Search
  • Follow NativePlanet
Share
» »പുത്തൻ രൂപത്തിലും ഭാവത്തിലും വൺ ഇന്ത്യ, പുത്തൻ സാധ്യതകളിലേക്ക് വായനക്കാർക്ക് സ്വാഗതം

പുത്തൻ രൂപത്തിലും ഭാവത്തിലും വൺ ഇന്ത്യ, പുത്തൻ സാധ്യതകളിലേക്ക് വായനക്കാർക്ക് സ്വാഗതം

ഇന്ത്യയിലെ ബഹുഭാഷാ ഓൺലൈൻ സൈറ്റ് ആയ വൺഇന്ത്യ റീബ്രാൻഡിങ് നടത്തി പുത്തൻ രൂപത്തിൽ വായനക്കാർക്ക് മുന്നിലെത്തുന്നു. ഓരോ ഇന്ത്യക്കാരനെയും സേവിക്കാൻ പ്രതിജ്ഞാബന്ധമായ വൺഇന്ത്യ ഏറ്റവും അഭിമാനത്തോടെയാണ് റിബ്രാൻഡിങ് പ്രഖ്യാപിക്കുന്നത്. ഏകീകൃതവും അതിരുകളില്ലാത്തതും വിശാലവുമായ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി വൺഇന്ത്യയുടെ കാഴ്ചപ്പാടുകളുമായി ചേർന്നു നിൽക്കുന്ന പുതിയ രൂപമാണിത്.

ശക്തമായ അടിത്തറ- വൺ ഇന്ത്യ

"There's only Oneindia" - 'ഒരു ഇന്ത്യ മാത്രം' എന്ന പുതിയ ആപ്തവാക്യത്തോടെ എത്തിയിരിക്കുന്ന വൺ ഇന്ത്യയുടെ പുതിയ രൂപം അതിന്റെ ദൃശ്യഭംഗിക്കപ്പുറത്തേയ്ക്കുള്ള അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്നു. അതിന്‍റെ പിൻകാലത്തെ ആഘോഷിക്കുന്നതിനൊപ്പം തന്നെ
ഭാവിയെ ചേർത്തുനിർത്തുന്ന സമീപനം ഉൾക്കൊണ്ടാണിത് മുന്നോട്ട് പോകുന്നത്. വൺ ഇന്ത്യയുടെ പുനർരൂപകൽപ്പന പുതിയ അവസരങ്ങളിലേക്കുള്ള വാതിൽ തുറക്കുന്നതിനൊപ്പം തന്നെ അത് ഓരോ ഇന്ത്യക്കാരനിലേക്കും എത്തുന്നുവെന്നും ഉറപ്പാക്കുന്നു.

Oneindia announce its comprehensive rebranding

യാത്ര

1999-ൽ Indiainfo.com എന്ന പേരിലാണ് വൺഇന്ത്യ ആരംഭിച്ചത്. തുടക്കത്തിൽ അന്നത്തെ പുത്തൻ തലമുറയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഇന്ത്യാ ഇന്ഫോയ്ക്ക് സാധിച്ചു.
കഴിഞ്ഞ 25 വർഷമായി ഓരോ വിഭാഗങ്ങളിലും വലിയ സ്വാധീനം ചെലുത്തി പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട്
പരിണമിച്ചുകൊണ്ടിരിക്കുകയാണ് വൺഇന്ത്യ. വായനക്കാരുടെ താല്പര്യങ്ങളും മാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ട് മുന്നേറാൻ വൺ ഇന്ത്യയ്ക്ക് സാധിച്ചു എന്നതാണ് ഈ ചരിത്ര യാത്ര വ്യക്തമാക്കുന്നത്.

