ഈ അടുത്ത് സഞ്ചാരികൾക്ക് ഏറെ നിരാശയുണ്ടാക്കിയ വാർത്തയായിരുന്നു രാമക്കല്‍മേട്ടിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം തടഞ്ഞെന്നത്. ഇവിടേക്കേ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നേയില്ലെന്ന തരത്തിലാണ് പല വാർത്തകളും പുറത്ത് വന്നത്. ഇപ്പോഴിതാ, മക്കല്‍മേട്ടിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം തടഞ്ഞിട്ടില്ലന്ന് വിശദമാക്കുകയാണ് ഇടുക്കി ഡിടിപിസി. വിനോദസഞ്ചാരികളുടെ പ്രവേശനം തടഞ്ഞിട്ടില്ലന്ന് ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചതായും. മറിച്ച് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധവുമാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
രാമക്കൽമേട്ടിലേയ്ക്കുള്ള പ്രവേശനം തടഞ്ഞിട്ടില്ലെന്നും മറിച്ച് രാമക്കല്‍മേടിന് സമീപത്തുള്ള ചെറിയ ഒരു പ്രദേശത്ത് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നുമാണ് ഡിടിപിസി അറിയിച്ചിരിക്കുന്നത്. അതുകൊമ്ടുതന്നെ രാമക്കൽമേട്ടിലെ പ്രധാന ഇടങ്ങളിലേക്കെല്ലാം ഇപ്പോഴും പ്രവേശനം സാധ്യമാണ്. ഇവിടെ വന്നാൽ പ്രധാന കാഴ്ചകൾ കാണാതെ പോകേണ്ടി വരുമോ എന്ന ആശങ്കയില്ലാതെ പോയി വരാം.
നേരത്തെ തമിഴ്നാടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന രാമക്കൽമേട്ടിലെ ഒരു ഭാഗം സഞ്ചാരികള്‍ പ്ലാസ്‌റ്റിക്കും മറ്റ് മാലിന്യങ്ങളും വലിച്ചെറിഞ്ഞെന്ന കാരണത്താല് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അടുത്തിടെ അടച്ചിരുന്നു. തമിഴ്നാടിന്‍റെ ഭൂമി മലിനമാക്കുന്നു എന്നതായിരുന്നു വിശദീകരണം. കൂടാതെ ഇവിടേക്ക് കടക്കാതിരിക്കാൻ അതിക്രമിച്ചുകടന്നാല്‍ 500 രൂപ പിഴയും ആറുമാസംവരെ തടവും ലഭിക്കാമെന്ന മുന്നറിയിപ്പുള്ള ബോര്‍ഡും തമിഴ്നാട് സ്ഥാപിച്ചിരുന്നു.
ഇതോടെ രാമക്കൽമേട്ടിലേക്ക് പ്രവേശനം പൂർണ്ണമായും നിർത്തലാക്കി എന്നു തരത്തിലുള്ള പ്രചരണങ്ങൾ സജീവമാവുകയും സന്ദർശകരുടെ എണ്ണം തീരെ കുറയുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി ഡിടിപിസി നേരിട്ടെത്തിയത്. രാമക്കൽമേട് എത്തിയാൽ സാധാരണ കാഴ്ചകളെല്ലാം പഴയതുപോലെ തന്നെ കാണാന്‍ സാധിക്കും. കുറവന്‍ കുറത്തി ശില്‍പ്പം, വേഴാമ്പല്‍ ശില്‍പ്പം, കുട്ടികളുടെ പാര്‍ക്ക്, ആമപ്പാറ ടൂറിസം കേന്ദ്രം, കാറ്റാടിപ്പാടം, തമിഴ്‌നാടിന്റെ വിദൂര ദൃശ്യങ്ങൾ കാണാൻ കഴിയുന്ന വ്യൂ പോയിന്റ് എന്നിവിടങ്ങളെല്ലാം സന്ദർശിക്കുകയും ചെയ്യാം.
രാമക്കൽമേട്
ഇടുക്കിയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ്
രാമക്കൽമേട്. മലമുകളിലെ പറുദീസ എന്ന സഞ്ചാരികൾ വിശേഷിപ്പിക്കുന്ന രാമക്കൽമേട് അതിന്‍റെ നിർത്താതെ വീശുന്ന കാറ്റിനും തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ വിദൂരകാഴ്ചകൾക്കും പ്രസിദ്ധമാണ്. . കുറവന്‍കുറത്തി പ്രതിമയും മഴമുഴക്കി വേഴാമ്പലിന്റെ രൂപത്തിലുള്ള വാച്ച് ടവറുമാണ് ഇവിടെ വരുന്നവരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കാഴ്ചകൾ. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കല്‍മേട് സ്ഥിതി ചെയ്യുന്നത്. കട്ടപ്പനയില്‍ നിന്ന് 20 കിമിയും മൂന്നാറില്‍ നിന്ന് 70 ഉം തേക്കടിയില്‍ നിന്ന് 43 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














