ശബരിമല ഗ്രീന്‍ഫീൽഡ് വിമാനത്താവളം പദ്ധതിയുടെ അന്തിമ സാമൂഹികാഘാത റിപ്പോർട്ട് പുറത്തുവന്നു. വിമാനത്താവളത്തിനാവശ്യമായ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സെന്റർ ഫോർ മാനേജ്മെന്‍റ് ആണ് റിപ്പോർട്ട് സമർപ്പിച്ചത് 579 കുടുംബങ്ങളെ പദ്ധതി ബാധിക്കുമെന്നും
ഭൂമി ഏറ്റെടുക്കുമ്പോൾ അതിന് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
എസ്‌റ്റേറ്റിന് പുറത്ത് താമസിക്കുന്ന 358 കുടുംബങ്ങളും ചെറുവള്ളി എസ്‌റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 221 കുടുംബങ്ങളും ഉള്‍പ്പെടെയുള്ളതാണ് 579 കുടുംബങ്ങൾ. എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ നിന്നായി 1,039.8 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.
ചെറുവള്ളി എസ്‌റ്റേറ്റിലെ തൊഴിലാളികൾക്കായി സ്‌പെഷ്യൽ പാക്കേജ് നടപ്പിലാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. പദ്ധതി പരോക്ഷമായി ബാധിക്കുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നൽകണമെന്നും റിപ്പോർട്ടിലുണ്ട്.

കൂടാതെ,നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ 149 വാര്‍ക്ക കെട്ടിടങ്ങ
ളെയും 74 ഷീറ്റിട്ട കെട്ടിടങ്ങളെയും 30 ഓടിട്ട കെട്ടിടങ്ങളെയും പൂര്‍ണ്ണമായും ബാധിക്കും.
പദ്ധതി 6 വാര്‍ക്ക കെട്ടിടങ്ങളെയും, ഒരു ഷീറ്റിട്ട കെട്ടിടത്തെയും, ഒരു ഓടിട്ട കെട്ടിടത്തെയും
ഭാഗികമായി ബാധിക്കും. ഏറ്റെടുക്കേ സ്ഥലത്ത് 6 വാണിജ്യ കെട്ടിടങ്ങള്‍ മാത്രമാണുള്ളത്. റണ്‍വേക്കായി വീണ്ടും പഠനം നടത്തി കൃത്യമായ സ്ഥലം അളന്നു തിട്ടപ്പെടുത്തും. പദ്ധതിക്കായി 3500 മീറ്റര്‍ നീളത്തിലുള്ള റണ്‍വേയാണ് നിര്‍മിക്കുന്നത്.
എല്ലാ വര്‍ഷവും ശബരിമലയിലെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് മികച്ച ഗതാഗത സൗകര്യം
ലഭ്യമാക്കുകയും അവര്‍ക്ക് ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര എളുപ്പവും
സൗകര്യപ്രദവുമാക്കുകയുമാണ് ശബരിമല ഗ്രീൻഫീൽഡ് വിമാനത്തവള പദ്ധതി ലക്ഷ്യമിടുന്നത്.
വിദഗ്ദസമിതി ശുപാർശകർ രണ്ടു മാസത്തിനുള്ളിൽ
സെന്റർ ഫോർ മാനേജ്മെന്‍റ് സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് പരിശോധിക്കാനും സർക്കാരിന് ശുപാർശകർ സമർപ്പിക്കാനുമായി ഏഴംഗ സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിലെ അസി. പ്രൊഫ. ഡോ. എം വി ബിജുലാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതി രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധന ആരംഭിച്ച് രണ്ടുമാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും.
ശബരിമല തീര്‍ഥാടകര്‍ക്കും ആഭ്യന്തര, അന്തര്‍ദേശീയ വിനോദ സഞ്ചാരികള്‍ക്കും സുഗമമായ യാത്ര ഉറപ്പു വരുത്തുന്നതിനായി നിർദ്ദേശിക്കപ്പെട്ട ശബരിമല വിമാനത്താവളം പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതോടൊപ്പം സമീപത്തെ തീർത്ഥാടന കേന്ദ്രങ്ങളായ
എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രം, എരുമേലി വാവരു പള്ളി, മാരമണ്‍ കണ്‍വെന്‍ഷന്‍, പന്തളം,
പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, താഴത്തങ്ങാടി
ജുമാമസ്ജിദ്, ഭരണങ്ങാനം സെന്‍റ് അല്‍ഫോണ്‍സ തീര്‍ത്ഥാടന കേന്ദ്രം തുടങ്ങി സ്ഥലങ്ങളിലേക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു കൂടുതൽ സന്ദർശകരെ ആകർഷിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
സെന്റർ ഫോർ മാനേജ്മെന്റിന്റെ വെബ്സൈറ്റിൽ സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് ലഭ്യമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











