Search
  • Follow NativePlanet
Share
» »അന്താരാഷ്ട്ര യോഗാ ഫെസ്റ്റിവൽ 2024: യോഗയെ ആഘോഷമാക്കാം ഇവിടെ

അന്താരാഷ്ട്ര യോഗാ ഫെസ്റ്റിവൽ 2024: യോഗയെ ആഘോഷമാക്കാം ഇവിടെ

അന്താരാഷ്ട്ര വിനോദസഞ്ചാരത്തിൽ ഇന്ത്യയുടെ ശ്രദ്ധേയമായ സംഭാവനകളിലൊന്നാണ് യോഗ. യോഗയുടെ ജന്മ നാട്ടിൽ നിന്നും യോഗ അഭ്യസിക്കാനും ഇതിനെക്കുറിച്ച് കൂടുതൽ പ്രചാരം നല്കാനും ഒക്കെയായി എല്ലാ വർഷവും അന്താരാഷ്ട്രാ യോഗാ ഫെസ്റ്റിവൽ നടത്തുന്നു. ഇത്തവണത്തെ അന്താരാഷ്ട്രാ യോഗാ ഫെസ്റ്റിവൽ മാർച്ച് 8 മുതല് 12 വരെ ഋഷികേശിൽ വെച്ച് നടക്കും.

ഋഷികേശിലെ പരമാർഥ് നികേതൻ ആശ്രമത്തിൽ നടക്കുന്ന ഇന്‍ർനാഷണൽ യോഗാ ഫെസ്റ്റിവലിൽ പുരാതന ഇന്ത്യൻ സമ്പ്രദായങ്ങളും ആഗോള യോഗ പാരമ്പര്യങ്ങളും സമന്വയിപ്പിച്ച് യോഗയുടെ യഥാർത്ഥ സത്തയെ ആഘോഷിക്കും. ഈ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന യോഗാ ക്ലാസുകളും ശില്പശാലകളുമാണ് ഇതിന്‍റെ പ്രധാന ആകർഷണം.

International Yoga Festival 2024

കുണ്ഡലിനി, പവർ വിന്യാസ, അയ്യങ്കാർ, ക്രിയാ യോഗ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ യോഗാധ്യാപകർ നയിക്കുന്ന 70 മണിക്കൂർ യോഗ ക്ലാസുകളും ഉണ്ടായിരിക്കും. യോഗയെ ഗൗരവത്തോടെ കാണുന്നവർക്ക് പുതിയ രീതികൾ പരിചയപ്പെടുവാനും സമ്പന്നമായ അനുഭവം ആത്മീയ സ്വന്തമാക്കി വളരുവാനു ഈ സെഷനുകൾ സഹായിക്കും.

ലോകോത്തര യോഗാ അധ്യാപകരിൽ നിന്ന് 70 മണിക്കൂറിലധികം നീണ്ടു നില്ക്കുന്ന യോഗ ക്ലാസുകൾ , ഇന്ത്യൻ, അന്തർദേശീയ അധ്യാപകരിൽ നിന്ന് യോഗയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ശിൽപശാലകൾ, സായാഹ്ന ഗംഗാ ആരതി, സാംസ്കാരിക പ്രകടനങ്ങൾ, നൃത്ത ശിൽപശാലകൾ, സംഗീത പ്രകടനങ്ങൾ തുടങ്ങിയ ഉൾപ്പെടുന്ന സാംസ്കാരിക സായാഹ്നങ്ങൾ, ആചാര്യന്മാരുടെയും യോഗാചാര്യരുടെയും പ്രഭാഷണങ്ങൾ എന്നിങ്ങനെ ഇവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യുവാനുണ്ട്.

യോഗ പരിശീലിക്കുന്നതിനൊപ്പം തന്നെ അതിന്‍റെ ആത്മീയ ശങ്ങളെ പരിചയപ്പെടുവാനും അന്താരാഷ്ട്ര യോഗാ ഫെസ്റ്റിവൽ വേദിയായ പരമാർഥ് നികേതൻ ആശ്രമത്തിൽ ഗംഗാനദിയുടെ തീരത്ത് ഏറ്റവും ശാന്തമായ അന്തരീക്ഷത്തിൽ ചെലവഴിക്കുവാനുള്ള സൗകര്യവും ഇവിടെ ലഭിക്കുന്നു,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: rishikesh festivals
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+