Search
  • Follow NativePlanet
Share
» » Kerala Weather Update: കേരളത്തിൽ മഴ തുടരും, കാലവർഷം നാലു ദിവസത്തിൽ അവസാനിക്കും, തുലാവർഷം വരുന്നു

Kerala Weather Update: കേരളത്തിൽ മഴ തുടരും, കാലവർഷം നാലു ദിവസത്തിൽ അവസാനിക്കും, തുലാവർഷം വരുന്നു

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തെ ആറു ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നല്കി, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്. ഇതനുസരിച്ച് ഇടിമിന്നലോട് കൂടിയ, ഒറ്റപ്പെട്ട ശക്തമായ മഴ ഈ ജില്ലകളിൽ ഇന്ന് പ്രതീക്ഷിക്കാം.

അതേസമയം, രാജ്യത്ത് കാലവർഷം അവസാനിക്കാൻ പോവുകയാണെന്നും കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നു. വരുന്ന നാല് ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും പിൻവാങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ സമയംതന്നെ തെക്കേ ഇന്ത്യയിൽ തുലാ വർഷം ആരംഭിക്കുകയും ചെയ്യും. അതേസമയം വരും ദിവസങ്ങളിലും കേരളത്തിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്.

Rain Alert In Kerala Northeast Nonsoon Is Ready To Set Over In State

മധ്യ അറബികടലിൽ തീവ്ര ന്യൂനമർദ്ദമുണ്ട്. കൂടാതെ, തമിഴ്നാടിനു മുകളിലെ ചക്രവാത ചുഴി ന്യൂന മർദ്ദമായി മാറാനും സാധ്യത കല്പിക്കുന്നു. അറബിക്കടലിലെ അറബികടലിലെ ന്യൂനമർദപാത്തി തെക്കൻ കേരളത്തിന് കുറുകെയായി നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പം മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെടാനും സാധ്യതയുണ്ട്. ഇക്കാരണങ്ങളാലാണ് കേരളത്തിൽ വരുന്ന ഒരാഴ്ച നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഒക്ടോബർ 17 വരെയാണ് നിലവിൽ കേരളത്തിൽ മഴ പ്രവചിച്ചിരിക്കുന്നത്.

അതേ സമയം, ഇന്ന് പത്ത് മണിക്ക് പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. അതേസമയം മുൻപേയുള്ള റിപ്പോർട്ട് അനുസരിച്ച് 15 ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17 ന് കണ്ണൂർ, കാസർകോഡ് ജില്ലകളിലും തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരള മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്
ഒക്ടോബർ 14: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ഒക്ടോബർ 15: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഒക്ടോബർ16: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
ഒക്ടോബർ17: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്

ഓറഞ്ച് അലർട്ട്
ഒക്ടോബർ 17/10/2024 : കണ്ണൂർ, കാസറഗോഡ്
അതേസമയം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് ഐഎംഡി മുന്നറിയിപ്പ് നൽകി.

കാലവർഷം പിൻവാങ്ങുന്നു, തുലാവർഷം വരുന്നു

വടക്കുകിഴക്കൻ മൺസൂൺ അഥവാ തുലാവർഷം വ്യാഴാഴ്‌ചയോടെ കേരളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ പിൻവാങ്ങളും വരും ദിവസങ്ങളിൽ പൂർത്തിയാകും. മിന്നലും ഇടിവാളും ചേർന്ന് കനത്ത മഴയാണ് തുലാവർഷിന്‍റെ പ്രത്യേകത. ഒക്ടോബർ പകുതി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏകദേശം 500 മില്ലിമീറ്റർ മഴയാമ് തുലാവർഷത്തിൽ പ്രതീക്ഷിക്കുന്നത്,

തമിഴ്നാട്ടിൽ മഴ മുന്നറിയിപ്പ്

തമിഴ്നാട്ടിൽ വരും ദിവസങ്ങളലി്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇന്ന് പുലർച്ചെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വടക്കൻ തമിഴ്‌നാട്ടിൽ വ്യാപകമായ മഴയ്‌ക്ക് കാരണമാകും, ഇതോടെ സംസ്ഥാനത്ത് സംസ്ഥാനത്ത് വടക്കുകിഴക്കൻ മൺസൂണൺ ആരംഭിക്കും.ഒക്‌ടോബർ 14 തിങ്കളാഴ്ച വില്ലുപുരം, കടലൂർ, പുതുക്കോട്ട എന്നിവയുൾപ്പെടെ ഒമ്പത് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കും. ചെന്നൈയിലും സമീപ ജില്ലകളിലും വടക്കൻ തമിഴ്‌നാടിന്‍റെ ചില ഭാഗങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നു,

ഒക്‌ടോബർ 15 ച1വ്വാഴ്ച ചെന്നൈയും സമീപ ജില്ലകളും ഉൾപ്പെടെ എട്ട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. 20 സെന്‍റീമീറ്ററിനു മുകളിൽ അതിശക്തമായ മഴ പെയ്തേക്കാം.

വടക്കേ ഇന്ത്യ തണുപ്പിലേക്ക്

അതേസമയം വടക്കേ ഇന്ത്യ തണുപ്പിലേക്ക് പോവുകയാണ്യ. വരുംദിവസങ്ങളിൽ പലയിടങ്ങളിലും താപനില താഴുവാനുളള സാധ്യതയുണ്ട്. ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ അധികം വൈകാതെ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങും. ഉയർന്ന പ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിലായി സംഭവിച്ച മഞ്ഞുവീഴ്ചയും ഈ കാലാവസ്ഥാ മാറ്റത്തിന് ആക്കം കൂട്ടി. കുറഞ്ഞ സമയത്തിനുള്ളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പു വ്യാപാക്കുമെന്നും കാലാവസ്ഥാ റിപ്പോർട്ട് പറയുന്നു. ഉത്തർപ്രദേശിൽ ഒക്ടോബർ 20-ന് ശേഷവും ബീഹാറിൽ ദീപാവലിക്കും ഛാത്ത് ആഘോഷങ്ങൾക്കു ശേഷവും തണുത്ത കാലാവസ്ഥ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

എന്നാൽ, ലാഹൗൾ സ്പിതി, കിന്നൗർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത തണുപ്പ് തുടരുകയാണ്. തെക്കുപടിഞ്ഞാറൻ മൺസൂൺ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പിൻവാങ്ങുന്ന സാഹചര്യത്തില്‍ മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഉത്തരാഖണ്ഡിലും വരും ദിവസങ്ങളിൽ തണുപ്പ് എത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update rain kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+