Search
  • Follow NativePlanet
Share
» »കരിപ്പൂർ വിമാനത്താവളം വഴി കെഎസ്ആർടിസിയുടെ പാലക്കാട്, കോഴിക്കോട് ബസ് സർവീസ്

കരിപ്പൂർ വിമാനത്താവളം വഴി കെഎസ്ആർടിസിയുടെ പാലക്കാട്, കോഴിക്കോട് ബസ് സർവീസ്

നവംബർ 8 തിങ്കളാഴ്ച മുതൽ കോഴിക്കോട്​ നിന്നും കരിപ്പൂർ വഴി പാല​ക്കാട്ടേക്കും തിരിച്ചും രണ്ടു സർവീസുകൾ വീതം ആകെ നാല് സർവീസുകൾ കെഎസ്ആർടിസി ആരംഭിക്കും.

യാത്രക്കാരുടെ തുടർച്ചായ ആവശ്യത്തിനൊടുവിൽ കോഴിക്കോട് വിമാനത്താവളം വഴി പുതിയ സർവീസുമായി കെഎസ്ആർടിസി. നവംബർ 8 ചൊവ്വാഴ്ച മുതൽ കോഴിക്കോട്​ നിന്നും കരിപ്പൂർ വഴി പാല​ക്കാട്ടേക്കും തിരിച്ചും രണ്ടു സർവീസുകൾ വീതം ആകെ നാല് സർവീസുകൾ കെഎസ്ആർടിസി ആരംഭിക്കും.

കോഴിക്കോട് ഡിപ്പോയുടേയും പാലക്കാട് ഡിപ്പോയുടേയും രണ്ടു ബസുകൾ വീതമാണ് സർവീസിനായി ഉപയോഗിക്കുക. വിമാനസർവീസുകൾ കരിപ്പൂരിൽ അധികം രാത്രിയിലായതിനാൽ കെഎസ്ആർടിസി എയർപോർട്ട് ബസ് സർവീസുകളുടെ സമയവും രാത്രിയായിരിക്കും. അഞ്ച് മിനിറ്റ് സമയം മാത്രമേ ബസ് വിമാനത്താവളത്തിൽ നിർത്തിയിടുകയുള്ളൂ എന്ന കാര്യം ശ്രദ്ധിക്കണം.

 KSRTC Start New Services Via Calicut International Airport To Palakkad And Kozhikode

കരിപ്പൂർ വഴിയുള്ള കെഎസ്ആർടിസി ബസ് സർവീസ് സമയക്രമം

1. കോഴിക്കോട്​ നിന്നു പുലർച്ചെ 4.30ന്​ പുറപ്പെട്ട്​​ കരിപ്പൂരിൽ 5.15ന് എത്തിച്ചേരും

2. കോഴിക്കോട്​ നിന്നു രാ​ത്രി 11.15 ന് പുറപ്പെട്ട്​​ കരിപ്പൂരിൽ രാത്രി 12 ന് എത്തിച്ചേരും

3.പാലക്കാട്​ നിന്നു രാത്രി 9.00 പുറപ്പെട്ട്​ കരിപ്പൂരിൽ 12.20ന് എത്തിച്ചേരും

4. പാലക്കാട്​ നിന്നു രാത്രി 7.40ന് പുറപ്പെട്ട്​​ കരിപ്പൂരിൽ രാത്രി 11ന്​ എത്തിച്ചേരും

ഇനിയും വേണം സർവീസുകൾ

മലബാർ ഭാഗത്തെ മറ്റു ജില്ലകളിൽ നിന്നും കോഴിക്കോട് വിമാനത്താവളം വഴി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. വയനാട്​, കോഴിക്കോട്​, മലപ്പുറം ജില്ലകളിലുള്ളവർക്കായി പുതിയ സർവീസുകളും കാസർകോഡ് നിന്ന് നേരത്തെ ഉണ്ടായിരുന്നതും ഇപ്പോൾ കോഴിക്കോട് വരെ മാത്രം സര്‍വീസ് നടത്തുന്നതുമായ ബസ് വിമാനത്തവളം വരെ നീട്ടണമെന്നുമാണ് ആവശ്യം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+