Search
  • Follow NativePlanet
Share
» »ഇറാൻ യാത്രയ്ക്ക് ഇനി വിസ വേണ്ട, വമ്പൻ ഓഫർ.. ഇന്ത്യക്കാർ ചെലവ് കുറഞ്ഞ ഒരു രാജ്യം കൂടി!

ഇറാൻ യാത്രയ്ക്ക് ഇനി വിസ വേണ്ട, വമ്പൻ ഓഫർ.. ഇന്ത്യക്കാർ ചെലവ് കുറഞ്ഞ ഒരു രാജ്യം കൂടി!

കഴിഞ്ഞ കുറച്ചു നാളുകളായി യാത്രാ രംഗത്തെ പ്രധാന വാർത്തകളിലൊന്ന് വിസ ഇളവാണ്. പല രാജ്യങ്ങളും വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാനായി വിസ ഫ്രീ എൻട്രി അഥവാ വിസാ രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്. ശ്രീ ലങ്ക, തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്കു പിന്നാലെ ഇപ്പോഴിതാ ഇറാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സന്ദര്‍ശകർക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചിരിക്കുകയാണ്.

ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കാണ് ഇറാൻ വിസ ഇല്ലാതെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), സൗദി അറേബ്യ, റഷ്യ, ജപ്പാൻ, ബ്രസീൽ, മൗറീഷ്യസ്, സീഷെൽസ്, ബോസ്നിയ, ടാന്‍സാനിയ, വിയറ്റ്നാം, ലബനോന്‍, ബഹ്റെൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Iran

അന്താരാഷ്ട്ര സഞ്ചാരിളെ ക്ഷണിച്ച് ലോകത്തിന് മുന്നിൽ കൂടുതൽ തുറന്നു കാട്ടുകയാണ് രാജ്യത്തിന്‌റെ ലക്ഷ്യം.
ഇറാന്‍റെ മഹത്തായ സവിശേഷതകൽ ലോകത്തിന് ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണെന്നാണ് ഇറാന്‍ സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രിയായ ഇസദുള്ളാഹ് ദര്‍ഗാമി ഇതു സംബന്ധിച്ച പ്രഖ്യാപനത്തിൽ അറിയിച്ചത്. ഇറാന്‍റെ വാതിലുകൾ ലോകത്തിനു മുന്നിൽ തുറന്നു കാട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരം ലോകത്തിലെ എല്ലാ ജനങ്ങളുടെയും അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള വിനോദസഞ്ചാര രംഗത്ത് ഇറാന്‍റെ മുഖച്ഛായ മൊത്തത്തില്ഡ മാറ്റിമറിക്കുന്നതാണ് പുതിയ നീക്കം. ഇതോടൊപ്പം വാണിജ്യ സാധ്യതകളും വളരും. നേരത്തെ തുർക്കി, അസർബൈജാൻ, ഒമാൻ, ചൈന, അർമേനിയ, ലെബനൻ, സിറിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കായി ഇറാൻ മുമ്പ് വിസ ഒഴിവാക്കൽ പദ്ധതികൾ അവതരിപ്പിച്ചിരുന്നു. ഇതോടെ നിലവിൽ വിസ ഇല്ലാതെ തന്നെ ഇറാൻ സന്ദർശിക്കാൻ കഴിയുന്ന ആകെ രാജ്യങ്ങളുടെ എണ്ണം 45 ആയി ഉയര്‍ന്നിട്ടുണ്ട്.

അന്താരാഷ്ട്ര വിനോദസഞ്ചാര ലക്ഷ്യസ്ഥാനം എന്ന നിലയിൽ ഇറാൻ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ 4.4 ദശലക്ഷം ആളുകളാണ് ഇവിടം സന്ദര്‍ശിച്ചത്. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഗണ്യമായ 48.5% വർദ്ധനവ് രേഖപ്പെടുത്തി.

ഇറാൻ

ലോകത്തിലെ ഏറ്റവും പുരാതന നാഗരികതകളിൽ ഒന്നായ ഇറാൻ പഴമയുടെയും സംസ്കാരത്തിന്‍റെയും കാഴ്ചകളാണ് ലോകത്തിനു മുന്നിൽ തുറക്കുന്നത്.ഈ നാടിൻറെ കലയെയും സംസ്കാരത്തെയും അടയാളപ്പെടുത്തുന്ന മ്യൂസിയങ്ങൾ ഒരു കാഴ്ച തന്നെയാണ്. ചരിത്രവും പൈതൃകവും ഇഷ്ടമുള്ള ഒരാളാണെങ്കിൽ ഇറാനെ നിങ്ങളുടെ യാത്രാ പട്ടികയിൽ ഉൾപ്പെടുത്താം. മ്യൂസിയങ്ങൾ ആണ് ഇവിടുത്തെ മറ്റൊരു കാഴ്ച. നാഷണൽ മ്യൂസിയം ഓഫ് ഇറാന്‍ 20,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ആണ് നിലകൊള്ളുന്നത്.

സാഹസികർക്കും സോളോ സഞ്ചാരികൾക്കും സ്ത്രീകൾക്കുമെല്ലാം സുരക്ഷിതമായി സഞ്ചരിക്കാൻ പറ്റിയ രാജ്യം കൂടിയാണിത്. പൊതുവേ ചെലവു കുറഞ്ഞ രാജ്യമാണ് ഇറാൻ എന്നതിനാൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ധൈര്യമായി ഇവിടം തിരഞ്ഞെടുക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+