ജമ്മു- ശ്രീനഗർ വന്ദേ ഭാരത്: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സർവീസുകളിലൊന്നാണ് കാശ്മീരിലേക്കുള്ളത്. ഇന്ത്യയുടെ സാങ്കേതിക മേഖലയിലെയും നിർമ്മാണ രംഗത്തെയും കഴിവ് ലോകത്തിന് മുന്നില്‍ പ്രദർശിപ്പിക്കുന്ന കാശ്മീർ വന്ദേ ഭാരത് ഇനി ഓടിത്തുടങ്ങുവാൻ അധികം നാളുകളില്ല. ജമ്മു കശ്മീരിലെ റെയിൽ ഗതാഗതത്തിന് കരുത്ത് പകരാൻ ജമ്മു- ശ്രീനഗർ വന്ദേ ഭാരത് കത്ര വഴി ഏപ്രിൽ 19 മുതൽ സർവീസ് ആരംഭിക്കും. ജമ്മു കശ്മീരിലേക്കുള്ള ഉദ്ഘാടന വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
പ്രാദേശിക യാത്രക്കാര്‍ക്ക് മാത്രമല്ല, ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന, പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കാശ്മീരിനെ സംബന്ധിച്ചെടുത്തോളം വിനോദസഞ്ചാര രംഗത്തെ വളർച്ച കൂടി അടയാളപ്പെടുത്തുന്നതാണ് പുതിയ വന്ദേ ഭാരത് സർവീസ്. ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്ന ഈ വന്ദേ ഭാരത് ഈ പ്രദേശത്തയ്ക്ക് നേരിട്ട് റെയിൽ പ്രവേശനം എന്ന ആവശ്യം നിറവേറ്റുകയും ചെയ്യും.

ജമ്മു- ശ്രീനഗർ വന്ദേ ഭാരത് ഉദ്ഘാടനം
ജമ്മു റെയിൽവേ ഡിവിഷനിലെ കത്ര റെയിൽവേ സ്‌റ്റേഷനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരിലെ ആദ്യ വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യും. ജമ്മു റെയിൽവേ സ്‌റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ ഇ്പോഴും തുടരുന്നതിനാൽ തുടക്കത്തിൽ കത്രയിൽ നിന്നാണ് ട്രെയിൻ സർവീസ് നടത്തുക. 272 കിലോമീറ്റർ ദൈർഘ്യമുള്ള ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ പൂർത്തീകരണവും ഇതോടൊപ്പം ആയിരിക്കും. തുടർന്ന് പണി പൂർത്തിയാകുന്ന മുറയ്ക്ക് ജമ്മുവിൽ നിന്ന് ട്രെയിൻ സർവീസ് നടത്തി തുടങ്ങും. ഓഗസ്റ്റ് മാസത്തോടെ ജമ്മുവിൽ നിന്ന് സർവീസ് ആരംഭിക്കുവാൻ കഴിയുമെന്നാണ് കരുതുന്നത്.
ചെനാബ് പാലം ഉദ്ഘാടനം
കശ്മീർ വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനൊപ്പം തന്നെ പ്രധാനമന്ത്രി ഉദ്ദംപൂരിലും എത്തും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം അദ്ദേഹം സന്ദർശിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. കത്ര-ബാരാമുള്ള ലിങ്കിൽ ട്രെയിനിന്റെ പരീക്ഷണ ഓട്ടങ്ങൾ നേരത്തെ തന്നെ വിജയകരമായി പൂർത്തിയാക്കുകയും കത്രയ്ക്കും കശ്മീരിനും ഇടയിലുള്ള ട്രെയിൻ സർവീസിന് റെയിൽവേ സുരക്ഷാ കമ്മീഷണറും അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
ജമ്മു-ശ്രീനഗർ വന്ദേ ഭാരത് പ്രത്യേകതകൾ
കാശ്മീരിന്‍റെ വൈവിധ്യമാർന്ന കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ വിധത്തിലാണ്
ജമ്മു - ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്. മഞ്ഞുവീഴുന്ന ശൈത്യകാലത്ത് ട്രെയന് സര്‍വീസ് തുടരുവാൻ കഴിയുന്ന വിധത്തിലുള്ള സൗകര്യങ്ങൾ വന്ദേ ഭാരതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ പോലും തകരാറുകളൊന്നുമില്ലാതെ പ്രവർത്തിക്കുവാൻ കഴിയുന്നതാണ് കാശ്മീർ വന്ദേ ഭാരത്.
മഞ്ഞുവീഴ്ച പോലുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുമ്പോൾലോക്കോ പൈലറ്റിന് മുന്നിലുള്ള കാഴ്ചകൾ മറയാതിരിക്കാൻ ഫ്രണ്ട് ലുക്ക്ഔട്ട് ഗ്ലാസ് ഓട്ടോമാറ്റിക്കായി ഡീഫ്രോസ്റ്റ് ചെയ്യുന്നതിനായി വിൻഡ്ഷീൽഡിൽ ഹീറ്റിംഗ് ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഘടകങ്ങൾ പൂജ്യത്തിന് താഴെയുള്ള താപനിലയിൽ ഗ്ലാസിൽ മഞ്ഞു പിടിക്കാതെ സഹായിക്കും.
തീർത്തും തണുപ്പു നിറഞ്ഞ താപനിലയിൽ സഞ്ചരിക്കേണ്ടി വരുമ്പോൾ വെള്ളം തണുത്ത് ഐസാകാതിരിക്കാൻ സിലിക്കൺ ഹീറ്റിംഗ് പാഡുകൾ (ഒരു വാട്ടർ ടാങ്കിന് 1800 വാട്ട്), വെള്ളം മരവിപ്പിക്കുന്നത് ഒഴിവാക്കാൻ പ്ലംബിംഗിനായി സ്വയം നിയന്ത്രിക്കുന്ന തപീകരണ കേബിളുകൾ തുടങ്ങി നിരവധി സൗകര്യങ്ങൾ വന്ദേ ഭാരതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ, തണുപ്പ് വണ്ടിയുടെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ എയര്‍-ബ്രേക്ക് സിസ്റ്റം പ്രവർത്തിക്കാനും തപീകരണ സംവിധാനങ്ങള്‍ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി
ജമ്മു കാശ്മീരിനെ റെയിൽ വഴി മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാനുള്ള
ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി ഏറെ സവിശേഷമായ ഒരു പദ്ധതിയാണ്. 324 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽവേ ട്രാക്ക് കശ്മീർ താഴ്‌വരയെ ജമ്മു താവി റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും അതുവഴി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യും.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കമായ 12.75 കിലോമീറ്റർ നീളമുള്ള ടണൽ T-49 ഉൾപ്പെടെ 119 കിലോമീറ്റർ നീളമുള്ള 38 തുരങ്കങ്ങളാണ് പദ്ധതിയിലുള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കമാന റെയിൽവേ പാലമായ, ഐഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുള്ള ചെനാബ് പാലം ഇതിന്‍റെ ഭാഗമാണ്. 1,315 മീറ്റർ നീളവും 467 മീറ്റർ കമാന സ്പാനുള്ള ഈ പാലം നദീതടത്തിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













