ഓണം യാത്രകൾ എല്ലാവരും തുടങ്ങിക്കിഞ്ഞു. തിരുവോണമായ സെപ്റ്റംബർ 15 പുലർച്ചെയെങ്കിലും നാട്ടിലെത്താനുള്ള പാച്ചിലിലാണ് അവസാന നിമിഷ യാത്രക്കാർ. മുൻവർഷങ്ങളെയപേക്ഷിച്ച് ഇത്തവണ ഓണം സ്പെഷ്യൽ സര്‍വീസുകൾ കുറവായിരുന്നതിനാൽ വൻതുക നല്ക്കി നാട്ടിലേക്ക് പലര്ക്കും വിമാനത്തിനും മറ്റും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, തിരുവോണത്തലേന്ന് ഉത്രാട ദിനത്തില്‍ നാട്ടിലെത്തുന്ന വിധത്തിൽ പ്രത്യേക ട്രെയിൻ സജ്ജീകരിച്ചിരിക്കുകയാണ് ദക്ഷിണ റെയിൽവേ.
ചെന്നൈ- കണ്ണൂർ, ചെന്നൈ കൊച്ചുവേളി, ചെന്നൈ- മംഗലാപുരം, മംഗലാപുരം- ചെന്നൈ,കണ്ണൂർ- ചെന്നൈ എന്നിവിടങ്ങളിലേക്കാണ് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
13 വെള്ളിയാഴ്ച പുറപ്പെട്ട് ശനിയാഴ്ച രാവിലെ കൊച്ചുവേളി എത്തുന്ന ട്രെയിൻ നമ്പർ 06160 ചെന്നൈ എഗ്മോര്‍ കൊച്ചുവേളിയും ശനിയാഴ്ച ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഓണം ദിവസം ഉച്ചയ്ക്ക് കണ്ണൂരിൽ എത്തുന്ന 06163 ചെന്നൈ- കണ്ണൂർ സ്പെഷ്യലും വെള്ളിയാഴ്ച പുറപ്പെട്ട് ശനിയാഴ്ച മംഗലാപുരത്ത് എത്തുന്ന സ്പെഷ്യലും ആണിത്. ഈ ട്രെയിൻ സർവീസുകളെക്കുറിച്ചും വിശദമായി അറിയാം.
ചെന്നൈ- കൊച്ചുവേളി ഓണം സ്പെഷ്യല്‍ ട്രെയിൻ (06160)
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പടുന്ന ചെന്നൈ- കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിൻ 17 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ ശനിയാഴ്ച രാവിലെ 8.30ന് കൊച്ചുവേളിയിൽ എത്തും. എസി ത്രീ കോച്ചാണ് ഉള്ളത്. 1455 രൂപയാണ് നിരക്ക്.
എംജിആർ ചെന്നൈ ജംങ്ഷൻ - 15:15
പെരമ്പൂർ- 15:54
തിരുവല്ലാർ- 16:20
ആരക്കോണം ജംങ്ഷൻ - 16:43
കട്ട്പടി ജംങ്ഷൻ -17:38 PM
ജോലാർപെട്ടെ - 19:05
സേലം ജംങ്ഷൻ 20:28
ഇറോഡ് - 21:20
തിരുപ്പൂർ - 22:13
പോടന്നൂർ- 23:33
പാലക്കാട് - 00:37
തൃശൂർ - 01:32
ആലുവാ - 02:36
എറണാകുളം ടൗൺ - 03:00
കോട്ടയം -04:10
ചങ്ങനാശ്ശേരി -04:33
തിരുവല്ല- 04:44
ചെങ്ങന്നൂർ -04:54
മാവേലിക്കര- 05:10
കായംകുളം- 05:25
കൊല്ലം ജംങ്ഷന്‍ - 06:22
കൊച്ചുവേളി - 08:30
ചെന്നൈ- മംഗളുരു ഓണം സ്പെഷ്യൽ 06161
ചെന്നൈയിൽ നിന്ന് ഓണം സ്പെഷ്യൽ ട്രെയിൻ 06161 മംഗലാപുരത്തിന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.10ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 8.30ന് മംഗലാപുരത്ത് എത്തും. സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ, എസി ഫസ്റ്റ് ക്ലാസ് കോച്ചുകളാണ് ഉള്ളത്. സ്ലീപ്പറിന് 580 രൂപ, എസി ത്രീ ടയറിന് 1575 രൂപ, എസി ടൂ ടയറിന് 2170 രൂപ, എസി ഫസ്റ്റ് ക്ലാസിന് 3370 രൂപ എന്നിങ്ങനെയാണ് നിരക്ക്.
