ഓണം 2023: ഓണത്തിന് ഇനി ദിവസങ്ങളുടെ അകലേയുള്ളൂ. യാത്രകള്‍ക്കുള്ള ഒരുക്കവും ഷോപ്പിങ്ങുമെല്ലാം ഓരോ കോണിൽ നിന്നും ആരംഭിച്ചു കഴിഞ്ഞു. പൂക്കളവും ഓണക്കോടിയും ഓണസദ്യയും ഒക്കെയായി ഓണം ആഘോഷിക്കാൻ പ്രവാസികളും ഒരുങ്ങിക്കഴിഞ്ഞു. നാട്ടിൽ വരാനുള്ളവർ യാത്രകളും വരുന്നില്ലാത്തവർ വിദേശത്തെ ഓണാഘോഷവും ഒക്കെ സെറ്റ് ചെയ്തു കഴിഞ്ഞു.
നാട്ടിലേക്കാൾ കെങ്കേമമായി ഓണം ആഘോഷിക്കുന്നവരാണ് പലപ്പോഴും ഗൾഫ് മലയാളികൾ. പൂക്കളമിട്ടും ഓണക്കോടിയുടുത്തും മത്സരങ്ങൾ നടത്തിയും ഗംഭീരമായ സദ്യയോടെ ഓണം അസോസിയേഷനുകളുടെ നേതൃത്വത്തിലും ഓഫീസുകളിലും ഒരു കുറവും വരാതെയാണ് കൊണ്ടാടുന്നത്. ഓണത്തിനായി നാട്ടിലേക്ക് വരുമ്പോൾ ഒരു സദ്യ വിമാനത്തിൽ കിട്ടിയാലോ? അടിപൊളിയല്ലേ.. നാട്ടിലേക്കുള്ള യാത്രയിൽ വിമാനത്തിൽ ഓണസദ്യ ഒരുക്കിയിരിക്കുന്നത് എമിറേറ്റ്സ് എയർലൈൻ ആണ്.

ഓണാവധിക്ക് നാട്ടിലേക്കു വരുമ്പോൾ സദ്യ കഴിക്കാൻ പറ്റാതെ പോകുമോ എന്നു വിഷമിക്കുന്നവർക്ക് പരിഹാരമായാണ് എമിറേറ്റ്സ് വിമാനയാത്രയിലെ ഓണസദ്യ എന്ന പരിപാടി അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 20 ഞായറാഴ്ച മുതൽ മുതൽ 31 വ്യാഴാഴ്ച വരെ 11 ദിവസം എമിറേറ്റ്സ് വിമാനത്തിൽ ഓണസദ്യ ലഭിക്കും. ദുബായ് - തിരുവനന്തപുരം, ദുബായ്- കൊച്ചി എന്നീ എമിറേറ്റ്സ് സർവീസുകളിലാണ് ഓണസദ്യ ലഭിക്കുക.
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കണോമി സീറ്റുകളിൽ സദ്യ നല്കും. ഉച്ചയ്ക്കും രാത്രിയിലും യാത്ര ചെയ്യുന്നവർക്കാണ് സദ്യ വിളമ്പുന്നത്. അതിരാവിലെയുളേള യാത്രകൾ്കക് സദ്യ ഉണ്ടായിരിക്കില്ല. പ്രത്യേക പാത്രങ്ങളിലായി നല്കുന്ന സദ്യ വാഴയിലയിൽ ലഭിക്കില്ലെങ്കിലും പേപ്പർ വാഴയിലയിൽ ലഭിക്കും.

ഫസ്റ്റ് ക്ലാസില്‍ വെജിറ്റേറിയൻ സദ്യയും നോൺ വെജിറ്റേറിയൻ സദ്യയും ഉണ്ട്. കുത്തരി, കാളൻ, സാമ്പാർ, കൂട്ടുകറി, കാരറ്റും പയറും തോരൻ, വെള്ളരിക്ക പച്ചടി, പുളിയിഞ്ചി, എരിശേരി, കൂട്ട് കറി, പഴം, പപ്പടം, മാങ്ങാ അച്ചാർ, ഉപ്പേരി, ശർക്കരവരട്ടി, കൊണ്ടാട്ടം മുളക്, എന്നിവയാണ് വെജിറ്റേറിയൻ സദ്യയിലെ വിഭവങ്ങൾ, നോൺ-വെജ് സദ്യ വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറി അല്ലെങ്കിൽ മട്ടൺ പെപ്പർ ഫ്രൈ താല്പര്യമനുസരിച്ച് തെരഞ്ഞെടുക്കാം.
ബിസിനസ് ക്ലാസിൽ സാമ്പാർ, കൂട്ടുകറി, കാളൻ, വെള്ളരിക്ക പച്ചടി, പുളിയിഞ്ചി, മാങ്ങ അച്ചാർ, ഉപ്പേരി ശർക്കര വരട്ടി, കൊണ്ടാട്ടം, മുളക് എന്നിവയും നോൺ-വെജ് വിഭവം വേണ്ടവര്‍ക്ക് ആലപ്പുഴ ചിക്കൻ കറിയും ലഭിക്കും.
ഇക്കണോമി ക്ലാസിൽ ചെമ്പാവരി ചോറ്, അവിയൽ, കാബേജും കാരറ്റും തോരൻ, സാമ്പാർ, കൂട്ടുകറി, പുളിയിഞ്ചി എന്നിവയാണ് സദ്യയിലെ വിഭവങ്ങൾ. തേങ്ങാപ്പാലിൽ തയ്യാറാക്കുന്ന സ്പൈസി ചിക്കൻ നോൺ വെജിറ്റേറിയൻ വിഭവമായി ലഭിക്കും. ഇത് കൂടാതെ ഏത് ക്ലാസിലെ ഓണസദ്യയ്ക്കും പൻത്തിനൊപ്പംപാലടയും അടപ്രഥമനും പായസമായി ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













