Search
  • Follow NativePlanet
Share
» »Train Travel With Pets: സന്തോഷ വാർത്ത, ഇനി അരുമകളേയും ട്രെയിനിൽ ഒപ്പം കൂട്ടാം, ഓൺലൈൻ ബുക്കിംഗ് ഉടൻ ആരംഭിക്കും

Train Travel With Pets: സന്തോഷ വാർത്ത, ഇനി അരുമകളേയും ട്രെയിനിൽ ഒപ്പം കൂട്ടാം, ഓൺലൈൻ ബുക്കിംഗ് ഉടൻ ആരംഭിക്കും

ഓമനമൃഗങ്ങളുമായി യാത്ര പോകുന്നത് പലപ്പോഴും എളുപ്പമുളള കാര്യമല്ല നമ്മുടെ നാട്ടിൽ. സ്വന്തമായി വാഹനമില്ലെങ്കിൽ, അവരെ കൂട്ടാതെ പോവുകയോ നിങ്ങളുടെ യാത്ര തന്നെ മാറ്റിവയ്ക്കേണ്ടി വരുകയോ ചെയ്തേക്കാം. ഇനി ട്രെയിനിലോ മറ്റു പൊതുഗതാഗത മാർഗ്ഗങ്ങളിലോ ആണെങ്കിൽ പറയുകയും വേണ്ട. ട്രെയിനിൽ വളർത്തുമൃഗങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇപ്പോഴിതാ, ഇതിനൊരു പരിഹാരം കൊണ്ടുവരികയാണ് ഇന്ത്യൻ റെയിൽവേ. പൂച്ചകൾക്കും വളർത്തു നായകൾക്കും ട്രെയിൻ യാത്രയ്ക്ക് ഓൺലൈനായി ടിക്കറ്റ് ബുക്കിങ് സൗകര്യം ആരംഭിക്കുവാനുള്ള നിർദ്ദേശം റെയിൽവേ നല്കിയതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

പുതിയ നിയമം നിലവിൽ വരുന്നതോടെ പൂച്ചകൾക്കും വളർത്തു നായകൾക്കുമുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുവാനായി റെയിൽവേ സ്റ്റേഷനിലെ പാഴ്സല്‍ കൗണ്ടറിനു മുന്നിലെ നിൽപ്പ് ഒഴിവാക്കി വീട്ടിലിരുന്നുതന്നെ നിങ്ങളുടെ ടിക്കറ്റിനൊപ്പം ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇതോടൊപ്പം വളർത്തു മൃഗങ്ങളുടെ ടിക്കറ്റ് ബുക്കിങ് ടിടിഇയ്ക്ക് നല്കുന്ന കാര്യവും റെയിൽവേ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റുകളായിരിക്കും ഇവർക്കായി ബുക്ക് ചെയ്യുവാൻ സാധിക്കുക.

IRCTC Pet Cat Dog Travel In Train Online Booking

ദ സ്റ്റേറ്റ്സ്മാൻ റിപ്പോർട്ട് അനുസരിച്ച്, റെയില്‍വേ ബോർഡ്, സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫോർമേഷൻ ബോര്‍ഡിനോട് ഐആർസിടിസി ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്തുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് ട്രെയിനിന്റെ ആദ്യ ചാർട്ട് വന്ന ശേഷം വെബ്സൈറ്റ് വഴി മൃഗങ്ങൾക്കും ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കും. യാത്ര ചെയ്യുന്ന ആളുടെ ടിക്കറ്റ് ഉറപ്പായാൽ മാത്രമേ വളർത്തുമൃഗങ്ങൾക്കുള്ള ബുക്കിങ് നടത്താവൂ എന്നതിനാലാണ് ചാർട്ട് തയ്യാറായ ശേഷം മാത്രം ബുക്കിങ് അനുവദിക്കുന്നത്.

യാത്രക്കാരന്‍റെ ടിക്കറ്റ് കൺഫോം ആയിരിക്കണം എന്നതു കൂടാതെ വേറെയും നിബന്ധനകൾ കൂടി റെയില്‍വെ മുന്നോട്ടുവെച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ യാത്രക്കാരൻ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ വളർത്തുമൃഗങ്ങളുടെ ടിക്കറ്റിന്‍റെ പണം തിരികെ നല്കുന്നതല്ല. ഇനി ട്രെയിൻ മൂന്നു മണിക്കൂറിൽ കൂടുതൽ വൈകുകയോ റദ്ദാക്കുകയോ ചെയ്താലും ഇവരുടെ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യില്ല. ഇതേസമയം യാത്രക്കാരന് ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും.

