ഒക്ടോബർ മാസം വന്നതോടെ സഞ്ചാരികളുടെ യാത്രാ തിരച്ചിലുകളിലേക്ക് കാശ്മീരും കയറി വന്നിട്ടുണ്ട്. മെല്ലെ കാലാവസ്ഥ തണുപ്പിലേക്ക് മാറുകയാണ്. മഴയകന്ന് പൂർണ്ണമായും മഞ്ഞിലേക്ക് കാശ്മീർ മാറുന്ന സമയത്തിനായി സഞ്ചാരികളും കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, യാത്രക്കാര്‍ക്ക് സന്തോഷം നല്കുന്ന ഒരു വാർത്ത എത്തിയിരിക്കുകയാണ്. കാശ്മീരിൽ ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ വാർത്തകളനുസരിച്ച് ഒക്ടോബർ ആറാം തിയതി ഞായറാഴ്ചയാണ് കാശ്മീര്‍ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്.
കാശ്മീരിന്‍റെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് മഞ്ഞുവീണത്. ഇതിൽ പ്രസിദ്ധ സ്കീ റിസോർട്ടായ ഗുൽമാർഗും ഉള്‍പ്പെടുന്നു. പ്രദേശത്ത് വരാൻ പോകുന്ന തണുപ്പിന്‍റെ തുടക്കം കുറിച്ചു വന്ന മഞ്ഞുവീഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് വിനോദസഞ്ചാരംഗം കാണുന്നത്. അതേസമയം താഴ്ന്ന സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ചെറിയ മഴയാണ് അനുഭവപ്പെട്ടത്. ഏതായാലും മഞ്ഞുവീഴ്ചയോടെ പ്രദേശത്ത് കാലാവസ്ഥ തണുപ്പിലേക്ക് മാറും. ബാരാമുള്ള ജില്ലയുടെ ഭാഗമായ ഗുല്‍മാർഗ് സ്കീ റിസോർട്ടിൽ രണ്ടു മുതല് മൂന്നിഞ്ച് വരെ കട്ടിയിലാണ് കഴിഞ്ഞ ദിവസം മഞ്ഞുവീണത്.

ഇത് കൂടാതെ, പടിഞ്ഞാറൻ കാശ്മീരിൽ ലൈന്‍ ഓഫ് കൺട്രോളിനോട് ചേർന്നുള്ള ഗുരെസിലെ റസ്ഡാൻ പാസിലും മിതമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. അതേസമയം ഇവിടുത്തെ താഴ്വാരങ്ങളിൽ മഴയും പെയ്തു. ഇതൊഴിച്ചു നിർത്തിയാൽ വരുന്ന പത്ത് ദിവസങ്ങളിൽ കാശ്മീരിലെ മറ്റു പ്രധാന പ്രദേശങ്ങളിൽ പൊതുവേ വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പ്രാദേശിക കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് ഇന്നും നാളെയും കാശ്മീരിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടാനാണ് സാധ്യത. ചിലയിടങ്ങളിൽ ചെറിയ മഴ പെയ്യുവാനുള്ള നേരിയ സാധ്യതയും ഉണ്ട്. കൂടാതെ 9,10 തിയതികളിൽ ചില പ്രദേശങ്ങളിൽ മഴ പെയ്യവാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു.
എന്തുതന്നെയായാലും കാലാവസ്ഥിലുണ്ടായ മാറ്റം കാശ്മീരിന്‍റെ ഉയർന്ന പ്രദേശങ്ങളിലും സമതലങ്ങളിലും താപനില താഴാനുള്ള സാധ്യതയിലേക്കാണ്.
കാശ്മീർ ഇനി തണുപ്പിലേക്ക്
വിന്‍റർ സീസണിലേക്ക് മെല്ലെ അടുത്തുകൊണ്ടിരിക്കുകയാണ് കാശ്മീര്‍ . ശ്രീനഗറിൽ കഴിഞ്ഞ ദിവസം എട്ടു ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ ഗുൽമാർഗിലെ താപനില മൈനസ് 1 ആണ് രാത്രികാലങ്ങളിൽ അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിലും ഇതേ തണുത്ത കാലാവസ്ഥ തന്നെ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ അഭിപ്രായം. വിന്‍റർ എത്തുന്നതോടെ കാശ്മീരിലെ കുന്നിൻ പ്രദേശങ്ങൾ മഞ്ഞിൽ മൂടും. മഞ്ഞുവീഴ്ച തുടങ്ങുന്നതോടെ ഗുൽമാർഗ് പോലുള്ള ഇടങ്ങളിലേക്കും സഞ്ചാരികൾ എത്തിത്തുടങ്ങും.
ഒക്ടോബറിലെ കാശ്മീർ
കാശ്മീർ സന്ദർശിക്കാൻ പറ്റിയ സമയങ്ങളിലൊന്നാണ് ഒക്ടോബർ. വിന്‍റർ സീസണിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുൻപുള്ള സമയമായതിനാൽ അത്യാവശ്യം തിരക്ക് അനുഭവപ്പെട്ടേക്കാം,. എന്നിരുന്നാലും ഇവിടുത്തെ ഭൂപ്രകൃതി കാണുവാനും പരിചയപ്പെടുവാനും പറ്റിയ സമയമാണ് ഒക്ടോബർ,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












