി - 18:40
കൊല്ലം ജങ്ഷൻ - 19:57
കായംകുളം ജങ്ഷൻ - 20:28
ആലപ്പുഴ - 21:33
എറണാകുളം ജങ്ഷൻ - 22:25
ആലുവ - 22:50
തൃശ്ശൂർ - 23:48
ഷൊർണ്ണൂർ ജങ്ഷൻ - 00:35
തിരൂർ - 01:01
കോഴിക്കോട് - 01:47
തലശ്ശേരി - 02:48
കണ്ണൂർ - 03:16
പയ്യന്നൂർ - 03:45
കാഞ്ഞങ്ങാട് - 04:40
കാസർഗോഡ് - 05:01
മംഗളൂരു ജങ്ഷൻ - 07:00 ന്നിങ്ങനെയാണ് സമയക്രമം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













