പുതുപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലേക്ക് ഓരോ ദിവസവും നിരവധി സന്ദര്‍ശകരാണ് എത്തിച്ചേരുന്നത്. ഇപ്പോഴിതാ ദേവാലയത്തിലേക്ക് പ്രത്യേക യാത്രാ പാക്കേജ് ഒരുക്കുകയാണ് ട്രാവൽ ഏജന്‍സികൾ. പുതുപ്പള്ളി പള്ളിയും ഉമ്മൻ ചാണ്ടിയുടെ ശവകുടീരവും സന്ദർശിക്കുന്ന വിധത്തിലാണ് യാത്ര
തിരുവനനന്തപുരം ആറ്റിങ്ങലിൽ നിന്നുള്ള ട്രാവൽ ഏജന്‍സിയായ വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആയിരുന്നു പുതുപ്പള്ളി പള്ളിയിലേക്കുള്ള യാത്ര ആദ്യം പ്രഖ്യാപിച്ചത്. സമൂഹ മാധ്യമങ്ങളിൽ വാർത്ത വേഗം തന്നെ ഹിറ്റായി. ഓഗസ്റ്റ് 5 ശനിയാഴ്ച രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന യാത്രയ്ക്ക് ഒരാൾക്കുള്ള നിരക്ക് 500 രൂപയാണ്. പുതുപ്പള്ളി യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ എസ് പ്രശാന്തൻ പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു.

PC: PTI Images
150 കിലോമീറ്റർ യാത്രയിൽ ടിക്കറ്റ് നിരക്ക് മാത്രമാണ് 500 രൂപ. യാത്രയിലെ ഭക്ഷണം ഉള്‍പ്പെടെയുള്ള ചെലവുകൾ യാത്രക്കാർ സ്വയം എടുക്കണം. 49 സീറ്റുള്ള വാഹനത്തിലാണ് യാത്ര. മുഴുവൻ സീറ്റും ബുക്ക് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും യാത്രയ്ക്കാവശ്യമായ പണം ഇല്ലാത്തവർക്ക് സൗജന്യയാത്ര ഒരുക്കാൻ തയ്യാറാണെന്നും പ്രശാന്തന്‍ പറഞ്ഞിരുന്നു.
കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഇത്തരത്തിൽ യാത്രാ പാക്കേജിനുള്ള സാധ്യതകൾ നോക്കുന്നതായും വരുന്ന ആഴ്ചകളിൽ യാത്രയുണ്ടാവുമെന്നും പ്രശാന്തൻ പറയുന്നു. ഇത് കൂടാതെ കോഴിക്കോട് ഉള്ളിയേരിയിലെ ഒരു ട്രാവൽ ഗ്രൂപ്പും പുതുപ്പള്ളി യാത്രാ പാക്കേജ് തയ്യാറാക്കുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.
പുതുപ്പള്ളി സെന്‍റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി
ഏകദേശം നാലര നൂറ്റാണ്ടിലധികം പഴക്കമുള്ള, പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ
പുതുപ്പള്ളി സെന്‍റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി കേരളത്തിലെ തന്നെ ഏറ്റവും പേരുകേട്ട ദേവാലയമാണ്. 1557 ൽ ഒരു കുരിശുപള്ളിയായാണ് പുതുപ്പള്ളി പള്ളി സ്ഥാപിക്കപ്പെടുന്നത്. മാതാവിന്റെ നാമത്തിലായിരുന്നു ഇത് സ്ഥാപിച്ചത്.

പിന്നീട് 1640-ൽ പരിശുദ്ധ ബഹനം സഹദായുടെ നാമത്തിലും തുടർന്ന് 1750-ൽ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിലും പൊളിച്ച്പണിത് പള്ളി വീണ്ടും കൂദാശ ചെയ്തിട്ടുമുണ്ട്. 2003 ലാണ് ഇന്നു കാണുന്ന രൂപത്തിൽ പുതുക്കിപ്പണിതത്. ഇന്ന് മൂന്ന് പള്ളികളുടെ ഒരു സംയുക്ത ദേവാലയമായാണ് പുതുപ്പള്ളി പള്ളി സ്ഥിതി ചെയ്യുന്നത്.
പുതുപ്പള്ളി വലിയ പള്ളി എന്നും അറിയപ്പെടുന്ന ഇത് പുതുപ്പള്ളി - ചങ്ങനാശ്ശേരി റോഡിൽ പുതുപ്പള്ളി കവലയിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ കൊടൂരാറിന്‍റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. മേടം 15 മുതൽ വരെയാണ് ഇവിടുത്തെ പ്രധാന പെരുന്നാൾ നടക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികളാണ് പെരുന്നാൾ ദിവസങ്ങളിൽ ഇവിടെയെത്തുന്നത്. പൊന്നിൻ കുരിശും വെച്ചൂട്ടു സദ്യയും, കൊടിയേറ്റ്, സ്വർണ്ണക്കുരിശ് എഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകളും പ്രസിദ്ധമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