വൺഇന്ത്യ എന്ന ബ്രാൻഡ് നല്കുന്ന വാഗ്ദാനം

പ്രസക്തവും മൂല്യവത്തായതും അതിനോടൊപ്പം തന്നെ യഥാർത്ഥ്യവും ഉയർന്ന നിലവാരമുള്ളതും വൈകാരികവുമായ ഉള്ളടക്കം വായനക്കാർക്ക് നല്കുന്നതിൽ വൺ ഇന്ത്യ എന്നും പ്രതിജ്ഞാബന്ധവുമാണ്.
പ്രേക്ഷകരുടെ അറിവും അനുഭവവും സാമൂഹിക നിലയും മെച്ചപ്പെടുത്തി അവരുടെ നിലവാരം ഉയർത്താൻ കൂടി ലക്ഷ്യം വെച്ചുള്ളതാണ് വൺ ഇന്ത്യയുടെ ഇപ്പോഴത്തെ പുതിയ മാറ്റങ്ങൾ. വായനക്കാർ ആഗ്രഹിക്കുന്നതുപോലെ വൈവിധ്യമാർന്ന വിഷയങ്ങളും അവരുടെ താല്പര്യങ്ങൾക്കനുസൃതമായ വിവരങ്ങളും വൺ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

വൺ ഇന്ത്യയുടെ പുതിയ ലോഗോ

വൺ ഇന്ത്യയുടെ പുതിയ ചെയ്‌ത ലോഗോ ലളിതവും അതേസമയം ഊർജ്ജസ്വലവുമാണ്. ബഹുഭാഷകളെ ഉൾക്കൊള്ളുന്ന വൺ ഇന്ത്യയുടെ ശക്തിയെയണ് ഇത് പ്രധാനമായും സൂചിപ്പിക്കുന്നത്. ഞങ്ങളുടെ വ്യക്തിത്വവും, ബ്രാൻഡ് മൂല്യവുംഉൾക്കൊള്ളുന്ന സമഗ്രമായ, രൂപകല്പനയാണിത്.
വൺ ഇന്ത്യയുടെ

ഈ അതുല്യവും ബഹുമുഖവും ഏകീകൃതവുമായ ഐഡൻറ്റിറ്റി സിസ്റ്റം വൺ ഇന്ത്യ ബ്രാൻഡിന്‍റെ ആധുനികവും പ്രസക്തവും സ്വാധീനമുള്ളതുമായ
ദൃശ്യ പ്രതിനിധാനമാണ്; ഇത് ബ്രാൻഡിനെ തിരിച്ചറിയാൻ ലളിതമായ രീതിയിലാണ് അവതരിപ്പിക്കുന്നത്.

ബഹുഭാഷാ മാധ്യമം

നിങ്ങൾ ഇഷ്‌ടപ്പെടുന്ന ഭാഷയിൽ ആകർഷകമായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായി വൺഇന്ത്യ നിലകൊള്ളുന്നു. പ്രേക്ഷകരുടെ വൈവിധ്യമാർന്ന ഭാഷാ മുൻഗണനകൾ നിറവേറ്റുന്നതിന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, മറാത്തി, ഗുജറാത്തി, ഒഡിയ, ബംഗാളി, പഞ്ചാബി എന്നീ ഭാഷകളിൽ വൺ ഇന്ത്യ ലഭ്യമാണ്.

റീച്ചും ഇൻഫ്ലൂവൻസും

പ്രതിമാസം 200 ദശലക്ഷത്തിലധികം യുണീക് ഉപയോക്താക്കൾ വൺ ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയിലെ ഇന്‍റർനെറ്റ് ഉപയോക്താക്കളിൽ അഞ്ച് പേരിലൊരാള്‍ വൺ ഇന്ത്യ ഉപയോഗിക്കുന്നു എന്നാണ് കണക്കുകൾ.
ഇത് രാജ്യത്തെ ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന ജനസംഖ്യയുടെ ഏകദേശം 25% ആണ്. രാജ്യത്തുടനീളമുള്ള വിശാലവും വ്യത്യസ്തവുമായ പ്രേക്ഷകരുമായി ഫലപ്രദമായി ഇടപഴകാനുള്ള കഴിവ് പ്രകടമാക്കിക്കൊണ്ട്, ഡിജിറ്റൽ ലോകത്ത് സുപ്രധാന പങ്കാണ് വൺഇന്ത്യ വഹിക്കുന്നത്.

