കിളിമഞ്ചാരോ പർവതം കീഴടക്കി നില്‍ക്കുന്ന ഫോട്ടോകള്‍ ഇനി ലോകത്തെ അറിയിക്കാന്‍ തെല്ലും വൈകില്ല. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കയറുന്ന യാത്രക്കാർക്ക് ഇപ്പോൾ അവരുടെ സാഹസികത നിറഞ്ഞ ഫോട്ടോകള്‍ പ്രിയപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അപ്പപ്പോള്‍ തന്നെ അപ്‌ലോഡ് ചെയ്യാം. കിളിമഞ്ചാരോയില്‍ അതിവേഗ ഇന്റർനെറ്റ് നൽകാനുള്ള തീരുമാനങ്ങള്‍ക്ക് ടാൻസാനിയയിലെ അധികാരികള്‍ പച്ചക്കൊടി കാണിച്ചതോടെയാണിത് യാഥാര്യത്ഥ്യമായിരിക്കുന്നത്.

ടാൻസാനിയ ടെലികമ്മ്യൂണിക്കേഷൻസ് കോർപ്പറേഷനാണ് കിളിമഞ്ചാരോ പർവ്വതത്തില്‍ അതിവേഗ ഇന്റർനെറ്റ് സേവനം ആരംഭിച്ചത്. ഓഗസ്റ്റ് 23 ചൊവ്വാഴ്ചയാണ് സേവനം ആരംഭിച്ചത്. ടാന്‍സാനിയ ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി നേപ് മോസസ് നൗയെ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
"ഇന്ന് ആഫ്രിക്കയുടെ മേൽക്കൂരയിൽ - കിളിമഞ്ചാരോ പർവ്വതം: ഞാൻ അതിവേഗ ബ്രോഡ്‌ബാൻഡ് സേവനം ഉയർത്തുന്നു. വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും കിളിമഞ്ചാരോ പർവതത്തിന്റെ കൊടുമുടിയിൽ നിന്നുള്ള അവരുടെ ചിത്രങ്ങൾ ഇപ്പോൾ ലോകമെമ്പാടും പങ്കിടാം. ഞങ്ങൾ ഉഹുറു കൊടുമുടിയിലേക്ക് നീങ്ങുന്നു, 5800 മീറ്റർ", മന്ത്രി ട്വീറ്റ് ചെയ്തു.
ഇന്‍ര്‍നെറ്റ് സൗകര്യങ്ങളില്ലാതെ സഞ്ചാരികള്‍ കൊടുമുടി കീഴടക്കുവാന്‍ പോകുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് എവറസ്റ്റിന്റെ ബേസ് ക്യാമ്പിൽ വൈ-ഫൈ സേവനങ്ങളുണ്ട്.

PC:Joel Peel
ഫോട്ടോകള്‍ സോഷ്യല്‍ മീഡിയിയില്‍ പങ്കിടുക എന്നതിലുപരിയായി മലകയറ്റക്കാരുടെ അവബോധം മെച്ചപ്പെടുത്തുന്നതിനും അവരുടെ കയറ്റം നയിക്കുന്നതിനും ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി ഉപയോഗപ്രദമാകുമെന്നാണ് കരുതുന്നത്. നേരത്തെ ഇന്റർനെറ്റ് ഇല്ലാതെ യാത്രക്കാർക്കും മലകയറ്റക്കാർക്കുംകിളിമഞ്ചാരോ കീഴടക്കുക എന്നത് അല്പം ശ്രമകരമമായ പ്രവര്‍ത്തി തന്നെയായിരുന്നു.
വടക്കൻ ടാൻസാനിയയിൽ സ്ഥിതി ചെയ്യുന്ന കിളിമഞ്ചാരോ പർവ്വതം സമുദ്രനിരപ്പില്‍ നിന്നും 19,000 അടി (ഏകദേശം 5,800 മീറ്റർ) ഉയരത്തിലാണുള്ളത്. ആഫ്രിക്കയുടെ ഏറ്റവും വലിയ വിനോദസഞ്ചാര ആകര്‍ഷണം കൂടിയാണിത്. ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമായ കിളിമഞ്ചാരോയെ വിശേഷിപ്പിക്കുന്നത് ആഫ്രിക്കയുടെ മേല്‍ക്കൂര എന്നാണ്. ടാന്‍സാനിയയിലെ സ്വാളിഹി ഭാഷയില്‍
കിളിമഞ്ചാരോ എന്ന വാക്കിനര്‍ത്ഥം തിളങ്ങുന്ന മലനിര എന്നാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












