Search
  • Follow NativePlanet
Share
» »ചെക്കിൻ ബാഗ് മാത്രമേ കയ്യിലുള്ളോ? കോളടിച്ചല്ലോ..വിമാനയാത്ര ചിലവ് കുറയും

ചെക്കിൻ ബാഗ് മാത്രമേ കയ്യിലുള്ളോ? കോളടിച്ചല്ലോ..വിമാനയാത്ര ചിലവ് കുറയും

ചിലവ് കുറഞ്ഞ വിമാനയാത്രകൾ ഏതൊരു സഞ്ചാരിയുടെയും ആഗ്രഹമാണ്. പലപ്പോഴും ഇത് സാധ്യമാകാറില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇപ്പോഴിതാ, ആഭ്യന്തര യാത്രകൾ ഉടനെ തീർത്തും ചിലവ് കുറഞ്ഞതായി മാറുവാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. യാത്രക്കാര്‍ വിമാനയാത്രയിൽ ലഗേജ് ബാഗുമായി മാത്രം യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പ്രത്യേകം കിഴിവുകൾ കൊണ്ടുവരുവാന്‍ ഒരുങ്ങുകയാണ് വിമാനക്കമ്പനികൾ.

ചെറുകിട, ഇടത്തരം യാത്രക്കാർക്ക് വളരെ ഗുണപ്രദമായേക്കാവുന്ന ഈ വിപണിയെക്കുറിച്ച് മനസ്സിലാക്കുവാൻ ഇന്ത്യയിലെ എയർലൈനുകൾ പഠനം നടത്തുവാൻ തയ്യാറെടുക്കുകയാണ് എന്നാണ് ലൈവ് മിന്‍റ് റിപ്പോർട്ട് ചെയ്യുന്നത്.

flight
PC:Marco López/Unsplash

ഇത്തരം നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന റൂട്ടുകൾ ഏതൊക്കെയാണെന്ന് അറിയാൻ വിപണിയെ കുറിച്ച് പഠനം തുടങ്ങുകയാണ് . ഇന്ധനം ലാഭിക്കുവാനും അനുബന്ധ വരുമാനത്തിനുമായി ഇത് എയർലൈനുകളെ സഹായിക്കുമെന്നാണ് കരുതുന്നത്. നേരത്തെ, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഈ നിയന്ത്രണം എടുത്തുകളഞ്ഞിരുന്നു, ഇത് ആഭ്യന്തര വിമാനങ്ങൾക്ക് വളരെ കുറഞ്ഞ ലൈറ്റ് നിരക്കുകൾ വാഗ്ദാനം ചെയ്യാൻ എയർലൈനുകൾക്ക് വഴിയൊരുക്കും.

ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, എയർഏഷ്യ തുടങ്ങിയ ചില ഇന്ത്യൻ എയർലൈനുകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് സീറോ ബാഗേജ് നിരക്കുകളോ ഹാൻഡ് ബാഗേജ് മാത്രമുള്ള നിരക്കുകളോ അവതരിപ്പിച്ചിരുന്നുവെങ്കിലും ഇന്ത്യൻ വിപണിയിൽ ഇത് വളരെ നേരത്തെ ആയതിനാൽ പിന്നീട് ഈ നിരക്കുകൾ പിൻവലിക്കേണ്ടി വന്നു.

എന്നിരുന്നാലും, ഈ പുതിയ നിയമം അനുവദനീയമായ ഭാര പരിധിക്കുള്ളിൽ ബാഗേജില്ലാതെ അല്ലെങ്കിൽ ക്യാബിൻ ബാഗേജിൽ മാത്രം യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാൻ എയർലൈൻ ഓപ്പറേറ്റർമാരെ അനുവദിക്കും.

കിഴിവുകൾ ലഭിക്കുന്നതിന്, യാത്രക്കാർ ടിക്കറ്റ് ബുക്കിംഗ് സമയത്ത് തങ്ങൾ വഹിക്കുന്ന ബാഗേജിന്റെ ഭാരം പ്രഖ്യാപിക്കേണ്ടതുണ്ട്.

നിലവിലെ നിയമമനുസരിച്ച് ഒരു യാത്രക്കാരന് 7 കിലോഗ്രാം ക്യാബിൻ ബാഗേജും 15 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജും ആണ് കൊണ്ടുപോകുവാൻ സാധിക്കുന്നത്. ഇതിൽ കൂടുതൽ ഭാരം വന്നാൽ അതിന് അധികം ചാർജ് ഈടാക്കുന്നതാണ്.

വിമാനക്കമ്പനികൾ യാത്രക്കാർക്കായി പ്രത്യേക നിരക്കുകൾ ഏർപ്പെടുത്തുന്നത് ഇതാദ്യമായിരിക്കില്ല. നേരത്തെ 2017ൽ നടത്തിയ ശ്രമം ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിരസിച്ചിരുന്നു.

യൂറോപ്യൻ-അമേരിക്കൻ എയർലൈനുകൾക്കിടയിൽ ഹ്രസ്വദൂര ഫ്ലൈറ്റുകൾക്ക് ഹാൻഡ് ബാഗേജ് മാത്രമുള്ള യാത്രാക്കൂലി സാധാരണമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: flights travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+