Search
  • Follow NativePlanet
Share
» »അതിശൈത്യത്തിൽ മൂന്നാർ...വണ്ടി മൂന്നാറിനു തിരിക്കുവാൻ പറ്റിയ സമയമിതാ...

അതിശൈത്യത്തിൽ മൂന്നാർ...വണ്ടി മൂന്നാറിനു തിരിക്കുവാൻ പറ്റിയ സമയമിതാ...

മൂന്നാറിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെയാണ്. നാട്ടിലെ ചൂടിൽ നിന്നും രക്ഷപെട്ട് തണുപ്പും കോടമഞ്ഞും ആസ്വദിക്കുവാൻ വരുന്നവരുടെ തിരക്ക്

ഓരോ ദിവസവും ഒരു മയവുമില്ലാതെ ചൂടു കൂടുകയാണ്. വെറുതേ ഒന്നു പുറത്തിറങ്ങണമെങ്കിൽ പോലും രണ്ടുവട്ടം ചിന്തിക്കേണ്ട അവസ്ഥ... അങ്ങനെ നാടു ചുട്ടുപുള്ളുമ്പോൾ മൂന്നാറിൽ സ്ഥിതി നേരേ തിരിച്ചാണ്. തണുപ്പെന്നു പറഞ്ഞാൽ കൊടും തണുപ്പ്. നട്ടുച്ചയ്ക്ക് പോലും കമ്പിളിപുതച്ച് ഇറങ്ങേണ്ടി വരുന്ന അവസ്ഥ. എന്തുതന്നെയായാലും മൂന്നാറിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെയാണ്. നാട്ടിലെ ചൂടിൽ നിന്നും രക്ഷപെട്ട് തണുപ്പും കോടമഞ്ഞും ആസ്വദിക്കുവാൻ വരുന്നവരുടെ തിരക്ക്....

താപനില പൂജ്യം

താപനില പൂജ്യം

കഴിഞ്ഞ ആഴ്ചയാണ് മൂന്നാറിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. ജനുവരി മാസത്തിലും മൂന്നാറിന്‍റെ ചില മേഖലകളിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ കണ്ണൻ ദേവൻ ടീ പ്ലാന്‍റേഷന്‍റെ ചെണ്ടുവര ലോവർ ഡിവിഷനിലാണ് പൂജ്യം ഡിഗ്രി താപനില രേഖപ്പെടുത്തിയത്. തൊട്ടടുത്തു തന്നെയുള്ള കുണ്ടള, എല്ലപ്പട്ടി, ചിറ്റുവര എന്നീ എസ്റ്റേറ്റുകളിലും പൂജ്യം ഡിഗ്രിയായിരുന്നു താപനില.

മഞ്ഞുവീഴ്ചയും കാണാം

മഞ്ഞുവീഴ്ചയും കാണാം

തണുപ്പ് മാത്രമല്ല, പൂജ്യം ഡിഗ്രി ആയതോടെ ചിലയിടങ്ങളിൽ ചെറിയ തോതിൽ മഞ്ഞു വീഴുവാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ ഓൾഡ് ദേവികുളം ഭാഗത്ത് മഞ്ഞുവീഴ്ച ഉണ്ടായിരുന്നു.

മൂന്നാറിന് തിരിക്കാം

മൂന്നാറിന് തിരിക്കാം

നാട്ടിലെ ചൂട് ഓരോ ദിവസവും കൂടിവരുന്ന അവസ്ഥയിൽ ഓരോ ദിവസവും മൂന്നാറിലെത്തുന്ന ആളുകളുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവാണുള്ളത്. എങ്ങനെയും ചൂടിൽ നിന്നും രക്ഷപെടുക എന്ന ഉദ്ദേശത്തിലാണ് ആളുകൾ ഇവിടേക്ക് വരുന്നത്. മിക്ക ദിവസങ്ങളിലും ഈ തിരക്ക് മൂന്നാറിൽ ബ്ലോക്ക് ഉണ്ടാക്കുമെങ്കിലും ആളുകളുടെ എണ്ണത്തിന് ഒരു കുറവുമില്ല.

ആറുകൾ ചേർന്ന് മൂന്നാറായ കഥ

ആറുകൾ ചേർന്ന് മൂന്നാറായ കഥ

മൂന്നാറിലേക്ക് ഇഷ്ടംപോലെ ആളുകൾ വരാറുണ്ടെങ്കിലും ആ പേരിലെ കൗതുകം അന്വേഷിച്ച് പോയവർ കാണില്ല. മൂന്ന് ആറുകൾ ചേർന്നാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷന് ഈ പേരു ലഭിക്കുന്നത്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ ആറുകളാണ് മൂന്നാറിലെ ആറുകൾ. കണ്ണെത്താ ദൂരത്തോളം കിടക്കുന്ന തേയിലത്തോട്ടങ്ങളാണ് മൂന്നാറിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്.

