Search
  • Follow NativePlanet
Share
» »ഷൊർണൂർ -കണ്ണൂർ സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ വരെ നീട്ടി.. പയ്യോളിയിൽ സ്പെഷ്യൽ സ്റ്റോപ്പ്

ഷൊർണൂർ -കണ്ണൂർ സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ വരെ നീട്ടി.. പയ്യോളിയിൽ സ്പെഷ്യൽ സ്റ്റോപ്പ്

യാത്രക്കാർക്ക് ആശ്വാസമായി സ്പെഷ്യൽ സർവീസ് ട്രെയിൻ നീട്ടി റെയിൽവേ. യാത്രാതിരക്ക് കുറയ്ക്കാൻ കണ്ണൂരിനും ഷൊർണ്ണൂരിനും ഇടയില് റെയിൽവേ ആരംഭിച്ച സ്പെഷ്യൽ സർവീസ് ആയ ഷൊർണൂർ-കണ്ണൂർ തീവണ്ടി മൂന്നു മാസത്തേയ്ക്ക് നീട്ടി. ഇതോടെ ജൂലൈ വരെ സർവീസ് നടത്തുവാൻ അനുമതിയുണ്ടായിരുന്ന ഷൊർണൂർ- കണ്ണൂർ പാസ‍ഞ്ചർ ട്രെയിന്‍ ഒക്ടോബർ വരെ സർവീസ് നടത്തും.

പുതിയ മാറ്റമനുസരിച്ച് ഷൊർണൂർ - കണ്ണൂർ പാസഞ്ചർ ട്രെയിൻ (06031) ഒക്ടോബർ 30 വരെയും കണ്ണൂർ - ഷൊർണൂർ പാസഞ്ചർ ട്രെയിൻ (06032) ഒക്ടോബർ 31 വരെയും സർവീസ് നടത്തും. നേരത്തെ സർവീസ് നടത്തിയിരുന്ന അതേ ദിവസങ്ങളിൽ തന്നെയാണ് തുടർന്നുള്ള ദിവസങ്ങളിലും സർവീസ്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷൊർണ്ണൂരിൽ നിനന് കണ്ണൂരിലേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് ഷൊർണ്ണൂരിലേക്കും ആയിരിക്കും സർവീസ്. ഇത് കൂടാതെ ട്രെയിനിന് പയ്യോളിയിൽ പുതിയ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

Kannur-Shoranur Special Passenger Extends Till October

വടക്കൻ കേരളത്തിലെ യാത്രാ ദുരിതത്തിന് അറുതി വരുത്താൻ കഴിഞ്ഞ സർവീസാണിത്. 12 ജനറല്‍ കംപാര്‍ട്ട്‌മെന്റുകളുള്ള ഷൊര്‍ണൂര്‍-കണ്ണൂര്‍-ഷൊര്‍ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിനിന് 948 സീറ്റിംഗ് കപ്പാസിറ്റിയാണുള്ളക്. ട്രെയിന് വന്നതോടെ ഈ സമയത്ത് ഈ റൂട്ടിലെ യാത്രാ തിരക്കിന് നല്ല കുറവുണ്ട്. ജൂലൈ 2 മുതലാണ് സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചത്.

ട്രെയിൻ നമ്പര്‍ 06031 ഷൊർണൂർ - കണ്ണൂർ പാസഞ്ചർ (ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി 3:40ന് ഷൊർണൂരിൽനിന്ന് യാത്ര പുറപ്പെട്ട് 5.35 ന് കോഴിക്കോട്, തുടർന്ന് 7:40ന് കണ്ണൂരിൽ എത്തും. പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, പയ്യോളി, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. പയ്യോളിയിൽ വൈകിട്ട് 6:12 ന് എത്തും.

ട്രെയിൻ നമ്പർ കണ്ണൂർ -ഷൊർണൂർ പാസഞ്ചർ‌ (ബുധൻ, വ്യാഴം, വെള്ളി, ശനി) രാവിലെ 8:10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ട്രെയിൻ കോഴിക്കോട് 9.45 നും ഉച്ചയ്ക്ക് 12:30 ന് ഷൊർണ്ണൂരും എത്തിച്ചേരും. രാവിലെ 8.57 നാണ് പയ്യോളിയിൽ ട്രെയിൻ എത്തുന്നത്. വൈകിട്ട് തിരുവനന്തപുരം-നേത്രാവതി എക്‌സ്പ്രസിലും കണ്ണൂര്‍ എക്‌സ്പ്രസിലും അനുഭവപ്പെടുന്ന തിരക്ക് പുതിയ ട്രെയിനിന്റെ വരവോടെ കുറഞ്ഞിട്ടുണ്ട്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train travel news kannur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+