cats train ticket online booking

ഇത് കൂടാതെ വലിയ വളർത്തുമൃഗങ്ങളായ കുതിര, പശു, എരുമ തുടങ്ങിയവയെ ഗുഡ്‌സ് ട്രെയിനുകളിൽ ബുക്ക് ചെയ്ത് കൊണ്ടുപോകുവാനും സാധിക്കും. എന്നാൽ യാത്രയിലുടനീളം അവരെ നോക്കുവാൻ ആളുണ്ടായിരിക്കണം. മാത്രമല്ല, ഏതെങ്കലുംതരത്തിലുള്ള നാശനഷ്ടങ്ങളുണ്ടായാൽ റെയിൽവേ അതിന് ഉത്തരവാദി ആയിരിക്കുകയുമില്ല.

ട്രെയിനിൽ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ

നിങ്ങളുടെ പൂച്ചകളെയോ വളർത്തു നായകളെയോ യാത്രയ്ക്ക് കുറഞ്ഞത് മൂന്നു മണിക്കൂർ മുമ്പായി റെയിൽവേ സ്റ്റേഷനിലെ ലഗേജ് ഓഫീസിൽ ബുക്കിങ്ങിനായി എത്തിച്ചിരിക്കണം. ഓൺലൈൻ ടിക്കറ്റ് ആണെങ്കിലും പിആർഎസ് ടിക്കറ്റ് ആണെങ്കിലും ഇത് ബാധകമാണ്.
എസി ഫസ്റ്റ് ക്ലാസ്/ ഫസ്റ്റ് ക്ലാസ് കൂപ്പെയിലാണ് നായയുമായി യാത്ര ചെയ്യുന്നതെങ്കില്ഡ ബാഗേജ് ഫീ നല്കേണ്ടതാണ്. മൃഗഡോക്ടറുടെ അടുത്തുനിന്നും നിങ്ങളുടെ നായ ഏതു ബ്രീഡ് ആണ്, കളർ, ജെൻഡർ തുടങ്ങിയ കാര്യങ്ങളെല്ലാം ബുക്കിങ് ആവശ്യങ്ങൾക്കായി നല്കണം.

എസി 2 ടയർ, എസി 3 ടയർ, എസി ചെയർ കാർ, സ്ലീപ്പർ ക്ലാസ്/ സെക്കൻഡ് ക്ലാസ് കമ്പാർട്ടുമെന്റുകളിൽ നിങ്ങളുടെ നായയെ കൊണ്ടുപോകാൻ സാധിക്കില്ല. ഇതിനെതിരെ മറ്റുയാത്രക്കാർ പരാതിപ്പെട്ടാൽ, നിങ്ങളുടെ നായയെ ഗാർഡിന്റെ വാനിലേക്ക് മാറ്റും. ഇതിന് പണം തിരികെ നല്കില്ല. നായയുടെ ഉത്തരവാദിത്വം പൂർണ്ണമായും ഉടമസ്ഥനായിരിക്കും. യാത്രയിൽ അതിനാവശ്യമായ ഭക്ഷണവും വെള്ളവും നല്കണം. നായ്ക്കുട്ടികളെ ഏതു ക്ലാസിലും നിങ്ങൾക്ക് ബാസ്കറ്റിലാക്കി കൊണ്ടുപോകാം. ഈ നിർദ്ദേശങ്ങളും നിയമങ്ങളും ഓൺലൈന്‍ ബുക്കിങ്ങിനും സ്റ്റേഷനിൽ പോയി നേരിട്ടുള്ള ബുക്കിങ്ങിനും ബാധകമാണ്.

Passengers Can Soon Book IRCTC Online Ticket For Their Pets

കൊണ്ടുപോകുന്നയാൾ ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ

മൃഗങ്ങളെ കൊണ്ടുപോകുന്നയാൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. നിങ്ങളുടെ ടിക്കറ്റ് കൺഫോം ആയിരിക്കുകയും അതിന്റെ ഒരു കോപ്പി കരുതുകയും വേണം. കൊണ്ടുപോകുന്ന വളർത്തുമൃഗത്തിന് ആവശ്യമായ എല്ലാ വാക്സിനുകളും എടുത്തുവെന്നുറപ്പു വരുത്തുകയും അതിന്‍റെ സർട്ടിഫിക്കറ്റ് കരുതുകയും വേണം. മൃഗഡോക്ടറിൽ നിന്നും യാത്രയ്ക്ക് 24-48 മണിക്കൂർ മുൻപായി വളർത്തുമൃഗത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. യാത്രയിൽ അവയ്ക്കാവശ്യമായ വെള്ളവും ഭക്ഷണവും കരുതുവാനും ശ്രദ്ധിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+