Search
  • Follow NativePlanet
Share
» »തായ്ലന്‍ഡ് ഇനി 'ചീപ്പ്' ആയിരിക്കില്ല.. ഇളവുകള്‍ നിരുത്സാഹപ്പെടുത്തി രാജ്യം, ശ്രദ്ധ പ്രീമിയം സഞ്ചാരികളിലേക്ക്

തായ്ലന്‍ഡ് ഇനി 'ചീപ്പ്' ആയിരിക്കില്ല.. ഇളവുകള്‍ നിരുത്സാഹപ്പെടുത്തി രാജ്യം, ശ്രദ്ധ പ്രീമിയം സഞ്ചാരികളിലേക്ക്

സഞ്ചാരികള്‍ക്ക് കിഴിവുകൾ നൽകുന്നത് ഒഴിവാക്കി പ്രീമിയം ട്രാവൽ ഡെസ്റ്റിനേഷനായി രാജ്യത്തിന്റെ മൂല്യം ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനൊരുങ്ങി തായ്ലന്‍ഡ്.

സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം കുറഞ്ഞ ചിലവില്‍ പോകുവാന്‍ സാധിക്കുന്ന ഏറ്റവും മികച്ച അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് തായ്ലന്‍ഡ്. ബജറ്റില്‍ നിന്നുള്ള യാത്രാനുഭവങ്ങളും താമസസൗകര്യങ്ങളും മാത്രമല്ല, ചിലവഴിക്കുന്ന ഓരോ തുകയ്ക്കും അതിനൊത്ത മൂല്യവും ഈ രാജ്യം വാഗ്ദാനം ചെയ്യുന്നു. എന്നാലിതാ ഇളവുകള്‍ നിരുത്സാഹപ്പെടുത്തുവാനൊരുങ്ങുകയാണ് രാജ്യം.

തിരിച്ചുവരുന്ന വിനോദസഞ്ചാരരംഗം

തിരിച്ചുവരുന്ന വിനോദസഞ്ചാരരംഗം

ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 2022 ന്‍റെ ആദ്യ പകുതിയില്‍ മാത്രം രണ്ട് ദശലക്ഷം സഞ്ചാരികളാണ് തായ്‌ലൻഡിലെത്തിയത്. കൊവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ രാജ്യത്തിന്‍റെ ടൂറിസം തിരികെ അതിന്റെ വളര്‍ച്ചയിലേക്ക് ചുവടുവെച്ചു തുടങ്ങിയ സമയം കൂടിയായിരുന്നു ഇത്. മഹാമാരിക്കാലത്തെ 18 മാസത്തിലധികം നീണ്ടുനിന്ന സങ്കീർണ്ണവും ചെലവേറിയതുമായ പ്രവേശന ആവശ്യകതകൾ കാരണം ടൂറിസം വ്യവസായം ഏതാണ്ട് തകർന്നതിനുശേഷം സ്ഥിരമായ വളര്‍ച്ചയിലേക്ക് രാജ്യം എത്തിച്ചേരുന്നതായാണിത് സൂചിപ്പിക്കുന്നത്

ഇളവുകള്‍ വേണ്ട!!

ഇളവുകള്‍ വേണ്ട!!

ഇപ്പോഴിതാ തായ്‌ലൻഡിലെ ഹോട്ടലുകളോടും സ്വകാര്യ ആശുപത്രികളോടും ബിസിനസ്സുകളോടും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വലിയ കിഴിവുകൾ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പകരം പ്രീമിയം ട്രാവൽ ഡെസ്റ്റിനേഷനായി രാജ്യത്തിന്റെ മൂല്യം ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആണ് രാജ്യം ആവശ്യപ്പെടുന്നത്.

ഇനി പ്രീമിയം

ഇനി പ്രീമിയം

''ചിലവ് കുറഞ്ഞ ഇടമായതിനാല്‍ തായ്ലന്‍ഡില്‍ വന്നു എന്നു ആളുകള്‍ പറയുന്നത് ഇനിയും അനുവദിക്കുവാനാകില്ല'' എന്നാണ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്കോക്കിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഒരു പരിപാടിയിൽ ഉപപ്രധാനമന്ത്രി അനുതിൻ ചർൺവിരാകുൽ പറഞ്ഞത്. ''പകരം, ഇത് നല്ലതാണ്, ഇത് ന്യായമാണ് എന്നു പറയുന്നിടത്താണ് നമുക്ക് മൂല്യം വര്‍ധിപ്പിക്കുവാന്‍ സാധിക്കുക'' ഉപപ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷിക്കുന്നത്