പരസ്യദാതാക്കൾക്കുള്ള അവസരങ്ങൾ

വരൂ, പുനർരൂപകൽപ്പന ചെയ്‌ത വൺഇന്ത്യയിലൂടെ ഊർജസ്വലമായ ഒരു ലോകം കണ്ടെത്താം. ഉപയോക്താക്കൾക്കും പരസ്യദാതാക്കൾക്കുമിടയിൽ പ്രയോജനകരമായ ബന്ധം പ്രോത്സാഹിപ്പിക്കാൻ പുതിയ രൂപത്തിന് സാധിക്കും. ഇരുവിഭാഗക്കാർക്കും പ്രയോജനം ലഭിക്കുന്നുവെന്നും ഇത് ഉറപ്പുവരുത്തും. സന്തുലിതവും നീതിയുക്തവുമായ അന്തരീക്ഷം നിലനിർത്തുന്നതിലൂടെ, എല്ലാവർക്കും തൃപ്തികരവുമായ ഉള്ളടക്കവും അതോടൊപ്പം തന്നെ എല്ലാവിഭാഗങ്ങൾക്കും കാര്യമായ ഇടപഴകലുകൾ നടത്തുന്നതിനുമുള്ള അവസരം വൺഇന്ത്യ സൃഷ്ടിക്കുന്നു.

വൺ ഇന്ത്യയുടെ മറ്റ് ഹൗസ് ബ്രാൻഡുകള്‍

വ്യത്യസ്തവും വൈവിധ്യവുമാർന്ന പ്രത്യേക പ്രത്യേകം പോർട്ടലുകള്‍ വൺ ഇന്ത്യയ്ക്കുണ്ട്. ഓരോന്നും വായനക്കാരുടെ താല്പര്യങ്ങൾ നിറവേറ്റുകയും മൊത്തത്തിലുള്ള അനുഭവം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

FilmiBeat: വിനോദം
Drivespar: ഓട്ടോമോട്ടീവ്
Good Returns: ഫിനാൻസ്
MyKhel:: സ്പോർട്സ്
GizBot: സാങ്കേതികവിദ്യ
NativePlanet: യാത്ര
BoldSky: ജീവിതശൈലി
CareerIndia: വിദ്യാഭ്യാസം
HitzFeed: വൈറൽ ഉള്ളടക്കം
ഈ പോർട്ടലുകൾ വ്യത്യസ് വിഭാഗങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാന് സഹായിക്കുന്നു. അതോടൊപ്പം തന്നെ വിവിധ വിഭാഗങ്ങൾക്കിടയിൽ ആകർഷകവും മൂല്യവത്തായതുമായ ഉള്ളടക്കം നൽകാനും ഞങ്ങളെ സഹായിക്കുന്നു.

വളർച്ചയുടെ യാത്രയിൽ പുലർത്തുന്ന പ്രതിബന്ധത

ഈ റീബ്രാൻഡിംഗ് വൺ ഇന്ത്യയുടെയുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു, നല്ല മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ജീവിതത്തെ സ്വാധീനിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണിത്.

വൺഇന്ത്യയെക്കുറിച്ച്

ഇന്ത്യൻ പ്രേക്ഷകർക്ക് സമഗ്രമായ വാർത്തകളും വിനോദവും മൂല്യവത്തായ ഉള്ളടക്കവും നൽകുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രമുഖ ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമാണ് Oneindia. ഐക്യം, തുറന്ന മനസ്സ്, അതിരുകളില്ലാത്ത അവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, Oneindia ഡിജിറ്റൽ മേഖലയിൽ നവീകരണവും നേതൃത്വവും തുടരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+