New Year 2025: പുതുവർഷ യാത്രകള്‍ക്കായി അവസാനവട്ട പ്ലാനുകളിലാണ് മിക്കവരും. പുതിയ കൊല്ലത്തെ സ്വീകരിക്കാനും യാത്രകൾക്ക് തുടക്കമിടാനും ഒക്കെയായി പലയിടങ്ങളും നമ്മുടെ ബക്കറ്റ് ലിസ്റ്റിൽ ചേർത്തിട്ടുമുണ്ട്. എന്നാൽ ബെംഗളൂരുവിൽ നിന്നടക്കമുള്ള സഞ്ചാരികൾക്ക് നിരാശ പകരുന്ന ഒരു വാര്‍ വന്നിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നും കേരളത്തിൽ നിന്നുമെല്ലാമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നിലേക്ക് ജനുവരി മുതല്‍ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
ഇന്ത്യക്കാരുടെ നയാഗ്ര എന്നുവിളിക്കപ്പെടുന്ന കര്‍ണാടകയിലെ ഷിമോഗയിലുള്ള ജോഗ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം 2025 ജനുവരി 1 മുതൽ മാർച്ച് 15 വരെയുള്ള തിയതികളിൽ താത്കാലികമായി നിർത്തലാക്കിയിരിക്കുകയാണ്. ശിവമോഗ ജില്ലയിലെ സാഗര താലൂക്കിലെ ജില്ലാ അധികാരികളാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ജോഗ് വെള്ളച്ചാട്ടത്തിനോട് ചേർന്ന് വിസകന, നിർമ്മാണ പ്രവർത്തികള്‍ നടക്കുന്ന സാഹചര്യത്തിലാണ് പ്രവേശനം നിരോധിച്ചിരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് 73 ദിവസം നീണ്ടുനിൽക്കുന്ന നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്. പുതിയ പ്രധാന ഗേറ്റിൻ്റെ നിർമ്മാണവും വിശ്രമമുറികൾ, പാതകൾ, വ്യൂവിംഗ് പോയിന്‍റുകൾ തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ സൈറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയും വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാവുകയും ചെയ്യും.
പുതുവർഷ യാത്രകൾക്കും ബെംഗളൂരുവിൽ നിന്നുള്ള ചെറിയ വാരാന്ത്യ യാത്രകൾക്കും ഒക്കെ സ്ഥിരം ഇടമായ ജോഗ് വെള്ളച്ചാട്ടം മഴയ്ക്ക് ശേഷമുള്ള സമയത്താണ് കാണേണ്ടത്. ബെംഗളൂരുവിൽ നിന്ന് ഒരു രാത്രി യാത്രയ്ക്കൊടുവിൽ എത്തിച്ചേരാൻ കഴിയുന്ന ഇടമായതിനാൽ ബാംഗ്ലൂരിൽ നിന്നും നിരവധി ആളുകളാണ് ഇവിടേക്ക് വരുന്നത്. കർണ്ണാടക ആർടിസിയും ബെംഗളൂരു- ജോഗ് വെള്ളച്ചാട്ടം പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്.
ശതാവരി നദിയുടെ ഭാഗമായി ഒഴുകിയെത്തി 253 മീറ്റർ (830 അടി) ഉയരത്തിൽ നിന്ന് പതിക്കുന്ന ജോഗ് വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. മഴക്കാലത്ത് ആർത്തലച്ച് പതിക്കുന്ന ഒറ്റ വെള്ളച്ചാട്ടമായും അല്ലാത്ത സീസണുകളിൽ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത വേഗത്തിലും ഉയരത്തിലും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമായും അതിനെ കാണാം, രാജ, റാണി, റോറർ, റോക്കറ്റ് എന്നിങ്ങനെ നാല് വ്യത്യസ്ത വെള്ളച്ചാട്ടങ്ങളാണ് ഇതിനുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