എംജിആർ ചെന്നൈ സെൻട്രൽ - 15:10
ആരക്കോണം- 16:13
കട്പി - 17:13
ജോലാർപേട്ടെ - 18:23
സേലം ജംങ്ഷൻ - 19:47
ഇറോഡ് ജംങ്ഷൻ -20:43
തിരുപ്പൂർ - 21:33
കോയമ്പത്തൂർ ജംങ്ഷൻ - 22:37
പാലക്കാട് ജംങ്ഷൻ - 00:15
ഒറ്റപ്പാലം - 09:58
ഷൊര്‍ണൂർ ജംങ്ഷൻ - 01:15
തിരൂർ - 02:04
കോഴിക്കോട് - 02:52
വടകര - 03:31
തലശ്ശേരി - 03:53
കണ്ണൂർ - 04:27
പയ്യന്നൂർ - 04:54
നീലേശ്വരം - 05:14
കാസർകോഡ് - 05:49
മംഗളുരു ജംങ്ഷൻ - 08:30
മംഗളുരു -ചെന്നൈ ഓണം സ്പെഷ്യൽ (06162)
മംഗലാപുരത്ത് നിന്ന് തിരികെ ഞായറാഴ്ച വൈകിട്ട് 6.45 ന് പുറപ്പെട്ട് 16 മണിക്കൂർ 55 മിനിറ്റ് യാത്രയ്ക്കൊടുവിൽ തിങ്കളാഴ്ച രാവിലെ 11:40 ന് ചെന്നൈ സെന്‍ട്രലിൽ എത്തിച്ചേരും.
മംഗളുരു ജംങ്ഷൻ - 18:45
കാസർകോഡ്- 19:29
നീലേശ്വരം- 19:57
പയ്യന്നൂർ - 20:18
കണ്ണൂർ - 20:47
തലശ്ശേരി- 21:09
വടകര - 21:29
കോഴിക്കോട് - 22:07
തിരൂർ - 22:49
ഷൊര്‍ണൂർ ജംങ്ഷൻ - 23:25
പാലക്കാട് ജംങ്ഷൻ - 00:57
കോയമ്പത്തൂർ- 03:27
തിരുപ്പൂർ - 04:18
ഇറോഡ് ജംങ്ഷൻ - 05:05
സേലം ജംങ്ഷൻ - 06:12
ജോലാർപേട്ടെ - 08:23
കട്പടി - 09:33
ആരക്കോണം - 10:18
പെരമ്പൂര്‍ - 11:13
ചെന്നൈ - 11:40
ചെന്നൈ- കണ്ണൂർ സ്പെഷ്യൽ 06163
ട്രെയിൻ നമ്പർ 06163 ചെന്നൈ- കണ്ണൂർ സ്പെഷ്യല്‍ ശനിയാഴ്ച രാത്രി 11.50ന് എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 13 മണിക്കൂർ 40 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് കണ്ണൂരിൽ എത്തും. സ്ലീപ്പർ, എസി ത്രീ ടയർ കോച്ചുകളാണ് ഉള്ളത്. സ്ലീപ്പറിന് 525 രൂപ, എസി ത്രീ ടയറിന് 1425 രൂപ എന്നിങ്ങനെയാണ് നിരക്ക്,
എംജിആർ ചെന്നൈ സെൻട്രൽ - 23:50
കട്പി - 01:48
ജോലാർപേട്ടെ - 03:08
സേലം ജംങ്ഷൻ - 04:37
ഇറോഡ് ജംങ്ഷൻ - 05:40
തിരുപ്പൂർ - 06:30
കോയമ്പത്തൂർ ജംങ്ഷൻ - 07:30
പാലക്കാട് ജംങ്ഷൻ - 09:32
ഒറ്റപ്പാലം - 09:58
ഷൊര്‍ണൂർ ജംങ്ഷൻ - 10:20
തിരൂർ - 11:09
കോഴിക്കോട് - 11:52
വടകര - 12:33
തലശ്ശേരി - 12:53
കണ്ണൂർ - 13:30
കണ്ണൂർ- ചെന്നൈ സ്പെഷ്യൽ 06164
ട്രെയിൻ നമ്പർ 06164 സെപ്റ്റംബർ 16 തിങ്കളാഴ് ഉച്ചകഴിഞ്ഞ് 3.45 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 7.55 ന് ചെന്നൈയിൽ എത്തും.
കണ്ണൂർ - 15:45
തലശ്ശേരി - 16:04
വടകര - 16:25
കോഴിക്കോട് - 17:07
തിരൂർ - 17:49
ഷൊര്‍ണൂർ ജംങ്ഷൻ - 18:45
ഒറ്റപ്പാലം - 19:12
പാലക്കാട് ജംങ്ഷൻ - 20:17
കോയമ്പത്തൂർ ജംങ്ഷൻ - 23:05
തിരുപ്പൂർ - 23:55
ഇറോഡ് ജംങ്ഷൻ - 00:50
സേലം ജംങ്ഷൻ - 01:47
ജോലാർപേട്ടെ - 03:43
കട്പടി - 05:23
പെരമ്പൂര്‍ - 07:08
ചെന്നൈ - 07:55
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















