സീസണിലെ തിരക്ക് പരിഗണിച്ച് കേരളത്തിലൂടെ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്താൻ ദക്ഷിണ റെയിൽവേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളി- മംഗളുരു റൂട്ടിലാണ് ഈ സർവീസ്. ജൂലൈ ഒന്ന് തിങ്കളാഴ്ച കൊച്ചുവേളിയില്‍ നിന്ന് രാവിലെ പുറപ്പെട്ട് അന്നേ ദിവസം രാത്രിയോടെ മംഗളൂരുവില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ഓടുക.
കൊച്ചുവേളി- മംഗളുരു സെന്‍ട്രൽ വൺവേ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ നമ്പർ 06001 തിങ്കളാഴ്ച രാവിലെ 10.45 ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടും. കോട്ടയം , എറണാകുളം ടൗൺ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ വഴി അന്നു രാത്രി 10.00 മണിക്ക് മംഗളുരു സെന്‍ട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വിധത്തിലാണ് സമയ ക്രമീകരണം.

കൊച്ചുവേളിയും മംഗളുരുവും കൂടാതെ കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ , കാസർകോഡ് എന്നീ എട്ടു സ്റ്റേഷനുകളിലാണ് നിർത്തുക. എട്ട് കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുക. 11 മണിക്കൂർ 15 മിനിറ്റ് യാത്രയാണ് ആകെയുള്ളത്.
സ്പെഷ്യൽ വന്ദേ ഭാരത് സമയക്രമം:
(എത്തിച്ചേരുന്നത് / പുറപ്പെടുന്നത്)
കൊച്ചുവേളി - 10.45
കൊല്ലം ജംഗ്ഷൻ - 11.40 / 11.43
കോട്ടയം - 12.55 / 12.58
എറണാകുളം ടൗൺ - 14.02 / 14.05
തൃശൂർ - 15.20 / 15.23
ഷൊർണൂർ ജംഗ്ഷൻ - 16.15 / 16.20
തിരൂർ - 16.50 / 16.52
കോഴിക്കോട് - 17.32 / 17.35
കണ്ണൂർ - 18.47 / 18.50
കാസർകോട് - 20.32 / 20.34
മംഗളുരു സെൻട്രൽ - 22.00.
എസി ചെയർ കാറിൽ കൊച്ചുവേളിയിൽ നിന്ന് മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ചെയർ കാറിൽ 2970 രൂപയുമാണ് നിരക്ക്, ഇതിൽ ഭക്ഷണ നിരക്ക് ഉൾപ്പെടുത്തിയിട്ടില്ല.
കൊച്ചുവേളി- മംഗളുരു റൂട്ടിൽ മാത്രമായിരിക്കും സർവീസ് എന്ന കാര്യം ഓർക്കുക. ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചു. ഐആർസിടിസി വെബ്സൈറ്റ് വഴിയും ആപ്ലിക്കേഷനുകൾ വഴിയും കൗണ്ടറുകളിൽ നിന്ന് നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













