Search
  • Follow NativePlanet
Share
» »പുതുവർഷം ഉത്തരാഖണ്ഡിൽ ആണോ? പണി പാളിയേക്കാം! സഞ്ചാരികളറിയണം ഈ മാറ്റങ്ങൾ

പുതുവർഷം ഉത്തരാഖണ്ഡിൽ ആണോ? പണി പാളിയേക്കാം! സഞ്ചാരികളറിയണം ഈ മാറ്റങ്ങൾ

ഏറ്റവും പുതിയ വാർത്തകളനുസരിച്ച് മുൻകൂട്ടിയുള്ള ഹോട്ടൽ ബുക്കിങ് ഇല്ലായെങ്കിൽ സഞ്ചാരികൾക്ക് മസൂറിയിലും നൈനിറ്റാളിലും പ്രവേശനം അനുവദിക്കില്ല.

പുതുവർഷം ആഘോഷിക്കുവാൻ ഉത്തരാഖണ്ഡിലേക്കു പോവുകയാണോ? ഒരു നിമിഷം! പെട്ടന്നു പ്ലാൻ ചെയ്തു ഈ ന്യൂ ഇയർ മസൂറിയിലോ നൈനിറ്റാളിലോ ആഘോഷിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെങ്കിൽ എപ്പോൾ പണി പാളിയെന്നു ചോദിച്ചാൽ മതി. ഏറ്റവും പുതിയ വാർത്തകളനുസരിച്ച് മുൻകൂട്ടിയുള്ള ഹോട്ടൽ ബുക്കിങ് ഇല്ലായെങ്കിൽ സഞ്ചാരികൾക്ക് മസൂറിയിലും നൈനിറ്റാളിലും പ്രവേശനം അനുവദിക്കില്ല.

തിരക്ക് കൈകാര്യം ചെയ്യുവാൻ

തിരക്ക് കൈകാര്യം ചെയ്യുവാൻ

പുതുവത്സര രാവിൽ ആയിരക്കണക്കിന് സന്ദർശകർ എത്തിച്ചേരുന്ന രണ്ടിടത്തും സഞ്ചാരികളുടെ തിരക്കും ഗതാഗതവും കൈകാര്യം ചെയ്യുവാനായാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 30, 31 തീയതികളിൽ മസ്സൂറിയിലേക്കും നൈനിറ്റാളിലേക്കും പോകുന്ന എല്ലാവർക്കും മുൻകൂർ ഹോട്ടൽ ബുക്കിംഗ് ഇല്ലാതെ ഈ പട്ടണങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) അശോക് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉത്തരാഖണ്ഡ് പോലീസിന്റെ യോഗത്തിലാണ് തീരുമാനമെടുത്തത്.

ഹോട്ടൽ ബുക്കിങ് നിർബന്ധം

ഹോട്ടൽ ബുക്കിങ് നിർബന്ധം

പ്രദേശവാസികളെക്കൂടാതെ ഡിസംബർ 30, 31 തീയതികളിൽ സാധുതയുള്ള ഹോട്ടൽ ബുക്കിംഗ് ഉള്ള വിനോദസഞ്ചാരികളെ മാത്രമേ മുസ്സൂറിയിലേക്കും നൈനിറ്റാളിലേക്കും പോകാൻ അനുവദിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവത്സര ആഘോഷങ്ങൾക്കായി രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മതിയായ പാർക്കിംഗ് സൗകര്യങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ക്രമസമാധാന പാലനവും ഗതാഗത നിയന്ത്രണവും ഉറപ്പാക്കാൻ പുതുവത്സര രാവിൽ ഡെറാഡൂണിലെ പ്രധാന പൊതു സ്ഥലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു. മസൂറിയിലേക്കും മാൾ റോഡിലേക്കും പോകുന്ന ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ഒരു രൂപരേഖയും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.
PC:Alin Andersen/ Unsplash

