Search
  • Follow NativePlanet
Share
» »ബെംഗളൂരു മഴ; നഗരത്തിൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചോ? വിശദമായ കാലാവസ്ഥാ പ്രവചനം

ബെംഗളൂരു മഴ; നഗരത്തിൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചോ? വിശദമായ കാലാവസ്ഥാ പ്രവചനം

ബെംഗളൂരുവിൽ ഉൾപ്പെടെ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച പുലർച്ചെ മുതൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. വരുന്ന മൂന്ന് ദിവസങ്ങളിൽ കർണ്ണാടകയിലെ വിവിധ ജില്ലകളിൽ മഴ തുടരുവാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കനത്ത മഴയാണ് ചിലയിടങ്ങളിൽ പ്രതീക്ഷിക്കുന്നത്. അതേസമയം, നാളെ ഡിസംബർ രണ്ട് തിങ്കളാഴ്ച കർണ്ണാടകയിൽ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചോ എന്നാണ് കുട്ടികളുൾപ്പെടെയുള്ളവർ അന്വേഷിക്കുന്നത്.

ഇതുവരെ സ്കൂളുകൾക്കും കോളേജുകൾക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും മഴ ശക്തമാകുകയാണെങ്കിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതല്‍ നടപടികൾ അധികൃതർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഒക്ടോബർ മാസത്തിൽ ബെംഗളൂരുവിൽ ദിവസങ്ങളോളം കനത്ത മഴ നീണ്ടുനിന്നപ്പോൾ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

Will Bengaluru Schools Be Closed on Monday December 2 Detailed Weather Forecast

ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്ന് കർണ്ണാടകയിലെ മിക്ക ജില്ലകളിലും കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ട്. ബെംഗളൂരു അർബൻ, ബംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപുര, രാമനഗര, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നേരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൂടാതെ കുടക്, മൈസൂരു, ചാമരാജനഗര, മാണ്ഡ്യ, ഹാസൻ, ചിക്കമംഗളൂരു, ശിവമോഗ എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബർ 2,3 ചൊവ്വ ബുധൻ ദിവസങ്ങളില്‍ ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമൊഗ്ഗ, ചിക്കമംഗളൂരു, ഹസൻ, കുടക്, മൈസൂരു, ചാമരാജനഗർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വരുന്ന 48 മണിക്കൂറിനുള്ളിൽ ഫെംഗൽ ചുഴലിക്കാറ്റ് കർണാടകയെ ബാധിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഫെംഗൽ ചുഴലിക്കാറ്റ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കർണ്ണാടകയിൽ ശക്തമായേക്കും. കൂടാതെ, ഈ ദിവസങ്ങളിലായി ബെംഗളൂരു, കോലാർ, ചിക്കബെല്ലാപുര, തുമകുരു, രാമനഗര, മാണ്ഡ്യ, ഹാസൻ, ചിക്കമംഗളൂരു, ഉഡുപ്പി ജില്ലകളിൽ 35 മുതൽ 85 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

കർണ്ണാടക മഴ പ്രവചനം

അടുത്ത 3 ദിവസങ്ങളിൽ ബെംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഡി ബെംഗളൂരു ഡയറക്ടർ സി.എസ് പാട്ടീൽ പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ കർണാടകയിലെ ഉൾപ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ വ്യാപകമായ മഴയും വടക്കൻ കർണാടകയിലെ ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയും ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു.

ബെംഗളൂരുവിൽ ലഭിച്ച മഴ

ഔദ്യോഗിക കണക്കുകളനുസരിച്ച് ഡിസംബര്‌ 1 വൈകുന്നേരം 5.30 വരെ ബെംഗളൂരുവിൽ 3.8 മില്ലീമീറ്ററും എച്ച്എഎൽ വിമാനത്താവളത്തിൽ 7 മില്ലീമീറ്ററും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2.2 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore weather update rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+