പ്രതീക്ഷിക്കുന്നത്

2019-ൽ ഏകദേശം 40 ദശലക്ഷം സന്ദർശകര്‍ ഇവിടെ എത്തിയിരുന്നു. അവർ ഏകദേശം 53.53 ബില്യൺ ഡോളർ ചെലവഴിച്ചു, ഇത് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 11 ശതമാനത്തിന് തുല്യമാണ്. കൊവിഡ് പിടികൂടിയ 2020 ല്‍ രാജ്യത്ത് എത്തിച്ചേര്‍ന്നവരുടെ എണ്ണം 6.7 ദശലക്ഷമായി കുറഞ്ഞു. ഇത് 2021 ൽ വീണ്ടും 428000 ആയി കുറഞ്ഞു. 2022-ൽ 10 ദശലക്ഷം വിദേശികളെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്.
സമ്പന്നരായ വിദേശികൾക്കും വിദഗ്ധ തൊഴിലാളികൾക്കുമായി തായ്‌ലൻഡ് ഈ വർഷം ആദ്യം ഒരു ദീർഘകാല വിസ പ്രോഗ്രാം ആരംഭിച്ചു, അതുവഴി പാൻഡെമിക് സമയത്ത് വിനോദസഞ്ചാരത്തിൽ വലിയ ബിസിനസ്സ് നഷ്ടം നേരിട്ടിട്ടും, ഉയർന്ന ചെലവുള്ള സന്ദർശകരെ ആകർഷിക്കാനുള്ള പദ്ധതിയിൽ രാജ്യം ഉറച്ചുനിൽക്കുന്നു

ആശങ്കയില്ലാതെ വരാം

ആശങ്കയില്ലാതെ വരാം

ലോകത്തില്‍ ഏറ്റവുമധികം സഞ്ചാരികള്‍എത്തിച്ചേരുന്ന രാജ്യങ്ങളിലൊന്നാണ് തായ്ലന്‍ഡ്. കണക്കുകളനുസരിച്ച് പ്രതിവര്‍ഷം ശരാശരി 35 ദശലക്ഷത്തിലധികം സഞ്ചാരികള്‍ ഇവിടെയെത്തുന്നു. വൈവിധ്യങ്ങളും പ്രകൃതിഭംഗിയുമാണ് വെക്കേഷന്‍ ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ തായ്ലന്‍ഡിന്‍റെ പ്രത്യേകതകള്‍. ഏതുതരം സഞ്ചാരികള്‍ക്കും എന്തുകാണണം എന്ന ആശങ്കയില്ലാതെ ഇവിടേക്ക് വരാം. ബീച്ചുകളും തീരങ്ങളും ഹോട്ടലുകളും ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങളും രുചിസമൃദ്ധമായ വിഭവങ്ങളുമെല്ലാം ഇവിടം സന്ദര്‍ശിക്കുവാനുള്ള ഓരോ കാരണങ്ങളാണ്.

ദ്വീപുകളും ബീച്ചും!!

ദ്വീപുകളും ബീച്ചും!!

തായ്‌ലൻഡിന്റെ ഏറ്റവും ആകർഷകമായ പ്രകൃതി സവിശേഷത അതിന്റെ ദ്വീപുകളും ബീച്ചുകളുമാണ്. 2,400 കിലോമീറ്ററിലധികം (1,500 മൈൽ) തീരപ്രദേശവും ഏകദേശം 1,000 ദ്വീപുകളും ആണ് ഇവിടെയുള്ളത്. ചിലവഴിക്കുവാന്‍ പണവും സമയവും ആവശ്യത്തിനുണ്ടെങ്കില്‍ തായ്ലന്‍ഡിലേക്ക് വരാം. തിരക്കുള്ളതും ആളുകളെത്തതും നിങ്ങളും പ്രതൃതിയും മാത്രം നില്‍ക്കുന്നതും എന്നിങ്ങനെ നിങ്ങളുടെ താല്പര്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും അനുസരിച്ച് ഇവിടെ സന്ദര്‍ശിക്കുവാനുള്ള ബീച്ചുകള്‍ തിരഞ്ഞെടുക്കാം. തായ്‌ലൻഡിന്റെ പടിഞ്ഞാറ്, കിഴക്കൻ തീരങ്ങളിൽ ആണ് പ്രധാന ബീച്ചുകളുള്ളത്. പടിഞ്ഞാറൻ തീരത്ത്, ഫൂക്കറ്റ്, ക്രാബി, കോ ഫൈ ഫൈ എന്നിവ സഞ്ചാരികള്‍ക്കിടയില്‍ പേരുകേട്ടിരിക്കുന്നു.
കോ ലിപ്പിലും കോ ലാന്റയിലും നിങ്ങള്‍ക്ക് കടലിലെ വിനോദങ്ങള്‍ പരിധിയില്ലാതെ ആസ്വദിക്കാം. mകിഴക്കൻ തീരത്ത്, കോ സാമുയി, കോ ഫാ-ംഗാൻ, കോ താവോ തുടങ്ങിയ ദ്വീപുകള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും മാറിനില്‍ക്കുവാന്‍ സഹായിക്കുന്നവയാണ്.

സമ്പന്നമായ ചരിത്രം

സമ്പന്നമായ ചരിത്രം

സമ്പന്നമായ ചരിത്രവും സംസ്കാരവും അവകാശപ്പെടുവാന്‍ പറ്റിയ രാജ്യമാണ് തായ്ലന്‍ഡ്. പാലിയോലിത്തിക്ക് കാലഘട്ടം മുതലള്ള അവശിഷ്ടങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്, രാജ്യം ലാവോസ്, വിയറ്റ്നാം, കംബോഡിയ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പലതരത്തിലുള്ള സ്വാധീനവും ഇവിടെ കാണാം, ബാങ്കോക്ക്, സുഖോതായ്, ചിയാങ് മായ് തുടങ്ങിയ നഗരങ്ങൾ നിരവധി പുരാതന അവശിഷ്ടങ്ങളുടെ ആസ്ഥാനമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+