ആശങ്കയിൽ വ്യാപാരികൾ

ആശങ്കയിൽ വ്യാപാരികൾ

അതേസമയം, മസൂറിയിൽ മുൻകൂട്ടി പ്ലാനോ ബുക്കിങ്ങോ ഇല്ലാതെയാണ് പകുതിയിലധികം സഞ്ചാരികളും എത്തുന്നത്. മുൻകൂട്ടി ഹോട്ടൽ ബുക്കിങ് ഇല്ലാത്ത സഞ്ചാരികൾക്ക് ഏർപ്പെടുത്തുന്ന വിലക്ക് ടൂറിസസ്സെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഇവിടങ്ങളിലെ വ്യാപാരികളും ഹോട്ടൽ ഉടമകളും പങ്കുവെച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

PC:Kunal Parmar/ Unsplash

കണ്ണുചിമ്മാതെ പുതുവർഷം ആഘോഷിക്കുവാൻ ഉത്തരാഖണ്ഡ്

കണ്ണുചിമ്മാതെ പുതുവർഷം ആഘോഷിക്കുവാൻ ഉത്തരാഖണ്ഡ്

പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണ സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും നാല് ദിവസത്തേക്ക് 24 മണിക്കൂറും തുറന്നിരിക്കും.
2022 ഡിസംബർ 30 മുതൽ 2023 ജനുവരി 2 വരെ ഉത്തരാഖണ്ഡിൽ റെസ്റ്റോറന്റുകൾ, കഫേകൾ, ടീ പാർലറുകൾ, ധാബകൾ, മറ്റ് ഫുഡ് ഔട്ട്‌ലെറ്റുകൾ എന്നിവ 24×7 പ്രവർത്തിക്കാൻ സർക്കാർ അനുമതി നല്കി. . ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ‍ഞ്ചാരികൽ ഏറ്റവും അധികം എത്തിച്ചേരുന്ന സീസണുകളിൽ ഒന്നാണ് ഇതെന്നതിനാൽ പുതിയ മാറ്റം സൗകര്യപ്രദമായേക്കുമെന്നാണ് കരുതുന്നത്. ഋഷികേശ്, ഡെറാഡൂൺ, മുസ്സൂറി, നൈനിറ്റാൾ എന്നിവിടങ്ങളിലാണ് കൂടുതലം സഞ്ചാരികൾ ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തുന്നത്.

PC:Priyanshu Jain/ Unsplash

മസൂറിയിലെ പുതുവർഷാഘോഷം

മസൂറിയിലെ പുതുവർഷാഘോഷം

ഏറ്റവുമധികം സന്ദർശകരെത്തുന്ന പുതുവർഷാഘോഷങ്ങളിലൊന്നാണ് മസൂറിയിലേത്. ഡല്‍ഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും നിവധി സഞ്ചാരികൾ പുതിയ വര്‍ഷത്തെ സ്വാഗതം ചെയ്യുവാനായി ഇവിടേക് വരുന്നു.

PC: Kashish Lamba/ Unsplash

ഉത്തരാഖണ്ഡിലെ പുതിയ കൊവിഡ് മാര്‍ഗ്ഗനിർദ്ദേശങ്ങൾ

ഉത്തരാഖണ്ഡിലെ പുതിയ കൊവിഡ് മാര്‍ഗ്ഗനിർദ്ദേശങ്ങൾ

രാജ്യം വീണ്ടും കൊവിഡ് ഭീതിയിലായിരിക്കുന്ന സാഹചര്യത്തിൽ ഉത്തരാണ്ഡ് പുതിയ കൊവിഡ് മാര്‍ഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കൊവിഡ് സംശയിക്കുന്നവർക്കും രോഗികൾക്കും രക്ഷാപ്രവർത്തനം, ക്വാറന്റൈൻ, ഫലപ്രദമായ നിരീക്ഷണം എന്നിവ ക്രമീകരിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ബന്ധപ്പെട്ടവർക്ക് നിര്‍ദ്ദേശം നല്കി. കൂടാതെ, തായ്‌ലൻഡ്, ഹോങ്കോംഗ്, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉത്തരാഖണ്ഡിൽ എത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാർ 2023 ജനുവരി 1 മുതൽ നെഗറ്റീവ് കോവിഡ്-19 റിപ്പോർട്ടുകൾ ഹാജരാക്കണം എന്നും നിർദ്ദേശമുണ്ട്.

PC:Prashant Kumar/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+