Search
  • Follow NativePlanet
Share
» »ഇടുക്കിയിൽ വരുമോ റോപ് വേ? മുഖം മിനുക്കാൻ ഇടുക്കി ഡാമും വട്ടവടയും!

ഇടുക്കിയിൽ വരുമോ റോപ് വേ? മുഖം മിനുക്കാൻ ഇടുക്കി ഡാമും വട്ടവടയും!

ടൂറിസം രംഗത്ത് കേരളം അന്താരാഷ്ട്ര തലത്തിലേക്ക് വളരുകയാണ്. ചില്ലുപാലവും ഗ്രാമീണ ടൂറിസവും ഒക്കെയായി നിരവധി സാധ്യതകളാണ് കേരളത്തിനുള്ളത്. ഇപ്പോഴിതാ സഞ്ചാരികൾക്കാവേശമുണർത്തുന്ന മറ്റൊരു വാർത്ത കൂടി വന്നിരിക്കുകയാണ്. കേരളത്തിൽ ഇടുക്കിയിൽ റോപ് വേ പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള സാധ്യതാ പഠനം കഴിഞ്ഞതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു. കേന്ദ്ര സർക്കാരിന്റെ പർവതമാല പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ളതാണ് റോപ്‌വേ പദ്ധതി.

സാഹസിക സഞ്ചാരത്തിലെ പകരക്കാരില്ലാത്ത, റോപ് വേ യുടെ കേരളത്തിലെ സാധ്യതകളിൽ ഇടുക്കി അണക്കെട്ട്, വട്ടവട, കുണ്ടള എന്നിവിടങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇടുക്കി ജില്ലയിൽ റോപ് വേ പദ്ധതി ആരംഭിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഡീൻ കുര്യാക്കോസ് എംപി ദേശീയപാതാ മന്ത്രാലയത്തിന് കത്തു നല്കിയിരുന്നു.

Ropeway In Iduki- Feasibility Study Completed

ഹൈറേഞ്ചിലെ പാതകളിൽ ആധുനിക ഗതാഗത സംവിധാനം സുഗമമാക്കുകയാണ് പർവതമാല പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തിനാകെ നാല് പദ്ധതികളാണ് അനുവദിച്ചിട്ടുള്ളത്. അതിൽ രണ്ടെണ്ണം ഇടുക്കി ജില്ലയ്ക്കാണ്. ഇടുക്കിയിൽ ട്രാക്ക്റ്റ്ബെൽ കൺസൾട്ടൻസിയും മൂന്നാർ വട്ടവടയിൽ റൈറ്റ്സ് ഏജൻസിയുമാണു സാധ്യതാ പഠനം നടത്തിയത്. ഇവർ സമർപ്പിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നാഷനൽ ഹൈവേയ്സ് ലോജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡ് അന്തിമ അനുമതി നല്കുന്നത്.. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാണ് ഇടുക്കി. ഇവിടെ ഇടുക്കി അണക്കെട്ടിനു മുകളിലൂടെ നിർമ്മിക്കുന്ന റോപ്വേ ജില്ലയെ ടൂറിസം രംഗത്തെ ഉയരങ്ങളിലെത്തിക്കും. ഏഷ്യയിലെ തന്നെ ആദ്യത്തെ ആർച്ച് ഡാമായ ഇടുക്കി അണക്കെട്ട് 1976 ലാണ് പ്രവർത്തനമാരംഭിച്ചത്. പെരിയാർ നദിക്ക് കുറുകേയാണിത് നിർമ്മിച്ചിരിക്കുന്നത്. , കുറവൻമലയേയും കുറത്തിമലയേയും മലയെയും തമ്മിൽ ബന്ധിപ്പിച്ചാണ് പ്രധാന അണക്കെട്ടുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നും കൂടിയാണിത്.

നിർമ്മാണത്തിലെ വലിയൊരു വിസ്മയമാണ് ഇടുക്കി അണക്കെട്ട്. ഷട്ടറില്ലാതെ നിർമ്മിച്ചിരിക്കുന്ന ഈ ഡാമിന് 168.9 മീറ്റർ ഉയരവും മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും ഉണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+