Search
  • Follow NativePlanet
Share
» »ബെംഗളുരു മലയാളികളേ..പോകാം ലാൽ ബാഗ് പുഷ്പമേളയ്ക്ക്

ബെംഗളുരു മലയാളികളേ..പോകാം ലാൽ ബാഗ് പുഷ്പമേളയ്ക്ക്

ബെംഗളുരു നിവാസികൾ ഓരോ വർഷവും ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന പുഷ്പമേള ഇതാ വീണ്ടും വന്നെത്തി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ലാൽബാഗ് ഫ്ലവർഷോയ്ക്ക് 2023 ഓഗസ്റ്റ് നാല് വെള്ളിയാഴ്ച തുടക്കമായി. 214-ാമത് മേളയാണ് ഈ വർഷം നടക്കുന്നത്. എല്ലാത്തവണയും പോലെ ഇത്തവണയും പൂക്കളുടെ അതിമനോഹരമായ ശേഖരവും അലങ്കാരവുമാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.

ഹോർട്ടികൾച്ചർ വകുപ്പിന്‍റെ നേതൃത്വത്തിലാണ് എല്ലാ വർഷവും ലാൽബാഗ് പുഷ്പമേള നടത്തുന്നത്.
കർണ്ണാടകയുടെ നിയമസഭാ മന്ദിരമായ വിധാൻ സൗധയുടെ പൂക്കളിൽ തീർത്ത രൂപമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഒപ്പം വിധാന്‍ സൗധയുടെ നിർമ്മാണത്തിന് ചുക്കാൻപിടിച്ച കെംഗൽ ഹനുമന്തയ്യയെയുടെ പൂക്കളാൽ തീർത്ത രൂപവും മേളയുടെ പ്രത്യേതയാണ്. 12 ദിവസം നീണ്ടുനിൽക്കുന്ന മേള ഓഗസ്റ്റ് 15ന് സമാപിക്കും.

Lalbagh Flower Show 2023

18 അടി ഉയരത്തിലാണ് പൂക്കൾ ഉപയോഗിച്ച് വിധാൻ സൗധയുടെ രൂപം പൂക്കളിൽ ഒരുക്കിയിട്ടുള്ളത്. 36 അടി നീളവും 18 അടി വീതിയും ഈ വിധാൻ സൗധയ്ക്കുണ്ട്. ഇതിനുമാത്രമായി 7.2 ലക്ഷത്തോളം പൂക്കളാണ് വേണ്ടിവന്നത്. ഹനുമന്തയ്യയെയുടെ പൂക്കളിൽ തയ്യാറാക്കിയ രൂപത്തിന് 14 അടി ഉയരമുണ്ട്. അതേസമയം, പുഷപമേളയിൽ ആകെ 29 ലക്ഷം പൂക്കളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ വർഷത്തെ സ്വാതന്ത്ര്യദിന പുഷ്പ പ്രദർശനത്തിന് 2.5 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. എട്ടു മുതൽ ലക്ഷം വരെ സന്ദർശകരെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.

രാവിലെ 7.00 മണി മുതൽ വൈകിട്ട് 7.00 വരെയാണ് പുഷ്പമേളയുടെ സമയം. മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് പ്രവേശന നിരക്ക്. അതേസമയം അവധി ദിവസങ്ങളിൽ മുതിർന്നവർക്കുള്ള ചാർജ് 80 രൂപയായിരിക്കും. യൂണിഫോമിൽ വരുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് തിരിച്ചറിയിൽ കാർഡ് കാണിച്ചാൽ മേളയിൽ സൗജന്യ പ്രവേശനം അനുവദിക്കും.

ലാൽ ബാഗിന്റെ വെസ്റ്റ് ഗേറ്റ്, ഈസ്റ്റ് ഗേറ്റ്, സൗത്ത് എന്ഡ് സർക്കിൾ എന്നീ മൂന്നിടങ്ങൾ വഴിയാണ് പ്രവേശനം ഉള്ളത്. പാർക്കിങ് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളം പാർക്കിങ് നിരോധിച്ച സ്ഥലങ്ങളുടെയും പട്ടിക നേരത്തെ അധികൃതർ പുറത്തുവിട്ടിരുന്നു.

ലാൽബാഗ് പുഷ്പമേള - പാർക്കിങ് സ്ഥലങ്ങൾ

1.ഡോ. മാരിഗൗഡ റോഡ് അൽ അമീൻ കോളേജ് പരിസരം (ഇരുചക്രവാഹനം).
2.ശാന്തിനഗർ ബി.എം.ടി.സി. മൾട്ടി സ്റ്റോറീഡ് പാർക്കിങ് കേന്ദ്രം (ഇരുചക്രവാഹനം, നാലു ചക്രവാഹനം).
3.ഡോ. മാരിഗൗഡ റോഡ് ഹോപ്‌കോംസ് പാർക്കിങ് സ്ഥലം (ഇരുചക്രവാഹനം, നാലു ചക്രവാഹനം)
4.ജെ.സി. റോഡ് കോർപ്പറേഷൻ പാർക്കിങ് സ്ഥലം (ഇരുചക്രവാഹനം, നാലു ചക്രവാഹനം).

പാർക്കിങ്ങിന് അനുമതിയില്ലാത്ത സ്ഥലങ്ങൾ
1. ഡോ. മാരിഗൗഡ റോഡിൽ ലാൽബാഗ് മെയിൻ ഗേറ്റ് മുതൽ നിംഹാൻസ് വരെ റോഡിൽ ഇരുവശവും
2. കെ എച്ച് റോഡിൽ കെഎച്ച് സർക്കിൾ മുതൽ ശാന്തിനഗർ ജംഗ്ഷൻ വരെ ഡബിൾ റോഡിൽ ഇരുവശവും.
3. ലാൽബാഗ് റോഡിൽ സുബ്ബയ്യ സർക്കിൾ മുതൽ ലാൽബാഗ് മെയിൻ ഗേറ്റ് വരെ റോഡിൽ ഇരുവശവും
4. സിദ്ധയ്യ റോഡിൽ ഉർവശി തിയേറ്റർ ജങ്‌ഷൻ മുതൽ വിൽസൻ ഗാർഡൻ 12-ാമത് ക്രോസ് വരെ റോഡിൽ ഇരുവശവും.
5.ബി ടി എസ് റോഡിൽ ബി എം ടി സി ജങ്‌ഷൻ മുതൽ പോസ്റ്റ് ഓഫീസ് വരെ.
ക്രുംബിഗൽ റോഡ് ഇരുവശവും
ലാൽബാഗ് വെസ്റ്റ് ഗേറ്റ് മുതൽ ആർ വി. ടീച്ചേഴ്‌സ് കോളേജ് വരെ.
6.ആർ വി ടീച്ചേഴ്‌സ് കോളേജ് മുതൽ അശോക പില്ലർ വരെ
7. അശോകപില്ലർ മുതൽ സിദ്ധാപുര ജങ്ഷൻ വരെ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+