Search
  • Follow NativePlanet
Share
» »നാടു വിട്ടുപോകുന്ന കോടീശ്വരന്മാർ! സമ്പന്നർക്ക് പ്രിയം ഈ രാജ്യങ്ങളോ? കാരണം

നാടു വിട്ടുപോകുന്ന കോടീശ്വരന്മാർ! സമ്പന്നർക്ക് പ്രിയം ഈ രാജ്യങ്ങളോ? കാരണം

നാട്ടിൽ പണം സമ്പാദിച്ചു കഴിഞ്ഞാൽ പിന്നെ അടുത്ത പടി നാടു വിടലാണ്. തങ്ങളുടെ സമ്പാദ്യം മുഴുവനും ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കുവാനും ഉപയോഗിക്കുവാനും സാധിക്കുന്ന രാജ്യത്തിലേക്ക് കോടീശ്വരന്മാർ കുടിയേറുന്നത് പുതിയ കാര്യമല്ല. നമ്മുടെ രാജ്യത്തും ഇങ്ങനെയൊരു നാടുവിടലുണ്ട്. പത്തും നൂറുമല്ല, ഈ വർഷവും ആയിരക്കണക്കിന് കോടീശ്വരന്മാരാണത്രെ നാടുവിടുന്നത്.

ഹെന്‍ലെ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2023 ലാണ് ഈ സമ്പന്നരുടെ കുടിയേറ്റത്തിൻറെ വിശദവിവരങ്ങളുള്ളത്. ഇതനുസരിച്ച് ഈ വർഷം 6,500 അതിസമ്പന്നര്‍ രാജ്യത്തു നിന്നും വിദേശത്തേയ്ക്ക് കുടിയേറുമെന്നാണ് റിപ്പോർട്ടുള്ളത്. അതേ സമയം 2022 ൽ 7,500 അതിസമ്പന്നരാണ് രാജ്യം വിട്ടത്. ലോകത്തിലെ സാമ്പത്തിക നിക്ഷേപ കുടിയേറ്റ പ്രവണതകൾ റിപ്പോര്‍ട്ടിലുണ്ട്.

Favorite Countries Of Millionaires Around The World-

കോടീശ്വരന്മാർഅല്ലെങ്കിൽ അതിസമ്പന്നർ അല്ലെങ്കിൽ ഹൈ നെറ്റ് വോർത്ത് ഇൻഡിവിജ്വൽസ് (എച്ച് എൻ ഡബ്ല്യു ഐ ) എന്നത് നിക്ഷേപിക്കാവുന്ന 1 മില്യൺ ഡോളറോ അതിൽ കൂടുതലോ സമ്പത്തുള്ള വ്യക്തികളെയാണ് സൂചിപ്പിക്കുന്നത്.

മുന്നിൽ ചൈന

ഹെൻലെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ കോടീശ്വരന്മാർ നാടുവിട്ടു പോകുന്നത് ചൈനയിൽ നിന്നായിരിക്കുമത്രെ. ഈ വർഷം 13,500 അതിസമ്പന്നര്‍ ചൈന വിട്ടു മറ്റു രാജ്യത്തേയ്ക്ക് കുടിയേറും. 2022 ൽ ഈ സംഖ്യ 10,800 ആയിരുന്നു. അതേ സമയ ചൈനയിൽ 780,000 അതിസമ്പന്നരാണുള്ളത്. ഇന്ത്യയിലാവട്ടെ, 344,600 അതിസമ്പന്നരുണ്ടെന്നാണ് കണക്ക്..

ഇത് കൂടാതെ, യുകെ, റഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കോടീശ്വരന്മാരും നാടുവിട്ട്പോകാനുള്ള ഒരുക്കത്തിലാണ്. 3200, 3000, 1200 എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിൽ നിന്നും ഈ വർഷം രാജ്യം വിട്ടുപോകുന്ന കോടീശ്വരന്മാരുടെ പ്രതീക്ഷിക്കുന്ന എണ്ണം.

ഇന്ത്യൻ കോടീശ്വരന്മാരുടെ പ്രിയപ്പെട്ട ഇടം

ദുബായ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള കോടീശ്വരന്മാരായ കുടിയേറ്റക്കാര്‍ മുൻഗണന നല്കുന്ന രാജ്യങ്ങൾ. നിരവധി ഘടകങ്ങളും ഈ തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്. ഈ രാജ്യങ്ങളുടെ ഗോൾഡൻ വിസ പദ്ധതിയും അതിനു നല്‍കുന്ന ഇളവുകളും, വ്യവസായികളെ സ്വീകരിക്കുന്ന അന്തരീക്ഷം, നികുതിഘടന, കൂടാതെ, ഈ രാജ്യങ്ങൾ നല്കുന്ന സുരക്ഷിതത്വം എന്നിവയൊക്കെ കാരണമാണ്. രാഷ്ട്രീയ സ്ഥിരത, വ്യക്തി സ്വാതന്ത്ര്യം, തുടങ്ങിയ കാര്യങ്ങളും പ്രധാനപ്പെട്ടതാണ്.

ലോകകോടീശ്വരന്മാർ കുടിയേറുന്ന രാജ്യം

ഹെൻലെ റിപ്പോർട്ടിൽ ലോക കോടീശ്വരന്മാർ എവിടേക്ക് കുടിയേറാനാണ് താല്പര്യപ്പെടുന്നതെന്നും പറയുന്നുണ്ട്. ഓസ്ട്രേലിയയിലേക്കാണ് ഏറ്റവും കൂടുതൽ കോടീശ്വരന്മാർ കുടിയേറുവാൻ ആഗ്രഹിക്കുന്ന ഇടം. കണക്കനുസരിച്ച് 52,00 പേർ ഇവിടേക്ക് വരും. ദുബായ്, സിംഗപ്പൂർ, യുഎസ്എ, സ്വിറ്റ്‌സര്‍ലന്‍ഡ്, എന്നീ രാജ്യങ്ങളും തൊട്ടുപിന്നിലായുണ്ട്. ഇത് കൂടാതെ കാനഡ, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ന്യൂസീലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്കും അതിസമ്പന്നർ കുടിയേറും.

ഓസ്ട്രേലിയയെ സംബന്ധിച്ചെടുത്തോളം സമ്പന്നർ വരുന്നത് പുതിയൊരു കാര്യമല്ല. ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ നിന്ന് എല്ലാ വർഷവും സമ്പന്നർ ഇവിടേക്ക് വരുന്നു. 2002 മുതൽ 2022 വരെയുള്ള കണക്കനുസരിച്ച് 82,000 അതിസമ്പന്നർ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ടുണ്ട്. സാമ്പത്തികപരമായ ഗുണങ്ങൾക്കൊപ്പം രാജ്യത്തിന്റെ പ്രകൃതിഭംഗി, സുരക്ഷിത്വം, ഏറ്റവും മികച്ച ആരോഗ്യസംവിധാനം, ഇംഗ്ലീഷ് സംസാരഭാഷ, നികുതിയളവ് തുടങ്ങിയ കാര്യങ്ങളും ഘടകമായിട്ടുണ്ട്.

എങ്ങനെ കണ്ടെത്തി?

അതിസമ്പന്നരായ വ്യക്തികളിൽ നിന്ന് വിദേശ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് ഹെൽലിക്ക് ലഭിച്ചിരിക്കുന്ന അന്വേഷണങ്ങളെ അടിസ്ഥാനമാ ക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+