Search
  • Follow NativePlanet
Share
» »നൂറും ആയിരവുമല്ല! മാലിയും പട്ടായയുമല്ല! 3.6 ലക്ഷം ഇന്ത്യൻ സഞ്ചാരികളെ പ്രതീക്ഷിച്ച് ഈ നഗരം

നൂറും ആയിരവുമല്ല! മാലിയും പട്ടായയുമല്ല! 3.6 ലക്ഷം ഇന്ത്യൻ സഞ്ചാരികളെ പ്രതീക്ഷിച്ച് ഈ നഗരം

ഒരു വിദേശ വിനോദയാത്ര യാത്ര എന്നു പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യമെത്തുന്നത് തായ്ലന്‍ഡോ സിംഗപ്പൂരോ പട്ടായയോ അല്ലെങ്കിൽ ദുബായിയോ ആയിരിക്കും. കുറഞ്ഞ ചെലവും ഇഷ്ടംപോലെ കാഴ്ചകളുമുള്ള ഇവിടേക്ക് ഇഷ്ടം പോലെ ആളുകൾ സീസണിൽ എത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളാണിത്.

എന്നാൽ ഈ വർഷം ഏകദേശം മൂന്നു ലക്ഷത്തോളം ഇന്ത്യൻ സന്ദർശകരെ പ്രതീക്ഷിക്കുന്ന മറ്റൊരു ലോകനഗരമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂ യോർക്ക് സിറ്റി. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 3.06 ലക്ഷം സഞ്ചാരികൾ 2023 ൽ ഇവിടം സന്ദർശിക്കും. അമേരിക്കയിൽ ജീവിക്കണമെന്നും അതിനു പറ്റിയില്ലെങ്കില്‍ ഒരിക്കലെങ്കിലും സന്ദർശനം നടത്തണമെന്നും ആഗ്രഹമാണ് ഇത്രയധികം ഇന്ത്യക്കാരെ ന്യൂ യോർക്കിലേക്കെത്തിക്കുന്നത്.

new york

ന്യൂയോർക്ക് സിറ്റി ടൂറിസം ആൻഡ് കൺവെൻഷൻ ഇവിപി, ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ്, ടിഫാനി ടൗൺസെൻഡ് ആണ് ഈ കണക്ക് പുറത്തുവിട്ടത്. 2023 ന്‍റെ അവസാനത്തോടെ 3.067 ലക്ഷം ഇന്ത്യൻ യാത്രക്കാരെ വരവേൽക്കാൻ ന്യൂയോർക്ക് സിറ്റി ഒരുങ്ങുകയാണെന്ന് അവർ വെളിപ്പെടുത്തി.

വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നതോടെ ന്യൂ യോർക്ക് നഗരത്തിന് സാമ്പത്തിക വീണ്ടെടുക്കലിന് സാക്ഷ്യം വഹിക്കാൻ കഴിയുമെന്നും വിനോദ, ഹോസ്പിറ്റാലിറ്റി മേഖലയിൽ 3.4 ലക്ഷം തൊഴിലവസരങ്ങളെ നഗരം പിന്തുണച്ചിട്ടുണ്ടെന്നും ലോകമെമ്പാടുമുള്ള 1.14 കോടി സഞ്ചാരികളെ നഗരം സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഇതിൽ ഇന്ത്യയിൽ നിന്നുള്ള 3.06 ലക്ഷം ആഴുകൾ ഉൾപ്പെടുന്നതായും പിടിഐയോട് ടിഫാനി ടൗൺസെൻഡ് പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

new york

ന്യൂയോർക്കിൽ ഹോട്ടൽ താമസം, ഭക്ഷണം, ഷോപ്പിംഗ്, തുടങ്ങിയവയ്ക്കാണ് ഇന്ത്യൻ വിനോദസഞ്ചാരികൾ കൂടുതലും പണം ചെലവഴിക്കുന്നതെന്ന് ടിഫാനി പറയുന്നു. അതുപോലെ ഇന്ത്യയിൽ നിന്നുള്ള സന്ദർശകർ സംഗീത കച്ചേരികൾ, ആർട്ട് ഗാലറികൾ, ഐക്കണിക് ലാൻഡ്‌മാർക്കുകൾ, കോമഡി ക്ലബ്ബുകൾ, മ്യൂസിയങ്ങൾ, ബ്രോഡ്‌വേ ഷോകൾ പോലെയുള്ള വിനോദങ്ങൾക്കായി ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നതായും അവർ പറഞ്ഞു.

കൗതുകകരമായ ഒട്ടേറെ കാര്യങ്ങൾ ന്യൂ യോർക്ക് സിറ്റിക്കുണ്ട്. ആദ്യ കാലങ്ങളിൽ അമേരിക്കക്കാർ അല്ലായിരുന്നു ഇവിടെ ആദ്യമെത്തിയത്. മറിച്ച് 1624-ൽ ഡച്ച് കുടിയേറ്റക്കാർ ആണ് ഈ പ്രദേശത്ത് ആദ്യമായി എത്തിച്ചേർന്നവര്‌. അതുകൊണ്ടുതന്നെ അവർ ഈ സിറ്റിക്ക് നല്കിയ പേര് ന്യൂ ആംസ്റ്റർഡാം എന്നായിരുന്നു. പിന്നീട് 1664-ൽ ഇംഗ്ലീഷുകാർ ഇതിനെ ന്യൂയോർക്ക് സിറ്റി എന്ന പേരിലേക്ക് മാറ്റുകയായിരുന്നു.

ലണ്ടൻ നഗരവുമായി താരതമ്യം ചെയ്യുമ്പോൾ വലുപ്പത്തിൽ ന്യൂ യോർക്ക് സിറ്റിയേക്കാൾ ഇരട്ടി വലുപ്പമുണ്ട് ലണ്ടന്. എന്നാൽ എട്ടു മില്യണിലധികം ആളുകള്‍ ന്യൂ യോർക്കിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. അതായത്, യു എസിലെ 30 പേരിൽ ഒരാൾ ന്യൂ യോർക്കിൽ നിന്നായിരിക്കും. ഭാഷയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വ്യത്യസ്തമായ നഗരം കൂടിയാണിത്. ഏകദേശം 800ന് മുകളിൽ ഭാഷകൾ ഇവിടെ സംസാരിക്കുന്നു. ഇവിടുത്തെ പത്തിൽ നാല് വീടുകളിലും ഇംഗ്ലീഷ് അല്ലാത്ത ഒരു ഭാഷ സംസാരിക്കുന്നുണ്ടെന്നാണ് പറയുന്നത്.

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ സ്ഥിരം മുന്നിലെത്തുന്ന നഗരം കൂടിയാണ് ഇത്. ജീവിത ചെലവ് മുതൽ സാധനങ്ങളുടെ വിലവര്‍ഘനവ്, താമസ സൗകര്യത്തിന് ചെലവഴിക്കേണ്ടി വരുന്ന തുക തുടങ്ങി നിരവധി കാര്യങ്ങലെ അടിസ്ഥാനമാക്കിയുള്ള കണക്കാണിത്.

സെൻട്രൽ പാർക്ക്, സ്റ്റാച്യൂ ഓഫ് ലിബേർട്ടി, എംപയർ സ്റ്റേറ്റ് ബിൽഡിങ്, മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്, ബ്രോഡ് വേ, ബ്രൂക്ക്ലിൻ ബ്രിഡ്ജ്, തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള പ്രധാന കാഴ്ചകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+