Search
  • Follow NativePlanet
Share
» »ടിക്കറ്റ് ബുക്ക് ചെയ്തോളൂ, പക്ഷേ കൃത്യസമയത്തെത്തുമോ എന്നുറപ്പില്ല! സമയനിഷ്ഠ പാലിക്കാത്ത വിമാനക്കമ്പനികൾ

ടിക്കറ്റ് ബുക്ക് ചെയ്തോളൂ, പക്ഷേ കൃത്യസമയത്തെത്തുമോ എന്നുറപ്പില്ല! സമയനിഷ്ഠ പാലിക്കാത്ത വിമാനക്കമ്പനികൾ

വിമാനത്തിനു യാത്ര ബുക്ക് ചെയ്യുമ്പോൾ തന്നെ ലക്ഷ്യസ്ഥാനത്തെത്തിയ ഒരാശ്വാസം പോലെയാണ്. വേഗത്തിലെത്തുമല്ലോ.. അധികം കാത്തിരിപ്പൊന്നും വേണ്ടല്ലോ എന്ന ഒരാശ്വാസം. എല്ലാ കാര്യങ്ങളും ശരിയാക്കി, ബാഗും പാക്ക് ചെയ്ത് വിമാനത്താവളത്തിലെത്തുമ്പോൾ വിമാനം പുറപ്പെടാൻ വൈകുമെന്നു കേട്ടാലോ? കുറച്ചുനേരം ക്ഷമയോടെ കാത്തിരിക്കുമെങ്കിലും സമയം കൂടുന്നതനുസരിച്ച് പിന്നെ പിടിച്ചാൽ കിട്ടിയിയെന്നു വരില്ല. ആർക്കും അങ്ങനെ വരരുതേ എന്നു പറയുമ്പോഴും ശരിക്കും നമ്മുടെ നാട്ടിലെ അവസ്ഥ ഇതു തന്നെയാണ്.

ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണിയായി വളരുന്ന രാജ്യമായ ഇന്ത്യയിൽ
യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് നിരക്കും ബിസിനസും വരെ വർധിച്ചെങ്കിലും സമയനിഷ്ഠ പാലിക്കുന്ന കാര്യത്തിൽ ഇനിയും എയർലൈനുകളൊന്നും വളർന്നിട്ടില്ല എന്നാണ് റിപ്പോർട്ട്. എയർലൈൻ ആയി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻറെ റിപ്പോർട്ട് അനുസരിച്ച് ഒട്ടും സമയം പാലിക്കാത്ത എയർലൈൻ സ്പൈസ്ജെറ്റ് ലിമിറ്റഡ് ആണ്.

Most Delayed Airlines In India

രാജ്യത്തിലെ ഏറ്റവും വലിയ നാല് വിമാനത്താവളങ്ങളായ മുംബൈ, ഡല്‍ഹി, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് വെറും 61 ശതമാനം സ്പൈസ് ജെറ്റ് സർവീസുകൾ മാത്രമാണ് ഷെഡ്യൂള്‌ ചെയ്ത സമയത്ത് സർവീസ് നടത്തുന്നത്. മേയ് മാസത്തിലെ കണക്കാണിത്. ഏപ്രിലിൽ 70 ശതമാനമായിരുന്നതാണ് 60 ലേക്ക് വീണ്ടും താഴ്ന്നതെന്നാണ് ഡിജിസിഎ റിപ്പോർട്ട്.

എയർ ഇന്ത്യയുടെ കാര്യവും വ്യത്യസ്തമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈൻ ആയ എയർ ഇന്ത്യ, ഏപ്രിൽ മാസത്തിൽ സമയനിഷ്ഠയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും മേയിലെ കണക്കിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഇരട്ടിയോളം വിമാനസർവീസുകളാണ് എയർ ഇന്ത്യയുടെ സമയനിഷ്ഠ പാലിക്കാതെ പോയത്. മേയിൽ 82യ5 ശതമാനം എയർ ഇന്ത്യ വിമാനങ്ങൾ സമയക്രമം പാലിച്ചു.

സമയനിഷ്ഠയുള്ള എയർലൈൻ

പുതിയ വിമാനക്കമ്പനിയായ ആകാശ എയർ ആണ് കൃത്യയത്ത് സർവീസുകൾ നടത്തി മുന്നിലെത്തിയത്. ആകാശ എയറിന്റെ 92.6 ശതമാനം ഫ്ലൈറ്റുകളും കൃത്യസമയത്ത് സർവീസ് നടത്തി. എന്നാൽ, പെർഫോമൻസിന്റെ കാര്യത്തിൽ ആകാശ എയർ പിന്നിലായി. അതേ സമയം സമയം പാലിക്കുന്നതിൽ രണ്ടാം സ്ഥാനത്തെത്തിയത് ഇൻഡിഗോ ആണ്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ 90.3 ശതമാനം സർവീസുകളും മേയ് മാസത്തിൽ സമയനിഷ്ഠ പാലിച്ചു.

വിസ്താര 89.5 ശതമാനം കൃത്യ സമയത്തുള്ള സർവസുകളുമായി മൂന്നാം സ്ഥാനത്തും, 84.8% വിമാനങ്ങളുമായി എയർ ഏഷ്യ നാലാം സ്ഥാനവും നേടി. അഞ്ചാം സ്ഥാനത്തുള്ള എയർ ഇന്ത്യയുടെ 82.5% വിമാനങ്ങളും കൃത്യസമയത്ത് പുറപ്പെട്ടു.

Most Delayed Airlines In India

ഏപ്രിൽ മാസത്തെയപേക്ഷിച്ച് മെയ് മാസത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 15% വർധനവാണുണ്ടായത്. 13.2 ലക്ഷം പേർ ഈ കാലയളവിൽ വിമാനയാത്ര ചെയ്തു. സ്‌കൂൾ അവധിയായതിനാൽ ഈ സമയത് പൊതുവേ യാത്രക്കാരുടെ എണ്ണം കൂടുതലാണ്. അതിനാൽ മെയ്, ജൂൺ മാസങ്ങൾ വ്യോമയാന മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച സീസണാണ്.
മാത്രമല്ല, ഗോ ഫസ്റ്റ് എയർലൈൻ സർവീസ് നിർത്തിയതും ചില റൂട്ടുകളിൽ ഫ്ലൈറ്റുകൾക്ക് ഡിമാൻഡ് തിരക്കുണ്ടാക്കി.

എന്നാൽ എയർലൈനുകൾ തൊഴിലാളികളുടെയും വിമാനങ്ങളുടെയും കുറവ് നേരിടുന്നുണ്ട്. പെട്ടെന്നുള്ള ഗതാഗതക്കുരുക്കിൽ സർവീസുകൾ വിപുലീകരിക്കാനുള്ള സമ്മർദ്ദം എയർലൈനുകളുടെ പ്രവർത്തനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നാണ് റിപ്പോർട്ട്. കാലാവസ്ഥയിലെ മാറ്റങ്ങളും കൃത്യസമയത്തുള്ള വിമാനസർസീവനുകളെ ബാധിച്ചിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: airport travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+