Search
  • Follow NativePlanet
Share
» »ഇനി മാർക്ക് സ‍ഞ്ചാരികളിടും, തിരുവനന്തപുരത്ത് 'ഡെസ്റ്റിനേഷന്‍ റേറ്റിങ്ങ്' ആരംഭിച്ചു

ഇനി മാർക്ക് സ‍ഞ്ചാരികളിടും, തിരുവനന്തപുരത്ത് 'ഡെസ്റ്റിനേഷന്‍ റേറ്റിങ്ങ്' ആരംഭിച്ചു

സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷന്‍ റേറ്റിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ആളുകള്‍ക്ക് തങ്ങളുടെ യാത്രാനുഭവവും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കുവാൻ സാധിക്കുന്നതാണ് ഡെസ്റ്റിനേഷൻ റേറ്റിങ്.

കേരളത്തിന്‍റെ വിനോദസഞ്ചാര രംഗം പുത്തൻ സാധ്യതകളിലൂടെയും മാറ്റങ്ങളിലൂടെയും കടന്നുപോവുകയാണ്. കാണുവാനുള്ള ഇടങ്ങളിലെ വ്യത്യസ്തതകൾ മാത്രമല്ല, ഓരോ സ്ഥലങ്ങളും ഏറ്റവും എളുപ്പത്തിലും ഫലപ്രദമായും സന്ദർശിക്കുവാൻ കഴിയുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സംസ്ഥാനത്ത് ഡെസ്റ്റിനേഷൻ റേറ്റിങ് സംവിധാനവും വന്നിരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷന്‍ റേറ്റിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചതായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് മാര്‍ക്ക് നല്കുവാനുള്ള ഡെസ്റ്റിനേഷൻ റേറ്റിങ് വരുന്നത്.

Destination Rating Has Started In Thiruvananthapuram

എന്താണ് ഡെസ്റ്റിനേഷൻ റേറ്റിങ്

വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ആളുകള്‍ക്ക് തങ്ങളുടെ യാത്രാനുഭവവും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കുവാൻ സാധിക്കുന്നതാണ് ഡെസ്റ്റിനേഷൻ റേറ്റിങ്.
നിലവിൽ ജില്ലയിലെ നെയ്യാർ, കാപ്പിൽ, ശാസ്താംപാറ, ശംഖുമുഖം, വേളി, ആക്കുളം എന്നീ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡെസ്റ്റിനേഷൻ റേറ്റിങ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യൂ ആർ കോഡ് സ്കാന്‍ ചെയ്താണ് ഡെസ്റ്റിനേഷൻ റേറ്റിങ് നല്കുവാന്‍ സാധിക്കുക. ഒന്നു മുതൽ അഞ്ച് സ്റ്റാർ വരെ സന്ദര്‍ശകർക്ക് അവരുടെ യാത്രാനുഭവം മുൻനിർത്തി നല്കാം. സന്ദർശകരുടെ യാത്രാനുഭവം മികച്ചതാക്കുന്നതിനൊപ്പം ഇവിടങ്ങളിലെ ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം..

സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷന്‍ റേറ്റിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു

ജനങ്ങളുടെ അഭിപ്രായങ്ങളാണ് മുന്നോട്ടുള്ള സഞ്ചാരത്തിന് പ്രധാന ഉർജ്ജമായി സർക്കാർ കാണുന്നത്. ഓരോ പദ്ധതിയിലും ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയുന്നതിലൂടെ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. ടൂറിസം പ്രമോഷൻ കൗൺസിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഡെസ്റ്റിനേഷന്‍ റേറ്റിംഗ് വിനോദ സഞ്ചാര മേഖലയിൽ ഒരു പുതിയ തുടക്കമായിരിക്കും.

തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് റേറ്റിംഗ് രേഖപ്പെടുത്താനുള്ള പുതിയ സംവിധാനമാണ് 'ഡെസ്റ്റിനേഷന്‍ റേറ്റിംഗ്'. ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സന്ദര്‍ശകര്‍ക്ക് റേറ്റിംഗ് രേഖപ്പെടുത്താം. ജീവനക്കാരുടെ പെരുമാറ്റം, അവിടുത്തെ ശുചിത്വം, സൗകര്യങ്ങൾ, നിർദ്ദേശങ്ങൾ, പ്രത്യേക പരാമർശങ്ങൾ തുടങ്ങിയവയാണ് സന്ദർശകർക്ക് രേഖപ്പെടുത്തുവാൻ സാധിക്കുന്നത്.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള നെയ്യാര്‍ഡാം, കാപ്പില്‍, ശാസ്താംപാറ, വേളി, ശംഖുമുഖം, ആക്കുളം തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഡെസ്റ്റിനേഷന്‍ റേറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ഏറ്റവും മികച്ച റേറ്റിംഗ് ലഭിക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പ്രത്യേക പാരിതോഷികവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും കേരളം റെക്കോര്‍ഡ് ഇട്ടിരുന്നു. ഈ വര്‍ഷത്തെ ആദ്യ മൂന്ന് പാദത്തില്‍ 1,33,80,000 ആഭ്യന്തരസഞ്ചാരികള്‍ ആണ് കേരളം സന്ദർശിച്ചത്. മുന്‍വര്‍ഷങ്ങളിലെ മൂന്ന് പാദത്തേക്കാളും വര്‍ധനയുണ്ട്. ജില്ല അടിസ്ഥാനത്തില്‍ എറണാകുളത്താണ് ഈ വര്‍ഷം കൂടുതല്‍ ആഭ്യന്തര വിനോദ സഞ്ചരികൾ എത്തിയത്. തൊട്ടുപിന്നിലായി തിരുവനന്തപുരവും ഉണ്ട്. തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവുമധികം വിനോദ സഞ്ചാരികൾ കേരളത്തിലെത്തുന്നത്. തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പുതിയ സ്ഥലങ്ങൾ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായി 2023ല്‍ പുതിയ 100 ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കുംമെന്നും ബേപ്പൂരില്‍ തുടക്കമിട്ട കടല്‍പ്പാലം മറ്റ് എട്ട് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും നേരത്തെ മന്ത്രി പറഞ്ഞിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+