ഇസ്രായേൽ - ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായ അവസ്ഥയിലൂടെ ആണ് പശ്ചിമേഷ്യ കടന്നു പോകുന്നത്. പലസ്തീന്‍ അനുകൂല സംഘടനയായ ഹമാസ് ശനിയാഴ്ചയാണ് ആണ് ഇസ്രായേലിനു നേരെ അക്രമണം ആരംഭിച്ചത്. ലോക രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ഇരു രാജ്യങ്ങളിലേക്കും സന്ദർശനം നടത്തുന്നതിന് മുന്നറിയിപ്പുകൾ നല്കിയിട്ടുണ്ട്.
അതിനിടെ എയർ ഇന്ത്യ ഇസ്രായേലിലേക്ക് നടത്തിയിരുന്ന വിമാന സർവ്വീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഒക്ടോബർ 14 ശനിയാഴ്ച വരെയുള്ള സര്‍വീസുകളാണ് നിർത്തലാക്കിയത്. ടെല്‍ അവീവിലേക്ക് ആഴ്ചയിൽ അഞ്ച് ദിവസം- ഞായർ, തിങ്കൾ, ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെയാണ് എയർ ഇന്ത്യ സർവീസുകളുള്ളത്.

PC: PTI
സംഘർഷം യുദ്ധത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഒഴിപ്പിക്കൽ നടപടികൾ ആവശ്യമായി വന്നാൽ ഒരുങ്ങിയിരിക്കാൻ വ്യോമ സേനയ്ക്കും നാവിക സേനയ്ക്കും കേന്ദ്രം നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അതേസമയം ശനിയാഴ്ച അക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേയിൽ ഉള്ള ഇന്ത്യൻ പൗരന്മാർക്ക് സർക്കാർ സുരക്ഷാ നിർദ്ദേശം നല്കിയിട്ടുണ്ട്. "എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ നിരീക്ഷിക്കാനും അഭ്യർത്ഥിക്കുന്നു.
അനാവശ്യമായ സഞ്ചാരം ഒഴിവാക്കണമെന്ന് ഇസ്രായേലിലെ എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. "ദയവായി ജാഗ്രത പാലിക്കുക, അനാവശ്യമായ സഞ്ചാരം ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം നിൽക്കുക. കൂടുതൽ വിവരങ്ങൾക്ക് ദയവായി ഇസ്രായേലി കമാൻഡ് വെബ്‌സൈറ്റോ (https://www.oref.org.il/en) അല്ലെങ്കിൽ അവരുടെ ബ്രോഷറോ കാണുക, വിദേശകാര്യം മന്ത്രാലയം സൂചിപ്പിച്ചു.
എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ, ഇസ്രായേലിലുള്ള തങ്ങളുടെ പൗരന്മാരോട് +97235226748 എന്ന നമ്പറിൽ ബന്ധപ്പെടാനോ [email protected]. എന്ന ഇ മെയിൽ വിലാസത്തിൽ സന്ദേശം അയയ്ക്കാനോ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഹമാസിനെതിരെ ഇസ്രയേൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. ഇസ്രായേൽ- ഹമാസ് സംഘർഷത്തില്ഡൽ ഇരുരാജ്യങ്ങളിലുമായി ഇതുവരെ ആയിരത്തോളം പേർ കൊല്ലപ്പെട്ടു എന്നാണ് വിവരം.
അതേസമയം ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരെയും വിദ്യാർത്ഥികളെയും തിരികെ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇവരെ റോഡ് മാർഗം കെയ്രോയിൽ എത്തിക്കാനാണ് ശ്രമം. ഈജിപ്ത് അതിര്‍ത്തിയായ താബ വഴി വരാനാണ് ശ്രമം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











