Search
  • Follow NativePlanet
Share
» »മഴ: ഗവിയിൽ സഞ്ചാരികൾക്ക് നിയന്ത്രണം; ആർക്കൊക്കെ പോകാം, അറിഞ്ഞ് പ്ലാൻ ചെയ്യാം

മഴ: ഗവിയിൽ സഞ്ചാരികൾക്ക് നിയന്ത്രണം; ആർക്കൊക്കെ പോകാം, അറിഞ്ഞ് പ്ലാൻ ചെയ്യാം

സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് ഗവി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം. പത്തനംതിട്ടയിലെ എക്കോ ടൂറിസം കേന്ദ്രമായ ഗവിയിൽ കേരള വനം വകുപ്പിന്റെ പാക്കേജിൽ വരുന്നവർ ഒഴികെയുള്ള സഞ്ചാരികള്‍ക്കാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

മറ്റു വിനോദസഞ്ചാരികള്‍ക്ക് ഗവിയിലേക്ക് പ്രവേശന അനുമതിയില്ല. റെഡ് അലർട്ടിനെ തുടർന്ന് ഗവിയിലേക്കുള്ള ബുക്കിങ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് ഗവി കക്കി ഇക്കോ ടൂറിസം വെബ്സൈററിലും അറിയിപ്പ് കൊടുത്തിട്ടുണ്ട്. ഗവി കൂടാതെ കേരളത്തിലെ പല വിനോസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചിട്ടുണ്ട്.

Kerala Monsoon Gavi Eco Tourism Entry Restricted

പൊന്മുടി

ശക്തമായ മഴ കാരണം മലയോര മേഖലയിലേക്കുളള യാത്രാ നിരോധനവും കാലാവസ്ഥാ മുന്നറിയിപ്പും നിലനിൽക്കുന്ന സാഹചര്യത്തിൽ മേയ് 19 മുതൽ മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുന്നതായി തിരുവനന്തപുരം
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചിരുന്നു.

തൃശൂർ

ജില്ലയില് അതിരപ്പിള്ളി വാഴച്ചാല്‍ ഉള്‍പ്പടെയുള്ള തൃശൂര്‍ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും കനത്ത മഴയെ തുടർന്ന അടച്ചിരിക്കുകയാണ്. വിലങ്ങന്‍ കുന്ന്, പൂമല ഡാം, കലശമല, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, ഏനാമാവ് നെഹ്‌റു പാര്‍ക്ക്, സ്‌നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂര്‍മുഴി റിവർ ഗാര്‍ഡന്‍ എന്നിവിടങ്ങളിലൊന്നും പ്രവേശനമില്ല.

വർക്കല

കനത്ത മഴയിൽ വർക്കല പാപനാശത്ത് വീണ്ടും കുന്നിടിഞ്ഞു. പാപനാശം കുന്നിൽ ഹെലിപ്പാഡിനു ഭാഗത്താണ് കുന്ന്‌ വലിയ അളവിൽ ഇടിഞ്ഞുവീണത്. ഹെലിപ്പാഡിലെ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം സന്ദർശകർക്ക് കടൽക്കാഴ്ചകൾ കാണാനും വിശ്രമിക്കാനുമായി സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങൾക്കു മുന്നിലുള്ള ഭാഗമാണ് ഇടിഞ്ഞത്. വർക്കലയില്‍ സന്ദർശകർക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഒന്നും ഇതുവരെയില്ലെങ്കിലും സുരക്ഷിതമായ അകലത്തിലിരുന്ന് കടൽ കാഴ്ചകൾ ആസ്വദിക്കാൻ ശ്രദ്ധിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: gavi weather update
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+