മുന്നിൽ തമിഴ്നാട്
2019-2020 ലെ സാമ്പത്തിക സർവ്വേ അനുസരിച്ച് ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളില്‍ ഒന്നാം സ്ഥാനം തമിഴ്നാടിനാണ്. ഈ പട്ടികയിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ പോലും കേരളത്തിനു എത്തിച്ചേരുവാനായിട്ടില്ല. തമിഴ്നാട്, ഉത്തർപ്രദേശ്, കർണ്ണാടക, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര എന്നീസംസ്ഥാനങ്ങളാണ് ആദ്യ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയിലെ ആഭ്യന്തര സഞ്ചാരികളിൽ 65 ശതമാനം ആളുകളും തിരഞ്ഞെടുക്കുന്നത് ഈ സംസ്ഥാനങ്ങളാണ്.
ആദ്യ പത്തിൽ ഈ സംസ്ഥാനങ്ങൾ
ആഭ്യന്തര സഞ്ചാരികൾ എത്തിച്ചേരുന്ന കേരളത്തിലെ സംസ്ഥാനങ്ങളും സഞ്ചാരികളുടെ ശതമാനവും നോക്കാം. തമിഴ്നാട് (20.9), ഉത്തർ പ്രദേശ് (14.2), കർണ്ണാടക(10.9), ആന്ധ്രാ പ്രദേശ് (10.0), മഹാരാഷ്ട്ര(7.2), തെലങ്കാന(7.2), ബംഗാൾ(4.8), മധ്യ പ്രദേശ് (4.7), ഗുജറാത്ത് (2.9), രാജസ്ഥാൻ(2.8) എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സഞ്ചാരികളുടെ ശതമാനക്കണക്ക്,
വിദേശികൾക്കും വേണ്ട
സാമ്പത്തിക സർവ്വേ അനുസരിച്ച് വിദേശികളായ സഞ്ചാരികളും കേരളത്തെ തിരഞ്ഞെടുക്കുന്നില്ല എന്നു കാണാം. വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന ആദ്യ അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങൾ തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവയാണ്. ഇന്ത്യയിലെത്തുന്ന സഞ്ചാരികളിൽ 67 ശതമാനം ആളുകളും തിരഞ്ഞെടുക്കുന്നത് ഈ അഞ്ച് സംസ്ഥാനങ്ങളാണ്. കേരളം ഏഴാം സ്ഥാനത്താണുള്ളത്.
മഹാരാഷ്ട്രയിലെത്തുന്നത് 18.9 ശതമാനം
വിദേശികളായ സഞ്ചാരികളിൽ മഹാരാഷ്ട്ര തിരഞ്ഞെടുക്കുന്നത് 18.9 ശതമാനം സഞ്ചാരികളെന്ന് സർവ്വേ പറയുന്നു. തമിഴ്നാട് (18.1), ഉത്തർ പ്രദേശ്(13.2), ഡെൽഹി (10.2), രാജസ്ഥാൻ (6.00), ബംഗാൾ (5.9), പഞ്ചാബ് (4.1), കേരളം (4.1), ബീഹാർ (4.0), ഗോവ(3.1) എന്നിങ്ങനെയാണ് വിദേശികൾ ഇന്ത്യയിൽ സന്ദര്‍ശനം നടത്തുന്നത്.
പ്രളയം തകർത്തുവെങ്കിലും
പ്രളയവും മണ്ണിടിച്ചിലും ഒക്കെ കേരളാ ടൂറിസത്തെ ദോഷകരമായി ബാധിച്ചുവെങ്കിലും അതിൽ നിന്നെല്ലാം വളരുന്ന ഒരു കാഴ്ചയായിരുന്നു കണ്ടുകൊണ്ടിരുന്നത്. എന്നാല്‍ ഇക്കണോമിക് സർവ്വേ റിപ്പോർട്ട് അനുസരിച്ച് കേരളം മുന്നിലെത്തണമെങ്കിൽ ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യുവാനുണ്ടെന്നാണ് പറയുന്നത്. എന്നാൽ 2019 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലത്ത് കേരളത്തിലെത്തിയ ആഭ്യന്തര അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തിൽ 2018 ലെ അതേ സമയത്തെ വളർച്ചയെ അപേക്ഷിച്ച് 14.81 ശതമാനം വളർച്ച നേടിയിരുന്നു.