കാഴ്ചകൾ ഇങ്ങനെ

കാഴ്ചകൾ ഇങ്ങനെ

എത്ര പറഞ്ഞാലും തീരാത്ത കാഴ്ചകളാണ് മൂന്നാറിന്‍റെ പ്രത്യേകത. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കുന്നുകളും മലകളും പിന്നെ പുരാതനങ്ങളായ കെട്ടിടങ്ങളും ഒക്കെയായി അടിപൊളി കാഴ്ചകളാണ് ഇവിടെ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഇരവികുളം ദേശീയോദ്യാനം, ആനമുടി, മറയൂർ, താന്തല്ലൂർ, ചിന്നക്കനാൽ, മാട്ടുപെട്ടി, ടോപ് സ്റ്റേഷൻ, ആനയിറങ്കൽ ഡാം, വട്ടവട, പാമ്പാടുചോല ദേശീയോദ്യാനം, മാങ്കുളം തുടങ്ങി നിരവധി ഇടങ്ങൾ ഇവിടെ കാണുവാനുണ്ട്.

PC:Mohsin Bin Latheef

മൂന്നാറിലെത്തിയാൽ ഇനി കൺഫ്യൂഷൻ വേണ്ട.. ചെയ്യേണ്ട കാര്യങ്ങളിതാ..

മൂന്നാറിലെത്തിയാൽ ഇനി കൺഫ്യൂഷൻ വേണ്ട.. ചെയ്യേണ്ട കാര്യങ്ങളിതാ..

തേയിലത്തോട്ടങ്ങളും സവാരികളും കാടിനുള്ളിടെ ട്രക്കിങ്ങും ഒക്കെയായി ഒരിക്കലും മറക്കാനാവാത്ത അനുഭവം നല്കുന്ന ഇടമാണ് മൂന്നാർ. കേരളത്തിലെ ഏറ്റവും മനോഹര ഇടം എന്ന നിലയിൽ ലോകമെമ്പാടും നിന്നും സന്ദർശകർ ഇവിടെ എത്താറുണ്ട്. എന്നാൽ തേയിലത്തോട്ടങ്ങളും ഡാമും മാത്രം കണ്ടാൽ തീരുന്നതാണോ മൂന്നാറിലെ കാഴ്ചകൾ...അല്ല..!! മൂന്നാറിലെത്തിയാൽ സഞ്ചാരികൾ മറക്കാതെ ചെയ്തിരിക്കേണ്ട കുറച്ച് കാര്യങ്ങൾ പരിചയപ്പെടാം

ആപ്പിള്‍ വിളയുന്ന കാന്തല്ലൂരിലേക്കൊരു യാത്ര

ആപ്പിള്‍ വിളയുന്ന കാന്തല്ലൂരിലേക്കൊരു യാത്ര

ഓറഞ്ചുണ്ട്..ആപ്പിളുണ്ട്..കാബേജും പാഷന്‍ഫ്രൂട്ടുമുണ്ട്.. ഇത് കേള്‍ക്കുമ്പോള്‍ ഹിമാചലിലോ കാശ്മീരിലോ ഒക്കെയാണെന്നു തോന്നിയാലും തെറ്റുപറയാനാവില്ല. പക്ഷേ...ഇതൊക്കെയും നമ്മുടെ സ്വന്തം കാന്തല്ലൂരിന്റെ കാഴ്ചകള്‍ ആണെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും. മൂന്നാറില്‍ നിന്നും ഒത്തിരി അകലെ അല്ലാതെ സ്ഥിതി ചെയ്യുന്ന കാന്തല്ലൂര്‍ എന്ന മനോഹര സ്ഥലം സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഇനിയും എത്തിയിട്ടില്ല എന്നതാണ് സത്യം. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന കാന്തല്ലൂരിന്റെ വിശേഷങ്ങള്‍ അറിയാം...

PC: ShajiA

കൊടുംകാടിനും ചായത്തോട്ടത്തിനും നടുവിൽ ആനയിറങ്ങുന്ന ആനയിറങ്കൽ ഡാം

കൊടുംകാടിനും ചായത്തോട്ടത്തിനും നടുവിൽ ആനയിറങ്ങുന്ന ആനയിറങ്കൽ ഡാം


കാടുകൾക്കും തേയിലത്തോട്ടങ്ങൾക്കും നടുവിൽ പച്ചപ്പിന്റെ പ്രതിഫലനങ്ങളുമായി നിറഞ്ഞു തുളുമ്പി നിൽക്കുന്ന അണക്കെട്ട്. തേയിലത്തോട്ടങ്ങളുടെ അരികുപറ്റി ഇറങ്ങിച്ചെല്ലുക മറ്റൊരു ലോകത്തേക്കായിരിക്കും. വേനലെത്ര കടത്താലും നിറഞ്ഞു തന്നെ നിൽക്കുന്ന നിറ‍ഞ്ഞു കേരളത്തിലെ അപൂർവ്വം അണക്കെട്ടുകളിലൊന്നായ ആനയിറങ്കൽ അണക്കെട്ട്. മൂന്നാറിലെത്തി തേയിലത്തോട്ടങ്ങളും മാട്ടുപ്പെട്ടി ഡാമും ടീ മ്യൂസിയവും ടോപ് സ്റ്റേഷനും ഒക്കെ കണ്ടിറങ്ങുമ്പോൾ വിട്ടു പോകാതെ മൂന്നാർ യാത്രയിൽ ഉൾപ്പെടുത്തേണ്ട ഇടമാണ് ആനയിറങ്കൽ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+