നാട്ടിൽ നിന്നു പോരുമ്പോൾ നാടിന്‍റെ രുചി കൂടിയടങ്ങിയ കുറച്ച് അച്ചാറും നെയ്യും ബാഗില്‍ വയ്ക്കുന്നത് ശീലമില്ലാത്ത പ്രവാസികൾ കാണില്ല. പലഹാരങ്ങൾക്കും മറ്റു വസ്തുക്കൾക്കുമൊപ്പം ചിലപ്പോൾ കൊപ്രയും എണ്ണമയമുള്ള ഭക്ഷണവും ഒക്കെ ബാഗിൽ ഇടം പിടിക്കാറുണ്ട്. ഒപ്പം അവിടെ കിട്ടാത്തതും വിലക്കൂടുതലുള്ളതും ഉൾപ്പെടെ പല കാര്യങ്ങളും ഇവിടേക്ക് കൊണ്ടു വരികയും ചെയ്യും
ഇങ്ങനെ വിദേശത്തേയ്ക്ക് കൊണ്ടുപോകുവാൻ അനുമതിയുണ്ടോ എന്നു പോലും നോക്കാതെ കൊപ്രയടക്കം പാക്ക് ചെയ്തു കൊണ്ടുപോകുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ കൊണ്ടുപോകാൻ സാധിക്കുന്നതും അനുമതിയില്ലാത്തതുമായ വിലക്കുള്ള സാധനങ്ങളുടെ പട്ടികയും അധികൃതർ പുറത്തു വിട്ടിരിക്കുകയാണ്.

ദീപാവലി ഉൾപ്പെടെയുള്ള അവധിക്കാലവും നീണ്ട വാരാന്ത്യങ്ങളും അടുത്തുവരുന്നതിനാലും ധാരാളം ആളുകൾ ഇന്ത്യ-യുഎഇ റൂട്ടിൽ സഞ്ചരിക്കുന്നതിനാലും ഈ സീസണിൽ ഒരുപാട് ആളുകൾ യാത്ര ചെയ്യുന്നതും പരിഗണിച്ചാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഏറ്റവും തിരക്കേറിയ എയർ കോറിഡോറുകളിൽ ഒന്നായ ഇന്ത്യ-യുഎഇ എയർ കോറിഡോർ വഴി ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും യാത്ര ചെയ്യുന്നത്.
ബിസിനസ്, ജോലി, ടൂറിസം, വിസിറ്റ് ആവശ്യങ്ങള്‍ക്കായാണ് ആളുകൾ ഗൾഫിലേക്ക് യാത്ര ചെയ്യുന്നത്. മേൽപ്പറഞ്ഞ പോലെ നിരോധിത വസ്തുക്കൾ യാത്രക്കാർ ചെക്ക് ഇൻ ബാഗേജിൽ വയ്ക്കുന്നത് കാരണം വിമാനത്താവളത്തില് നിന്നും ചെക്ക്-ഇൻ ബാഗേജ് നിരസിക്കുന്ന നിരക്കിൽ വൻ വർധനവ് ആണ് വന്നിരിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരുടെ ബാഗേജിൽ നിന്ന് നിരോധിക്കപ്പെട്ട വസ്തുക്കളുടെ പട്ടികയിലുള്ള നിരവധി സാധനങ്ങളാണ് എല്ലാ ദിവസവും വിമാനത്താവളത്തിലെ ചെക്ക്-ഇൻ ബാഗേജിൽ നിന്നും കണ്ടെത്തുന്നത്.

കൊപ്ര കൊണ്ടുപോകാമോ
നിരോധിച്ച വസ്തുക്കളാണ് എന്നറിയാതെയാണ് ഭൂരിഭാഗം ആളുകളും ഇത്തരം സാധനങ്ങള് ബാഗിൽ കരുതുന്നത്. മുംബൈ വിമാനത്താവളത്തിന്‍റെ കണക്ക് അനുസരിച്ച് യാത്രക്കാരുടെ ചെക്ക് ഇൻ ബാഗേജിൽ ഏറ്റവും കാണപ്പെടുന്ന നിരോധിത ഇനങ്ങളിൽ കൊപ്രയാണ് ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ വർഷം ഒരു മാസത്തിൽ മാത്രം യാത്രക്കാരുടെ ചെക്ക് ഇൻ ബാഗിൽ നിന്ന് 943 കൊപ്ര കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഉയർന്ന അളവിൽ എണ്ണ അടങ്ങിയിട്ടുള്ള കൊപ്ര പെട്ടന്ന് കത്തുകയും തീപിടുത്തത്തിന് കാരണമാവുകയും ചെയ്യുമെന്നതിനാലാണ് ഇത് നിരോധിച്ചിരിക്കുന്നത്.
ചെക്ക് ഇൻ ബാഗേജിലെ നിരോധിത ഇനങ്ങൾ
ഇത് കൂടാതെ പടക്കം, തീപ്പെട്ടി, അച്ചാറുകൾ, എണ്ണമയമുള്ള, എണ്ണ കൂടുതൽ അടങ്ങിയ ഭക്ഷണ പഥാർത്ഥങ്ങൾ, പെയിന്‍റ്, കർപ്പൂരം, നെയ്യ് തുടങ്ങിയവയാണ്.
ഇ-സിഗരറ്റുകൾ, ലൈറ്ററുകൾ, പവർ ബാങ്കുകൾ, സ്പ്രേ ബോട്ടിലുകൾ തുടങ്ങിയവ കരുതുന്നതിലും നിയന്ത്രണങ്ങളുണ്ട്. ഇത്തരം സാധനങ്ങൾ തെറ്റായി കൈകാര്യം ചെയ്യുമ്പോഴോ ശരിയായി സൂക്ഷിക്കുക്കാതെ ഉപയോഗിക്കുമ്പോഴോ വിമാനത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന അപകടത്തിന് കാരണമാകം എന്നതാണ് ഇതിനു പിന്നിലെന്ന് ഖജീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഒറ്റനോട്ടത്തില്‍ പല സാധനങ്ങളും നിരുപദ്രവകാരികളാണ് എന്നുതോന്നുമെങ്കിലും ഇവ ഗുരുതരമായ അപകടങ്ങൾക്ക് കാരണമായേക്കാം എന്നതിനാലാണ് ഇത്തരം സാധനങ്ങള്‍ക്ക് നിരോധം ഏർപ്പെടുത്തിയിരിക്കുന്നത്
പാക്ക് ചെയ്യാതിരിക്കാം ഈ സാധനങ്ങള്‍
വിമാനത്തിൽ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നതോ അപകടകരമോ ആയ വസ്തുക്കളെ കുറിച്ച് സാധാരണ യാത്രക്കാർക്കിടയിലെ ധാരണക്കുറവും അവബോധം ഇല്ലായ്മയുമാണ് ചെക്ക് ഇൻ ബാഗേജുകൾ നിരസിക്കുന്നതിന്‍റെ നിരക്ക് ഉയരാൻ കാരണം.
കൊപ്ര, പെയിന്റ് ,കർപ്പൂരം,നെയ്യ്,അച്ചാർ,എണ്ണമയമുള്ള ഭക്ഷണ സാധനങ്ങൾ, ഇ-സിഗരറ്റുകൾ ,ലൈറ്ററുകൾ ,പവർ ബാങ്കുകൾ,സ്പ്രേ കുപ്പികൾ തുടങ്ങിയവ കൊണ്ടുപോകുന്നതിന് വിലക്കുകളുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











