താഴേക്ക് നോക്കിയാൽ പച്ചപ്പിന്‍റെയും മരത്തലപ്പിന്‍റെയും കാഴ്ച... മുകളിൽ ആകാശം.. പറഞ്ഞുവരുന്നത് സഞ്ചാരികൾക്കിടയിൽ തരംഗമായി മാറുവാൻ പോകുന്ന ഒരു ഗ്ലാസ് ബ്രിഡ്ജിനെക്കുറിച്ചാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും നീളമറിയ ആകാശപ്പാതയായി മാറുവാൻ പോകുന്ന ഇത് അമരാവതിയിലെ ഹില്‍സ്റ്റേഷനായ ചിഖല്‍ദരയില്‍ നിർമ്മാണം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

PC:Jessica Gale/ Unsplash
മധ്യഭാഗത്ത് 100 മീറ്റർ ഗ്ലാസ് ഡെക്ക് ഉള്ള ഈ സ്കൈവാക്ക് 2023 ജൂലൈയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിക്കൽധാര സ്കൈവാക്കിന് 407 മീറ്റർ നീളമാണുള്ളത്. ഗ്ലാസ് പ്രതലമുള്ള രാജ്യത്തെ രണ്ടാമത്തെ തൂക്കുപാലം കൂടിയാണിത്.ലോകത്തിലെ ആദ്യത്തെ ഒറ്റ കേബിൾ റോപ്പ് തൂക്കുപാലം കൂടിയായ ചിക്കൽധാര സ്കൈവാക്കിന് 35 കോടി രൂപ ചെലവ് വരും.
നീളം കൂടിയ ആകാശപ്പാത
സിക്കിമില് നിർമ്മിച്ചിരിക്കുന്ന ഗ്സാസ് പാലത്തിനു ശേഷം നിർമ്മിക്കുന്ന ഈ രണ്ടാമത്തെ ആകാശപ്പാതയുടെ നീളം ലോകത്തിലെ പ്രധാനപ്പെട്ട രണ്ടു ഗ്ലാസ് പാതകളെയും തോൽപ്പിക്കുന്ന നീളമുണ്ട്. സ്വിറ്റ്‌സർലൻഡിലും (397 മീറ്റർ), ചൈനയിലും (360 മീറ്റർ) ഉള്ളതിനേക്കാൾ നീളം കൂടിയ ആകാശപാതയാണിത്.
നിലവിൽ പദ്ധതിയുടെ 70 ശതമാനവും പൂർത്തിയായിട്ടുണ്ട്. മേല്‍ഘട്ട് കടുവസങ്കേതത്തിനു മുകളിലൂടെയാണ് ഈ പാലം കടന്നുപോകുന്നത്. ചിഖല്‍ദരയില്‍ ഹരിക്കേന്‍ പോയന്റിനും ഗൊരേഘട് പോയന്റിനും ഇടയിലായാണ് ഇത് നിർമ്മിക്കുന്നത്. 2022 ജനുവരിയിൽ സംസ്ഥാന വനംവകുപ്പ് ചിക്കൽധാര സ്കൈവാക്ക് പദ്ധതിക്ക് അനുമതി നൽകയിരുന്നു. . എന്നാൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
കാഴ്ചകൾ അതിഗംഭീരം
താഴേക്ക് നോക്കിയാല് അതിഗംഭീരമായ കാഴ്ചകളാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ചിക്കൽധാര സ്കൈവാക്ക് പ്രോജക്റ്റ് മെൽഘട്ട് ടൈഗർ റിസർവിന്റെ ബഫർ സോണിലൂടെ കടന്നുപോകുന്നതിനാൽ ടൈഗർ റിസർവിന്റെയും പ്രദേശത്തെ സമ്പന്നമായ സസ്യജന്തുജാലങ്ങളുടെയും അതിമനോഹരമായ കാഴ്ച നൽകും. 900-ലധികം ഇനം സസ്യങ്ങളും 35 ഇനം മൃഗങ്ങളും 295 ഇനം പക്ഷികളും വസിക്കുന്ന മെൽഘട്ട് കടുവാ സങ്കേതത്തിന്റെ ആകാശക്കാഴ്ച കൂടുതൽ ആളുകളെ ഇവിടേക്ക് ആകർഷിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ- നാഗ്പുര്‍ എക്സ്പ്രസ് വേയോട് ചേർന്നാണ് ചിഖൽധാര സ്ഥിതി ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













