യാത്രാ പ്രേമികളെ സംബന്ധിച്ചെടുത്തോളം അവസരങ്ങളുടെ രാജ്യമാണ് റഷ്യ. ചരിത്ര പ്രാധാന്യമുള്ള നഗരങ്ങളും കെട്ടിടങ്ങളും മാത്രമല്ല, ഒന്നിനൊന്ന് വ്യത്യസ്തമായ കാലാവസ്ഥാ മേഖലകളും ഒക്കെയായി ഇഷ്ടംപോലെ കാഴ്ചകൾ ഇവിടെയുണ്ട്. പക്ഷേ, ഇവിടേക്കുള്ള യാത്ര പക്ഷേ അത്ര എളുപ്പമുള്ള ഒന്നല്ല. എന്നാൽ ഇപ്പോഴിതാ, ഇന്ത്യൻ നിന്നുള്ള സഞ്ചാരികൾക്ക് ഇ-വിസ സൗകര്യം ഏർപ്പെടുത്താൻ പോവുകയാണ് രാജ്യം.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ മാറ്റങ്ങൾ. 2023 ഓഗസ്റ്റ് 1 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കായി ഇലക്ട്രോണിക് വിസ (ഇ-വിസ) നിലവിൽ വരുമെന്നാണ് വാർത്ത. ഇ-വിസ നിലവിൽ വരുന്നതോടെ ഇന്ത്യൻ സഞ്ചാരികൾക്ക് വളരെ എളുപ്പത്തിൽ റഷ്യൻ യാത്രയും അതുമായുള്ള നടപടികളും സുഗമമാകും.

ഇന്ത്യയോടൊപ്പം തന്നെ മറ്റ് 52 രാജ്യക്കാർക്കും റഷ്യ ഇ-വിസയുടെ സൗകര്യം പ്രയോജനപ്പെടുത്താം. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ രാജ്യങ്ങൾ, ചൈന. സൗദി അറേബ്യ, തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാർക്കും റഷ്യയിലേക്കുള്ള ഇ വിസ സൗകര്യം പ്രയോജനപ്പെടുത്താം.
ബിസിനസ് യാത്രകൾ, അതിഥി സന്ദർശനം, വിനോദ സഞ്ചാരം, സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങളിൽ പങ്കെടുക്കൽ, തുടങ്ങി വ്യത്യസ്തമായ ആവശ്യങ്ങൾക്ക് രാജ്യത്തെത്തുന്നവർക്ക് പുതിയ ഇ-വിസ നയം സഹായകമാകും. റഷ്യൻ എംബസി വഴി പൊതുവേ വളരെ വലിയ ഡോക്യുമെന്‍റേഷനും പ്രോസസിംങ് സമയവും ആവശ്യമുള്ള വിസ നടപടികൾ ഇതോടെ കൂടുതൽ എളുപ്പമാകും. മാത്രമല്ല, വെറും നാലു ദിവസങ്ങൾ മാത്രമായിരിക്കും അപേക്ഷ പ്രോസസ് ചെയ്യുവാനുള്ള സമയമെന്നും റിപ്പോർട്ട് പറയുന്നു. 40 ഡോളർ അഥവാ 3,300 രൂപയായിരിക്കും ചെലവ്. മറ്റു പല രാജ്യങ്ങളെയപേക്ഷിച്ചും കുറഞ്ഞ തുക കൂടിയാണിത്. ചെറിയ ചെലവിൽ റഷ്യ സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പ്രയോജനപ്പെടുത്തുകയും ചെയ്യാം.

ഇ വിസയ്ക്ക് ഒരു എന്‍ട്രിയിൽ അറുപത് ദിവസത്തെ സാധുതണ്ട്. പരമാവധി 16 ദിവസം വരെയായിരിക്കും രാജ്യത്ത് താമസിക്കുവാൻ കഴിയുക. ഇന്ത്യക്കാർക്ക് അവരുടെ ഹോട്ടൽ റിസർവേഷന്റെ അടിസ്ഥാനത്തിൽ 6 മാസത്തെ ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിക്കും. ഇ-വിസയുള്ള രാജ്യക്കാർക്ക് കര മാർഗ്ഗമോ കടൽ മാർഗ്ഗമോ അല്ലെങ്കിൽ വിമാനമാർഗ്ഗമോ റഷ്യയിലേക്ക് പ്രവേശിക്കാം. ഇ-വിസകൾ സ്കാൻ ചെയ്യാനും പരിശോധിക്കാനും ആവശ്യമായ സാങ്കേതിക വിദ്യകളുള്ള 92 അതിർത്തി പോയിന്റുകൾ റഷ്യയിലുണ്ട്.
