Search
  • Follow NativePlanet
Share
» »മെട്രോ യാത്ര പോക്കറ്റ് മണി കാലിയാക്കില്ല,വിദ്യാര്‍ത്ഥികൾക്ക് മാസം വെറും 495 രൂപ, അറിയാം വിദ്യ-45

മെട്രോ യാത്ര പോക്കറ്റ് മണി കാലിയാക്കില്ല,വിദ്യാര്‍ത്ഥികൾക്ക് മാസം വെറും 495 രൂപ, അറിയാം വിദ്യ-45

മെട്രോ യാത്രകൾ ദൂരവും യാത്രാസമയവും കുറയ്ക്കുമെങ്കിലും യാത്രാ ചെലവും അതിനനുസരിച്ച് ഉണ്ട്. ഉദ്യോഗസ്ഥർക്കും സ്വകാര്യ വാഹനങ്ങളിൽ പോകുന്നവർക്കും മെട്രോയെ ആശ്രയിക്കാമെങ്കിലും വിദ്യാർത്ഥികളെ കാര്യം അതല്ല. മെട്രോയിൽ ദിവസവുമുള്ള യാത്രകൾ പോക്കറ്റ് കാലിയാക്കും. എന്നാലോ ഇത്രയും ചെലവ് വഹിച്ചും മെട്രോയിൽ പോകുവാൻ വിദ്യാര്‍ത്ഥികളുമുണ്ട്.

എന്നാലിതാ കൊച്ചി മെട്രോയിൽ വിദ്യാർത്ഥികളുടെ യാത്രാ ചെലവ് കുറക്കുവാായി പുതിയൊരു പദ്ധതിയുായി വന്നിരിക്കുകയാണ് അധികൃതർ. വിദ്യാർത്ഥികൾക്ക് ചെലവ് കുറഞ്ഞ യാത്ര സാധ്യമാക്കുന്ന മെട്രോ കാർഡ് ആണ് പുതിയ പ്രത്യേകത. ഇതുവഴി കൊച്ചി മെട്രോ സൗകര്യം ഉപയോഗിക്കുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് പലിയ ചെലവിന്റെ കണക്ക് പേടിക്കാതെ ധൈര്യമായി മെട്രോയിൽ കയറാം.

 Kochi Metro- Vidya 45 Travel Card

വിദ്യ-45 എന്ന ട്രാവൽ കാർഡ് വഴി ഒരു വിദ്യാര്‍ത്ഥിക്ക് 45 ദിവസത്തിനുള്ളിൽ 50 യാത്രകൾ തടസ്സമില്ലാതെ നടത്താം. ഏതു മെട്രോ സ്റ്റേഷനുകളിൽ നിന്ന് കയറുവാനും എത്ര ദൂരം സഞ്ചരിക്കുവാനും വിദ്യ-45 ട്രാവല്‌ കാർഡ് വഴി സാധിക്കും. 495 രൂപയാണ് കാർഡിന്‍റെ വില. അതായത് ഒരു തവണ 495 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ പത്ത് രൂപാ ചെലവാണ് ഒരു യാത്രയ്ക്ക് വേണ്ടിവരിക.

നിശ്ചിത യാത്രകൾക്ക് ശേഷം വീണ്ടും കാർഡ് റീചാർജ് ചെയ്തു ഉപയോഗിക്കുവാനും സാധിക്കും. ഇതിനായുള്ള സൗകര്യങ്ങൾ മെട്രോ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. 25 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളെയാണ് കൊച്ചി മെട്രോ ട്രാവൽ കാർഡ് ലക്ഷ്യമിടുന്നത്.

വിദ്യ-45 ട്രാവൽ കാർഡ് ലഭിക്കാൻ

25 വയസ്സിനു താഴെയുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കൂളുകളിൽ നിന്നും ലഭിക്കന്ന തിരിച്ചറിയൽ കാർഡിന്റെ പകർപ്പുമായി വന്നാൽ മെട്രോ സ്റ്റേഷനിൽ നിന്നും വിദ്യ-45 ട്രാവല്‌ കാർഡ് ലഭിക്കും. 25 വയസ്സിനു മുകളിൽ പ്രായമുള്ള, കോച്ചിങ് സെന്‍ററുകളിലെ വിദ്യാർത്ഥികൾ, വിവിധ പ്രവേശന പരീക്ഷകൾക്ക് പരിശീലനം നേടുന്നവർ തുടങ്ങിയ വിദ്യാർത്ഥികൾക്ക് അവരുടെ കോച്ചിങ് നൽകുന്ന അംഗീകൃത സെന്‍ററുകളിൽ നിന്നും ലഭിക്കുന്ന വിദ്യാർഥിയുടെ ഫോട്ടോ പതിച്ച സത്യവാങ്മൂലം ഉണ്ടെങ്കിലും ട്രാവൽ കാർഡ് ലഭിക്കും.

ഇത് കൂടാതെ കൂടാതെ, ഒരു ദിവസം അല്ലെങ്കിൽ ഒരു മാസം വരെ സാധുതയുള്ള വിദ്യാർത്ഥി പാസുകളും കൊച്ചി മെട്രോയില് ലഭിക്കും. 'വിദ്യ 1' എന്ന ഏകദിന യാത്രാ കാര്‍ഡിന് 50 രൂപയാണ് നിരക്ക്. വാങ്ങാം. വിദ്യ 30' കാർഡിന് 900 രൂപ വിലയുണ്ട്. 30 ദിവസത്തേയ്ക്ക് വിദ്യ 30 കാർഡ് വഴി പരിധിയില്ലാതെ യാത്രകൾ നടത്താം. വിദ്യാർത്ഥികൾക്കായുള്ളതാണ് ഈ സേവനം.

കൊച്ചി മെട്രോ- രാത്രി യാത്രാ ഇളവ്

തിരക്കു കുറഞ്ഞ രാത്രി സമയത്ത് കൂടുതൽ ആളുകളെ മെട്രോയിലേക്ക് ആകർഷിക്കാനായി രാത്രി യാത്രയിലും കൊച്ചി മെട്രോ അധികൃതർ ഇളവുകൾ നല്കുന്നു. ഇതനുസരിച്ച് രാത്രി 10 മണി മുതൽ 11 മണി വരെയുള്ള സർവീസുകൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ രാവിലെ 5.45 മുതൽ 8.00 മണി വരെ 2.30 മണിക്കൂർ നിരക്കിളവും കൊച്ചി മെട്രോ നല്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+