സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ജമ്മു കാശ്മീരില്‍ വിനോദ സഞ്ചാരം പുനരാരംഭിക്കുന്നു.
ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 10 മാസമായി ശക്തമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. അതിനിടയിലായിരുന്നു കൊവിഡ് ആഘാതവും തുടര്‍ന്നുള്ള ലോക്ക് ഡൗണും. തകര്‍ന്നടിഞ്ഞ വിനോദ സഞ്ചാര മേഖലയില്‍ ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് ജമ്മു കാശ്മീര്‍. ഒരു ഘട്ടത്തില്‍ തീര്‍ത്തും നിലച്ച് പോയ വിനോദ സഞ്ചാരം തിരികെ മുന്‍പത്തെ അതേ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം.

ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ പാര്‍ക്കുകള്‍ക്കും ഗാര്‍ഡനുകളിലുമാണ് പ്രവേശനം അനുവദിക്കുക. ബുധനാഴ്ച മുതല്‍ പാര്‍ക്കുകളിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇവിടേക്ക് പോകുമ്പോള്‍ ആളുകള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അറിയിപ്പില്‍ പറയുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പിന്തുടരണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