റഷ്യ
പതിനാറ് രാജ്യങ്ങളോട് അതിർത്തി പങ്കിടുന്ന രാജ്യമായ റഷ്യ വടക്കൻ ഏഷ്യയിലും കിഴക്കന്‍ യൂറോപ്പിലുമായാണ് വ്യാപിച്ചു കിടക്കുന്നത്. വലുപ്പത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യം കൂടിയാണിത്. ലോകത്തിലെ സാമ്പത്തിക ശക്തികളിലൊന്നായി അറിയപ്പെടുന്ന റഷ്യയിൽ കാണാൻ കാഴ്ചകൾ ഏറെയുണ്ട്. മോസ്കോ, സെന്‍റ് പീറ്റേഴ്സ് ബർഗ്, ലേക്ക് ബെയ്കൽ, സോചി എന്നിങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തമാണ് ഇവിടുത്തെ സ്ഥലങ്ങൾ.
ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ, തിരക്കേറിയ മെട്രോ സ്റ്റേഷൻ, ലോകത്തിലെ ഏറ്റവും വലിയ കോട്ട,ലോകത്തിലെ ഏറ്റവും തണുപ്പുള്ള നാട് എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളും ഇവിടെ കാണാം.
ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാൻ സാധിക്കുന്ന സ്ഥലങ്ങൾ
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 59 രാജ്യങ്ങളില്‍ വിസ-രഹിത യാത്ര നടത്താം.
1 അല്‍ബേനിയ
2 ബര്‍ബദോസ്
3 ഭൂട്ടാന്‍
4 ബൊളീവിയ
5 ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍
6 ബറുണ്ട്
7 കംബോഡിയ
8 കേപ് വെര്‍ദി ദ്വീപുകള്‍
9 കൊമോറോ ദ്വീപുകള്‍
10 കുക്ക് ദ്വീപുകള്‍
11 ഡൊമിനിക്ക
12 എല്‍ സാല്‍വദോര്‍
13 ഫിജി
14 ഗാബോണ്‍
15 ഗ്രിനാഡ
16 ഗിനിയ-ബിസോ
17 ഹെയ്തി
18 ഇന്തോനേഷ്യ
19 ഇറാന്‍
20 ജമൈക്ക
21 ജോര്‍ദാന്‍
22 കസാക്കിസ്താന്‍
23 ലാവോസ്
24 മക്കാവു
25 മഡഗാസ്‌ക്കര്‍
26 മാലദ്വീപ്
27 മാര്‍ഷല്‍ ദ്വീപുകള്‍
28 മൗറിത്താനിയ
29 മൗറീഷ്യസ്
30 മിക്രോണേഷ്യ
31 മോണ്ട്‌സെറത്ത്
32 മൊസാംബിക്
33 മ്യാന്‍മര്‍
34 നേപ്പാള്‍
35 നിയു
36 ഒമാന്‍
37 പാലോ ദ്വീപുകള്‍
38 ഖത്തര്‍
39 റുവാണ്ട
40 സമോവ
41 സെനഗല്‍
42 സീഷെല്‍സ്
43 സിയറ ലിയോണ്‍
44 സോമാലിയ
45 ശ്രീലങ്ക
46 സെന്റ്. കിറ്റ്‌സ് ആന്റ് നെവിസ്
47 സെന്റ് ലുസിയ 48 സെന്റ് വിന്‍സന്റ്
49 താന്‍സാനിയ
50 തായ്‌ലാന്റ്
51 തൈമൂര്‍-ലസ്ത
52 ടോഗോ
53 ട്രിനിഡാഡ് ആന്റ് ടൊബാഗോ
54 ടുണീഷ്യ
51 തൈമൂര്‍-ലസ്ത
52 ടോഗോ
53 ട്രിനിഡാഡ് ആന്റ് ടൊബാഗോ
54 ടുണീഷ്യ
55 തുവാലു
56 വനോതു
57 സിംബാബ്‌വെ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











