യാത്രകളില്ലാതെയൊരു കാലം ആര്‍ക്കും ചിന്തിക്കാനാവില്ല. ലോകം മുഴുവൻ സഞ്ചരിക്കാനാഗ്രഹിക്കുന്ന ആളുകളുടെ എണ്ണം കൂടുകയാണ്. അങ്ങനെ ലോകം തിരക്കി വരുന്ന ഒരിടം നമ്മുടെ കേരളത്തിൽ നിന്നാണെങ്കിലോ? വിനോദസഞ്ചാര രംഗത്ത് കേരളം നടത്തിയ കുതിപ്പിന് ഒരു സാക്ഷ്യമാണ് വെബ്സൈറ്റായ സ്കൈ സ്കാനറിന്റെ പുതിയ റിപ്പോർട്ട്. 2025 ല്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ഇടംനേടി നമ്മുടെ തിരുവനന്തപുരവും.
യുകെയിലെ എഡ്ലിൻബർഗ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രാവൽ സേർച്ച് പ്ലാറ്റ്ഫോം ആയ സ്കൈ സ്കാനർ പുറത്തിറക്കിയ 2025 ൽ യുകെയിൽ നിന്നുള്ള സഞ്ചാരികൾ സന്ദർശിക്കാൻ താല്പര്യപ്പെടുന്ന ഇടങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം ഇടം നേടിയത്. പല ഭൂകണ്ഡങ്ങളിൽ നിന്നായി പലയിടങ്ങള്‍ ഉൾപ്പെട്ട പട്ടികയിൽ പത്താം സ്ഥാനമാണ് തിരുവനന്തപുരം നേടിയത്.
2024 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ നിശ്ചിത നഗരങ്ങളിലേക്കുള്ള വിമാന യാത്രയ്ക്കായുള്ള അന്വേഷണത്തിലെ വര്‍ധനവ് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ തിരച്ചിലുകളുമായി താരതമ്യപ്പെടുത്തിയാണ് വർധനവ് കണക്കാക്കിയത്. ഹെല്‍ത്ത്-വെല്‍നെസ് എന്നീ രണ്ടുകാര്യങ്ങളാണ് തിരുവന്തപുരത്തേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ട്. അതോടൊപ്പം തിരുവനന്തപുരത്തിന്‍റെ പ്രകൃതിംഭംഗി കൂടിയാകുമ്പോൾ ഇവിടേയ്ക്ക് വരാനുള്ള കാരണങ്ങൾ കൂടും.
സഞ്ചാരികൾ കഴിഞ്ഞ 12 മാസക്കാലയളവിൽ ഡെസ്റ്റിനേഷനുകൾക്കായി നടത്തിയ തിരച്ചിലിൽ മുന്നിട്ടു നിന്ന സ്ഥലങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് 66 ശതമാനം വര്‍ധനവാണ് തിരുവനന്തപുരം തിരഞ്ഞതിൽ ഉണ്ടായത്. ഇറ്റലി, എസ്റ്റോണിയ, കംപോഡിയ, യുഎസ്എ, ഡൊമിനിക്ക, സ്പെയിൻ, നോർവേ, ഫിലിപ്പിൻസ്, ജർമനി, ഇന്ത്യ എന്നിങ്ങനെയാണ് ആദ്യ പത്തിൽ വന്ന സ്ഥലങ്ങളുടെ രാജ്യങ്ങൾ.
പട്ടികയിൽ ഒന്നാം സ്ഥാനം ഇറ്റലിയിലെ റെഗ്ഗിയോ കലാബ്രിയ ആണ് നേടിയത്. ഈ കാലയളവിലെ സേര്‍ച്ചിൽ 541 ശതമാനം വർധനവാണ് ഇവിടം രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ എസ്റ്റോണിയയിലെ ടർടുവാകട്ടെ, തിരച്ചിലിൽ 294 ശതമാനം വര്‍ധനവ് കാഴ്ചവെച്ചു. കംപോഡിയയിലെ സിയെം റീപ് മൂന്നാം സ്ഥാനം നേടിയത് ഓൺലൈൻ സേര്‍ച്ചിൽ 241 ശതമാനം വർധനവോടെയാണ്. ഇത് കൂടാതെ, ബാൾടിമോർ (യുഎസ്എ), പോർട്സ് മൗത്ത് (ഡൊമിനിക), കോർഡോബ (സ്പെയിൻ), ട്രോംസോ (നോർവേ), പംഗ്ലാവോ ബോഹോൽ (ഫിലിപ്പിൻസ്), സ്റ്റട്ട് ഗാർട്ട് (ജർമനി) എന്നിവയാണ് പട്ടികയിലെ ബാക്കി സ്ഥലങ്ങള്‍.
വിവിധങ്ങളായ ഡാറ്റാ പോയിന്റുകൾ കൃത്യമായി വിശകലനം നടത്തിയാണ് സ്കൈ സ്കാനർ റിപ്പോർട്ടിലേക്ക് എത്തിയത്. യൂറോപ്പിന് പുറത്ത് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന യുകെ യാത്രക്കാര്‍ക്കിടയില്‍ വരുന്ന യാത്രാ ആഗ്രഹങ്ങളിലെ വ്യത്യാസങ്ങളാണ് ഇതിൽ തെളിയുന്നത്. ചെറുതും വ്യത്യസ്തവുമായ ഇടങ്ങളിലേക്ക് യാത്ര ചെയ്യുവാനുള്ള ആഗ്രഹം വര്‍ധിക്കുന്നതായാണ് റിപ്പോർട്ട്.
ഇതു സംബന്ധിച്ച് ലോകമേ വരൂ
തിരുവനന്തപുരത്തേക്ക് എന്നു പറഞ്ഞ് കേരളാ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഒരു കുറിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിൽ കേരളാടൂറിസം നടത്തിയ മാർക്കറ്റിംഗ് ക്യാംപെയിനുകൾ വിജയം കാണുന്നുവെനന്ന് പറഞ്ഞ അദ്ദേഹം . പ്രമുഖ ട്രാവൽ വെബ്സൈറ്റായ സ്കൈസ്കാന്നറിന്‍റെ പുതിയ പഠനം അനുസരിച്ച് 2025 ൽ വിനോദസഞ്ചാരികൾ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന
ലോകത്തെ ട്രെൻഡിംഗ് ഡെസ്റ്റിനേഷനായി തിരുവനന്തപുരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് എന്നും കൂട്ടിച്ചേർത്തു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













