സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റ് ചോദിച്ചാൽ അതിൽ കാണുവാൻ ആഗ്രഹിക്കുന്ന ഇടങ്ങളാണ് യൂറോപ്യൻ രാജ്യങ്ങൾ. ഏറ്റവും എളുപ്പത്തിൽ യൂറോപ്പ് കറങ്ങുവാനുള്ള വഴിയാണ് ഷെങ്കൻ വിസ. കൃത്യമായ പ്ലാനിങ്ങും അവധിയും കയ്യിൽ കുറച്ചധികം പണവുമുണ്ടെങ്കിൽ നിങ്ങളുടെ യാത്രകളിൽ ഏറ്റവും മികച്ച അനുഭവം നല്കുന്നവയായിരിക്കും ഷെങ്കൻ രാജ്യങ്ങൾ. ഇപ്പോളിതാ രണ്ടു രാജ്യങ്ങൾ കൂടി ഷെങ്കൻ പട്ടികയിലേക്ക് കടക്കുവാൻ പോവുകയാണ്.
ഇപ്പോൾ, വ്യോമ, കടൽ യാത്രകൾക്കായി അതിർത്തി നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിരിക്കുകയാണ്. നേരത്തെ അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഓസ്ട്രിയ ഈ രാജ്യങ്ങളിൽ നിന്ന് പ്രവേശനം നിരോധിക്കുകയും കര അതിർത്തികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് അടുത്തിടെ ബുഡാപെസ്റ്റിൽ
ഓസ്ട്രിയ, ബൾഗേറിയ, ഹംഗറി, റൊമാനിയ എന്നിവയുടെ ആഭ്യന്തര മന്ത്രിമാർ ഉള്‍പ്പെട്ട ചർച്ചയിലാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.
എന്നാൽ ഇത് സാധ്യമാക്കേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് കുടിയേറ്റ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനായി ബൾഗേറിയ-തുർക്കി അതിർത്തിയിൽ 100 അതിർത്തി കാവൽക്കാരെ വിന്യസിക്കുക എന്നതാണ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ 23 എണ്ണവും സ്വിറ്റ്‌സർലൻഡ്, നോർവേ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ എന്നിവയും ഉൾക്കൊള്ളുന്നതാണ് ഷെങ്കൻ ഏരിയ. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലേക്കുള്ള സുഗമമായ യാത്രയാണ് ഏറ്റവും വലിയ മെച്ചം. സ്വതന്ത്ര്യ സഞ്ചാരത്തിന്റെ ഫലം അനുഭവിക്കുന്നത് ഇവിടുത്തെ സ്വദേശികള്‍ക്കൊപ്പം സഞ്ചരികളുമാണ്.
ഷെങ്കൻ വിസ ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളാണ് ഷെങ്കൻ രാജ്യങ്ങൾ.
ഓസ്ട്രിയ, ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്, എസ്സ്റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, ഇറ്റലി, ലാത്‌വിയ,ലാത്വിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്‌സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളാണ് ഷെങ്കൻ രാജ്യങ്ങളെന്ന് അറിയപ്പെടുന്നത്. മൊണാകോ, സാന്മാറിനോ, വത്തിക്കാൻ എന്നീ സ്റ്റേറ്റുകൾ ഷെങ്കന്‍ ഏരിയ അംഗങ്ങൾ അല്ലെങ്കിലും ഏരിയയുമായി അതിർത്തി തുറന്ന് നല്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ 'വിസ ഫ്രീ സോൺ' എന്നാണ് ഷെങ്കൻ ഏരിയ അറിയപ്പെടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












