ശബരിമല വിമാനത്താവളം പദ്ധതി ഓരോ ഘട്ടങ്ങളായി മുന്നേറുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന,ശബരിമലയിലേക്ക് വിമാനത്താവളം വരുന്നത് സംസ്ഥാനത്തിന്‍റെ വളർച്ചയ്ക്കു തന്നെ ആക്കം കൂട്ടുന്ന ഒന്നാണ്. സംസ്ഥാനത്തിന്‍റെ കണക്റ്റിവിറ്റിയും സാമ്പത്തിക വളർച്ചയും ശക്തിപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യുന്ന ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഏജൻസി. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ആണ്.
നിലവിൽ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. പദ്ധതി പൂർത്തിയാക്കാൻ നീണ്ട കാലയളവ് ആവശ്യമായി വരികയില്ലെന്നാണ് പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രി റാംമോഹൻ നായിഡു ലോക്‌സഭയിൽ പറഞ്ഞു. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രി മറുപടി നല്കിയത്.
പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കൽ, പുനരധിവാസം, സഹായധനം എന്നിവയുടെ ഉത്തരവാദിത്വം കേരളസംസ്ഥാന വ്യവസായ വികസന കോർപ്പറേഷനാണ്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം മാറ്റിനിർത്തിയാൽ പദ്ധതിപൂർത്തീകരണത്തിന് മറ്റ് ബുദ്ധിമുട്ടുകളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കെ എസ് ഐ ഡി സി അറിയിച്ചതായും മന്ത്രി വിശദമാക്കി.
ശബരിമല തീർഥാടകരുടെ യാത്ര സുഗമമാക്കുക മാത്രമല്ല, മധ്യതിരുവിതാംകൂറിന്‍റെ സാംസ്കാരിക പൈതൃകം ലോകത്തിനു മുന്നിൽ തുറന്നുകൊടുക്കുക എന്ന ലക്ഷ്യം കൂടി ഊ പദ്ധതിക്കുണ്ട്. എരുമേലിക്ക് സമീപം വരുന്ന നിർദിഷ്ട ശബരിമല വിമാനത്താവളം, എൻആർഐകൾക്കും വിനോദസഞ്ചാരികൾക്കും പ്രാദേശിക യാത്രക്കാർക്കും നിർണായക കണ്ണിയായി വർത്തിക്കുകയും ചെയ്യുന്നു.
പ്രധാന തീർഥാടന കേന്ദ്രങ്ങളിലേക്കും വാവരു മസ്ജിദ്, മാരാമൺ കൺവെൻഷൻ, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഭക്തരുടെ
യാത്ര സുഗമമാക്കുകയും അവരുടെ തീർത്ഥാടന അനുഭവം സമ്പന്നമാക്കുകയും ചെയ്യും.കുമരകം കായൽ, മൂന്നാറിലെ ഹിൽ സ്റ്റേഷനുകൾ, ഗവി വനം, പെരിയാർ കടുവാ സങ്കേതം തുടങ്ങിയ മനോഹരമായ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം വർധിപ്പിച്ചുകൊണ്ട് ഈ പ്രദേശത്തിൻ്റെ സാമ്പത്തിക ഭൂപ്രകൃതിയെ ഉത്തേജിപ്പിക്കുന്നതാണ് ശബരിമല വിമാനത്താവളം, അങ്ങനെ ടൂറിസവും പ്രാദേശിക ബിസിനസുകളും ഗണ്യമായി ഉയർത്തുന്നു.
ശബരിമല വിമാനത്താവളത്തിനായി 3500 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വിമാനത്താവളം സാമൂഹികാഘാത പഠനം സംബന്ധിച്ച കരട് റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. പദ്ധതിപ്രദേശത്തു താമസിക്കുന്നവരെ അവരുടെ യോഗ്യതയ്ക്കനുസരിച്ച് വിമാനത്താവള നിർമാണത്തിലും തുടർന്നും ജോലിക്കായി പരിഗണിക്കണമെന്ന് കരടിൽ പറയുന്നു. ഇവിടുത്തെ താമസക്കാരിൽ അധികവും പ്രായമായവർ ആയതിനാൽ അവര്‍ക്കുള്ള പുനരധിവാസ സൗകര്യം ഉറപ്പാക്കണം എന്നും ഭൂമിയേറ്റെടുക്കൽ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്നും പറയുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












