വാനപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ചന്ദ്രഗ്രഹണം നാളെ. ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ആണ് സെപ്റ്റംബർ 18 ബുധനാഴ്ച നടക്കുന്നത്. വാനനിരീക്ഷകർ ഏറെ പ്രാധാന്യത്തോടെ പ്രതീക്ഷിക്കുന്ന ഈ ചന്ദ്രഗ്രഹണം ഭാഗിക ചന്ദ്രഗ്രഹണം ആയിരിക്കും. ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം 2024 മാർച്ച് 25 ന് ആയിരുന്നു. ഇതും ഭാഗിക ചന്ദ്രഗ്രഹണം ആയിരുന്നു. ഭൂമി ചന്ദ്രനും സൂര്യനും ഇടയിൽ എത്തുകയും ചന്ദ്രനിൽ നിഴൽ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അനുസരിച്ച് സെപ്റ്റംബർ 18 ന് ചന്ദ്രഗ്രഹണം നടക്കും. ബുധനാഴ്ച രാവിലെ 06:11 ന് ഈആരംഭിക്കുന്ന ചന്ദ്ര ഗ്രഹണം 10:17 ന് അവസാനിക്കും, 07:42 ന് ഭാഗിക ഗ്രഹണം ആരംഭിക്കുകയും അത് പരാവധി ഗ്രഹണത്തിൽ 08:14 ന് എത്തുകയും ചെയ്യും. തുടർന്ന് 08:45 ന് ഭാഗിക ഗ്രഹണം അവസാനിക്കും, പെംബ്രൽ ഗ്രഹണം അവസാനിക്കുന്നത് 10:17 ന് ആയിരിക്കും.
ഇന്ത്യയിൽ ചന്ദ്രഗ്രഹണം കാണാൻ സാധിക്കുമോ
പൊതുവേ ചന്ദ്രഗ്രഹണം ലോകത്തിന്‍റെ പലഭാഗങ്ങളിലും ദൃശ്യമാകുമെങ്കിലും ഇത്തവണ ഈ വർഷത്തെ രണ്ടാമത്തെ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ഈ സമയത്ത് ചന്ദ്രൻ ചക്രവാളത്തിന് താഴെയായിരിക്കുന്നതിനാലാണ് ഇന്ത്യയിൽ ദൃശ്യമല്ലാത്തത്. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നിലകൊള്ളുകയും ചന്ദ്രോപരിതലത്തിൽ നിഴൽ വീഴ്ത്തുകയും ചെയ്യുമ്പോൾ ചന്ദ്രഗ്രഹണം സംഭവിക്കുന്നു. ഭാഗിക ഗ്രഹണസമയത്ത്, ഭൂമിയുടെ നിഴൽ ചന്ദ്രന്‍റെ ഒരു ഭാഗം മാത്രമേ മൂടുന്നുള്ളൂ, പലപ്പോഴും അതിന്മേൽ ഒരു ചുവപ്പ് നിറം കാണാൻ കഴിയും.
ചന്ദ്രഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങൾ
യൂറോപ്പ്, ആഫ്രിക്ക, വടക്കൻ, തെക്കേ അമേരിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 5 ഭൂഖണ്ഡങ്ങളിൽ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യയിൽ കാണാൻ കഴിയില്ലെങ്കിലും വ്യത്യസ്ത ജ്യോതിശാസ്ത്ര പ്ലാറ്റ്ഫോമുകൾ ചന്ദ്രഗ്രഹണത്തിന്‍റെ ലൈവ് സ്ട്രീമിങ് നടത്തുന്നുണ്ട്.
പിതൃപക്ഷത്തിലെ ചന്ദ്രഗ്രഹണം
ഈ ചന്ദ്രഗ്രഹണത്തിന് മറ്റൊരു പ്രത്യേകതയും ഉണ്ട്.
ഇത് പിതൃപക്ഷത്തിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ 17നാണ് ഈ വര്‍ഷം പിതൃപക്ഷം ആരംഭിക്കുന്നത്. അതുകൊണ്ട് സെപ്റ്റംബര്‍ 18ന് രാവിലെ നടക്കുന്ന ചന്ദ്രഗ്രഹണം പിതൃപക്ഷത്തില്‍ വരുന്നു. ഒക്ടോബര്‍ രണ്ട് വരെ ഈ പിതൃപക്ഷ കാലയളവ് നീളും. ഇന്ത്യയിൽ ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെങ്കിലും ഇത്തരത്തിവ്ഡ മതപരമായ ഒരു പ്രാധാന്യം ഇതിനുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













