ചുറ്റോടുചുറ്റും കടൽ... കരയുണ്ടോയെന്നു ചോദിച്ചാൽ ഉണ്ട്... അതിൽ പാതിയും കടൽ നിരപ്പിൽ തന്നെ... കാണുന്നിടത്തെല്ലാം കോട്ടേജുകൾ.. നീലവെള്ളത്തിലേക്കിറങ്ങി നിൽക്കുന്ന താമസസ്ഥലങ്ങൾ... ഒരിക്കലുമില്ലാത്ത പോലെ സഞ്ചാരികൾ ഈ വർഷം ഇവിടേക്കെത്തി. ബോളിവുഡ് സെലിബ്രിറ്റികളിൽ ഈ വർഷം ഇവിടെ ആരൊക്കെ വന്നില്ല എന്നു കണ്ടെത്തുന്നതായിരിക്കും എളുപ്പം... പറഞ്ഞു വരുന്നത് മാലദ്വീപിനെക്കുറിച്ചാണ്. ഈ വർഷം ഒരു പക്ഷേ, ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കിലുമെല്ലാം തുറക്കുമ്പോൾ ഏറ്റവം കൂടുതൽ കണ്ട ചിത്രങ്ങളും റീൽസുകളു മാലദ്വീപ് ആയിരിക്കും താരം.. അത്രയധികം സഞ്ചാരികളാണ് ഈ വർഷം ഇവിടെ എത്തിയത്.
Cover PC:Masroor Ahmed/ Unsplash

2022 ജനുവരി മുതൽ നവംബർ വരെ മാലദ്വീപിൽ 1,491,236 സഞ്ചാരികൾ അഥവാ 1.5 ദശലക്ഷം സന്ദർശകർ മാലദ്വീപിലെത്തിയെന്നാണ് കണക്കുകൾ പറയുന്നത്. മാലിദ്വീപ് ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണിത്. മറ്റേതു രാജ്യത്തെയും പോലെ കഴിഞ്ഞ രണ്ടു വർഷങ്ങളും മാലദ്വീപിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
വിനോദസഞ്ചാരം ജീവൻവെച്ച 2022 ൽ 2021നെ അപേക്ഷിച്ച് 28 ശതമാനം വർധനവാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇവിടെ ഉണ്ടായിരിക്കുന്നത്. 2022 നവംബർ മാസത്തിൽ മാത്രമായി ഏകദേശം 15,000 യാത്രക്കാർ മാലദ്വീപ് സന്ദർശിക്കുവാനായി എത്തിയെന്നാണ് കേർളി ടെയില്‍ റിപ്പോർട്ട് പറയുന്നത്.
ഇന്ത്യക്കാർ മുന്നിൽ
പതിനൊന്ന് മാസത്തെ കണക്കെടുപ്പിൽ ഇത്രയധികം സന്ദർശകരെ സ്വാഗതം ചെയ്ത മാലദ്വീപിൽ ഏറ്റവുമധികം ആളുകൾ വന്നിരിക്കുന്നത് ഇന്ത്യയിൽ നിന്നുമാണ്. റഷ്യ രണ്ടാം സ്ഥാനത്തും യുകെ മൂന്നാം സ്ഥാനത്തുമാണ് ജർമ്മനി, ഇറ്റലി, യുഎസ്എ എന്നിവിടങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടേക്ക് വരുന്നു.
വർഷം തോറും 1.5% വർധനവാണ് ഇവിടം സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. നിലവിൽ, ദിവസം ശരാശരി 4465 സഞ്ചാരികൾ, ശരാശരി 8.1 ദിവസം ചിലവഴിക്കുന്ന രീതിയിലാണ് ഇവിടേക്ക് എത്തുന്നത്.

കടൽക്കാഴ്ച കാണാം
സഞ്ചാരികളെ എന്നും അതിശയിപ്പിക്കുന്ന സ്ഥലമാണ് മാലദ്വീപ്, . 99 ശതമാനം കടലും വെറും 1 ശതമാനം കരയും മാത്രമാണ് ഇവിടുത്തെ ഭൂപ്രകൃതി. ഏകദേശം 1200 ഓളം പവിഴദ്വീപുകളുള്ള ഇവിടെ വെറും 200 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. പ്രകൃതിദത്തമായ പവിഴപ്പുറ്റുകളാണ് ഇവിടുത്തെ ആകർഷണം. അതിൽ 26 പവിഴദ്വീപസമൂഹങ്ങള്‍ ചേര്‍ന്നാണ് മാലദ്വീപ് രൂപപ്പെട്ടിരിക്കുന്നത് കടലിനോട് ചേർന്നുള്ള കോട്ടേജുകളിലെ താമസമാണ് ഇവിടുത്തെ ആകർഷണം. അതു കഴിഞ്ഞാൽ കടലിലിറങ്ങിയുള്ള സാഹസിക വിനോദങ്ങളും സീ പ്ലെയ്നും സ്കൂബാ ഡൈവിങ്ങുമെല്ലാം ഇവിടെ ആസ്വദിക്കാം, ഡോൾപിനുകളെ കാണുവാനും പറ്റിയാൽ അവയ്ക്കൊപ്പം നീന്തുവാൻ വരെ സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ യാത്ര
കൂടുതൽ സഞ്ചാരികലെയും മാലദ്വീപിലേക്ക് ആകർഷിക്കുന്നത് ദ്വീപ് വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വവും കുറഞ്ഞ ചിലവുമാണ്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വിനോദ സഞ്ചാര ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് മാലദ്വീപ്. ദ്വീപിന്‍റെ ഏതു ഭാഗത്തു പോയാലും അതിപ്പോൾ ഏറ്റവും ഒറ്റപ്പെട്ടു കിടക്കുന്ന ഇടമാണെങ്കിൽ പോലും ഭയപ്പെടേണ്ട കാര്യമില്ല.
മാലദ്വീപ് യാത്ര വളരെ ചിലവേറി ഒന്നാണെന്നാണ് പലരും കരുതുന്നതെങ്കിലും അതല്ല യാഥാര്‍ത്ഥ്യം. സാധാരണക്കാർക്കു പോകുവാൻ പറ്റിയ ഇഷ്ടംപോലെ പാക്കേജുകൾ ലഭ്യമാണ്. മൂന്നു ദിവസം മുതൽ ഒരാഴ്ച വരെ നീളുന്ന പാക്കേജുകളാണ് മിക്ക ട്രാവൽ ഏജൻസികളും നല്കുന്നത്. മറ്റൊന്ന് വിസ ഓൺ അറൈവലാണ്. ഇന്ത്യ ഉൾപ്പെടെ, മിക്ക രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്കും മാലദ്വീപ് വിസ ഓൺ അറൈവൽ സൗകര്യം നല്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












