Search
  • Follow NativePlanet
Share
» »ഇന്ത്യക്കാർക്കിഷ്ടം വിദേശയാത്രകൾ , പൊടിപൊടിക്കുന്നത് കോടികൾ!

ഇന്ത്യക്കാർക്കിഷ്ടം വിദേശയാത്രകൾ , പൊടിപൊടിക്കുന്നത് കോടികൾ!

യാത്രകളിലെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. അവസരം കിട്ടിയാൽ അപ്പോൾ തന്നെ ഇന്ത്യയ്ക്കു വെളിയിൽ പോകണം..നാട്ടിലെ സ്ഥലങ്ങൾ എപ്പോൾ വേണമെങ്കിലും കാണാമല്ലോ എന്ന ഒരു ചിന്തയാണ് ഇപ്പോൾ കൂടുതലും പേർക്കുള്ളത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര യാത്രകൾ ചെയ്യുന്ന സഞ്ചാരികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. ഇന്ത്യൻ പാസ്പപോർട്ട് ഉടമകൾക്ക് നിരവധി രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാം എന്നതും വിസ ഓൺ അറൈവൽ മറ്റു പല രാജ്യങ്ങളിലും ലഭിക്കും എന്നതും കൂടുതൽ ആളുകളെ വിദേശയാത്രയ്ക്ക് പ്രേരിപ്പിക്കുന്നു.

Indians are Spending A Billion Dollars Each Month-Report

PC:Anthony DELANOIX/Unsplash

ഇപ്പോഴിതാ, റിസർവ് ബാങ്ക് ഡാറ്റ അനുസരിച്ച് ഓരോ മാസവും ഏകദേശം ഒരു ബില്യൺ ഡോളർ ആണ് അന്താരാഷ്ട്ര യാത്രകൾക്കായി ഇന്ത്യക്കാർ ചിലവഴിക്കുന്നത്. കൊവിഡ് കാരണം നീണ്ട യാത്രാ ഇടവേളകൾ വന്നെങ്കിലും ഇപ്പോൾ ആഭ്യന്തര യാത്രകളും അന്താരാഷ്ട്ര യാത്രകളും ഒരുപോല വർധിച്ചിരിക്കുകയാണ്.

ലോകത്തിന്‍റെ ഏതു ഭാഗത്തേയ്ക്ക് നിങ്ങൾ യാത്ര പോയാലും അവിടെ നിങ്ങള്‍ക്ക് കുറഞ്ഞത് ഒരു ഇന്ത്യൻ യാത്രികനെയെങ്കിലും കാണാം.

തങ്ങളുടെ യാത്രാ ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാനായി ഇന്ത്യക്കാർ വലിയ സംഖ്യ തന്നെയാണ് ചിലവഴിക്കുന്നത്. ഒറ്റയ്ക്കുള്ള യാത്രയാണെങ്കിലും കുടുംബത്തിനോ സുഹൃത്തുക്കൾക്കൊപ്പമുള്ളോ ആണെങ്കിലും യാത്രയെന്ന ആഗ്രഹം നിറവേറ്റുന്നതിന് മുന്നോട്ടു പോകുവാൻ ഇന്ത്യൻ യാത്രകര്‌ തയ്യാറാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ദി പ്രിന്‍റിന്‍റെ റിപ്പോർട്ട് അനുസരിച്ച്, യാത്രയ്‌ക്കായുള്ള ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള വിദേശ പണമയയ്ക്കൽ ഏകദേശം 9.95 ബില്യൺ യുഎസ് ഡോളറാണ്. 2022-23 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ താമസക്കാർക്ക് മാത്രമുള്ള വിദേശ പണമാണ് ഈ സംഖ്യയന്നാണ് റിപ്പോർട്ട് പറയുന്നത്.

ഓരോ വർഷവും ഈ തുക വർധിച്ചുവരികയാമെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും. 2021 മുതൽ 2022 വരെയുള്ള കാലയളവിൽ ചെലവഴിച്ച തുക 4.16 ബില്യൺ യുഎസ് ഡോളറായിരുന്നു. അതേ സമയം. 2019- 2020 കാലയളവിൽ 5.4 ബില്യൺ യുഎസ് ഡോളറാണ് ചെലവഴിച്ചതെന്ന് റിസർവ് ബാങ്ക് ഡാറ്റ വ്യക്തമാക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് വിദേശ യാത്രകൾക്കായി ഏറ്റവും കൂടുതൽ ചെലവ് വരുന്ന സാമ്പത്തിക വർഷമാണ് ഇപ്പോഴുള്ളത്. 2022-23 ഏപ്രിൽ-ഡിസംബർ കാലയളവിൽ എല്ലാ വർഷത്തേക്കാളും മുമ്പ്, 9 മാസത്തിനുള്ളിൽ ഇന്ത്യക്കാർ ഏകദേശം 10 ബില്യൺ യുഎസ് ഡോളർ ചെലവഴിച്ചു.

ഇന്ത്യൻ സഞ്ചാരികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന ആദ്യ ആറ് ലക്ഷ്യസ്ഥാനങ്ങൾ ബാലി
ദുബായ്
യൂറോപ്പ്
ഇന്തോനേഷ്യ
തായ്ലൻഡ്
വിയറ്റ്നാം എന്നിവയാണ്.

ട്രാവൽ നൗ, പേ ലേറ്റർ എന്ന പദ്ധതിയുടെ വരവും നിരവധി ആളുകളുടെ വിദേശയാത്ര എന്ന ആഗ്രഹം സാധിക്കുവാൻ കാരണമായിട്ടുണ്ട്. യാത്രയ്ക്കാവശ്യമായി വരുന്ന പണം നല്കി പിന്നീടത് ഇഎംഐ വഴി തിരിച്ചടയ്ക്കുന്ന പദ്ധതിയാണിത്. ബാങ്കുകൾ, ട്രാവൽ കമ്പനികൾ, തേർഡ് പാർട്ടി ലെൻഡർമാർ, തുടങ്ങിയവർ ആണ് ട്രാവൽ നൗ, പേ ലേറ്റർ പദ്ധതി നല്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+