Search
  • Follow NativePlanet
Share
» » യാത്രകളിലെ താമസം കുറഞ്ഞ ചിലവില്‍, കെടിഡിസിയുടെ മണ്‍സൂണ്‍ പാക്കേജ്

യാത്രകളിലെ താമസം കുറഞ്ഞ ചിലവില്‍, കെടിഡിസിയുടെ മണ്‍സൂണ്‍ പാക്കേജ്

കുറഞ്ഞ ചിലവില്‍ ടൂറിസം കേന്ദ്രങ്ങളില്‍ താമസിക്കാന്‍കെടിഡിസി മണ്‍സൂണ്‍ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്.

ഏതു തരത്തിലുള്ള യാത്രയാണെങ്കിലും പലപ്പോഴും മിക്കസഞ്ചാരികലെയും ആശയക്കുഴപ്പത്തിലാക്കുന്ന കാര്യങ്ങളിലൊന്ന് യാത്രകളിലെ താമസമാണ്. ഹോട്ടലുകളിലെ സൗകര്യങ്ങള്‍ മുതല്‍ താമസത്തിനായി ചിലവഴിക്കുന്ന തുക വരെ യാത്രയെ ബാധിക്കുന്നു. മഴക്കാലമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പ്രമുഖ വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍ക്കടുത്തുള്ള ഇടങ്ങളിലെ മികച്ച ഹോട്ടലുകളിലെ താമസം പലപ്പോഴും ബജറ്റില്‍ ഒതുങ്ങിയെന്നും വരില്ല.

Hotels

ഇപ്പോഴിതാ, കുറഞ്ഞ ചിലവില്‍ ടൂറിസം കേന്ദ്രങ്ങളില്‍ താമസിക്കാന്‍
കെടിഡിസി മണ്‍സൂണ്‍ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്. ജൂണ്‍ ഒന്നു മുതല്‍ പാക്കേജ് നിലവില്‍ വന്നു. . മണ്‍സൂണ്‍ ടൂറിസം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ കെ‌ടിഡിസിയുടെ ഹോട്ടലുകളിലേക്ക് ആകര്‍ഷിക്കുകയാണ് പാക്കേജിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യംവെക്കുന്നത്. ഇതുസംബന്ധിച്ച് വിനോദ സഞ്ചാരവകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം

ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കെടിഡിസിയുടെ മണ്‍സൂണ്‍ പാക്കേജ് ഇന്ന് മുതല്‍ ആരംഭിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാണ് കേരള ടൂറിസം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റേത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലെല്ലാം കെടിഡിസിയുടെ ആകര്‍ഷകമായ ഹോട്ടല്‍ ശൃംഖലയുണ്ട്. മണ്‍സൂണ്‍ ടൂറിസം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ് പാക്കേജിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യംവെക്കുന്നത്.

ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയാണ് മണ്‍സൂണ്‍ പാക്കേജ് നടപ്പിലാക്കുന്നത്. കെ.ടി.ഡി.സിയുടെ പ്രീമിയം ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടല്‍, തേക്കടിയിലെ ആരണ്യനിവാസ്, കുമരകത്തെ വാട്ടര്‍ സ്കേപ്സ്, മൂന്നാറിലെ ടീ കൗണ്ട്, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളിലും ബഡ്ജറ്റ് ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തേക്കടിയിലെ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ സുവാസം, കുമരകം ഗേറ്റ് വേ റിസോര്‍ട്ട്, പൊന്‍മുടിയിലെ ഗോള്‍ഡന്‍ പീക്ക്, മലമ്പുഴയിലെ ഗാര്‍ഡന്‍ ഹൗസ്, എന്നിവിടങ്ങളും നിലമ്പൂരിലെയും മണ്ണാര്‍ക്കാട്ടെയും ടാമറിന്‍റ് ഈസി ഹോട്ടലുകളിലും മണ്‍സൂണ്‍ പാക്കേജിന്‍റെ ഭാഗമായി കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ സാധിക്കും.

ഓണക്കാലത്ത് മണ്‍സൂണ്‍ പാക്കേജുകള്‍ ഉണ്ടാകില്ല. വെള്ളി, ശനി, മറ്റു അവധി ദിവസങ്ങളില്‍ പൊന്‍മുടിയിലെ ഗോള്‍ഡന്‍ പീക്കിലും ഈ പാക്കേജ് ലഭ്യമായിരിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ktdc.com/packages സന്ദര്‍ശിക്കുക. ഫോണ്‍: 0471 2316736, 2725213, 9400008585.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news kerala tourism hotels
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+