കേരളത്തിൽ പല ഭാഗങ്ങളിലായി ഇപ്പോൾ മഴ തുടരുകയാണ്. തെക്കൻ കേരളത്തിൽ പലയിടങ്ങളിലും വേനൽമഴ കനത്ത നാശനഷ്ടം വിതച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില് ഉച്ച മുതൽമഴ പെയ്തു തുടങ്ങിയിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചു.
നേരത്തെ, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളാണ് നിലവിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്. അതേസമയം, നാളെ ഏപ്രിൽ 6 ഞായറാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് എന്നിവിങ്ങളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം ജില്ലയിൽ (കാപ്പിൽ മുതൽ പൂവാർ വരെ) ഞായറാഴ്ച രാവിലെ 11.30 വരെ 0.9 മുതൽ 1.1 മീറ്റർ വരെയും, കൊല്ലം ജില്ലയിൽ (ആലപ്പാട്ട് മുതൽ ഇടവ വരെ) ഇന്ന് ശനിയാഴ്ച ഉച്ചയ്‌ക്ക് 02.30 മുതൽ നാളെ ഞായറാഴ്ച രാവിലെ 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് നാളെ ഞായറാഴ്ച രാവിലെ 11. 30 വരെ 1.1 മുതൽ 1.2 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
സാധാരണയിലും കൂടുതൽ വേനൽ മഴ
ഈ വർഷം സംസ്ഥാനത്ത് പതിവിലുമധികം വേനൽമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ പറയുന്നത്. കൂടിയും കുറഞ്ഞും അളവിൽ മേയ് പകുതി വരെ കേരളത്തിൽ വേനൽമഴ ലഭിക്കാം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് മാർച്ച് ഒന്നു മുതൽ ഏപ്രിൽ 4 വരെ സാധാരണയായി പെയ്യേണ്ടത് 42.9 മില്ലിമീറ്റർ മഴയാണ്. എന്നാൽ 103% കൂടുതലായി 86.9 മില്ലിമീറ്റർ മഴ ലഭിച്ചു. ഇതുവരെയുളള കണക്കിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും മഴ ലഭിച്ചത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












