Search
  • Follow NativePlanet
Share
» »തിരുവനന്തപുരം-മസ്കറ്റ് ഒമാന്‍ എയര്‍ സര്‍വീസ് വീണ്ടും, ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്

തിരുവനന്തപുരം-മസ്കറ്റ് ഒമാന്‍ എയര്‍ സര്‍വീസ് വീണ്ടും, ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്

തിരുവനന്തപുരം-മസ്കറ്റ് സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു. ഒമാന്‍റെ ഒമാന്‍റെ ഫ്ലാഗ് കാരിയർ എയർലൈൻ ആയ ഒമാൻ എയർ ആണ് തിരുവനന്തപുരം-മസ്‌കറ്റ് നേരിട്ട് സർവീസ് നടത്തുക. ഒക്ടോബർ 1 ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഇതോടെ നൂറുകണക്കിന് യാത്രക്കാർക്ക് ഒമാനിലേക്കും മസ്കറ്റിലേക്കും നേരിട്ട് യാത്ര ചെയ്യാനാകും.

162 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബോയിംഗ്-737 വിമാനങ്ങളിലായിരിക്കും തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ്. ആഴ്ചയിൽ നാല് ദിവസം വിമാന സർവീസ് ഉണ്ടായിരിക്കും. തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ സംബന്ധിച്ചെടുത്തോളം ഏറെ ആശ്വാസം നല്കുന്ന ഒരു വാർത്തയാണിത്. ഞായർ, ബുധൻ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് തിരുവനന്തപുരം-മസ്‌കറ്റ് ഡയറക്ട് സർവീസ്.

 Thiruvananthapuram-Muscat Direct Flight Service

തിരുവനന്തപുരം-മസ്‌കറ്റ് ഒമാൻ എയർ സമയം

ഞായർ, ബുധൻ എന്നീ ദിവസങ്ങളിൽ രാവിലെ 07:45-ന് എത്തി 08:45-ന് തിരുവനന്തപുരം-മസ്‌കറ്റ് ഒമാൻ എയർ പുറപ്പെടും. വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 01: 55ന് എത്തി വൈകുന്നേരം 04: 10ന് പുറപ്പെടും. ശനിയാഴ്ചകളിൽ, ഉച്ചയ്ക്ക് 02:30ന് എത്തി 03:30ന് പുറപ്പെടുന്ന വിധത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം - മസ്കറ്റ് സെക്ടറിലെ രണ്ടാമത്തെ സർവീസ് ആണ് ഒമാൻ എയറിന്‍റേത്. നിലവിൽ എയർ ഇന്ത്യയും ഇതേ റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്നുണ്ട്. ഒമാൻ എയര്‍ സർവീസ് കൂടി വരുന്നതോടെ കൂടുതല്‍ യാത്രക്കാരെയും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ ശരാശി 12,000 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. 2023-24 ആദ്യ പാദത്തിൽ ഏകദേശം 1.04 ദശലക്ഷം യാത്രക്കാരാണ് കടന്നുപോയത്.

അതേസമയം ഒമാനിൽ നിന്നു തന്നെ തന്നെ പ്രവർത്തിക്കുന്ന സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസുകൾ ഒക്ടോബര്‍ മുതൽ നിർത്തിവയ്ക്കുമെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം, കോഴിക്കോട്, ലക്നൗ, ജയ്പൂർ എന്നിവിടങ്ങളിലേക്കാണ് സലാം എയർ സർവീസ് നടത്തുന്നത്. കൂടാതെ, ഫുജൈറ എയർപോർട്ടിൽ നിന്ന് ജയ്പൂർ, ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള എയർലൈനിന്റെ കണക്ഷനുകളെയും ഇത് ബാധിക്കും. ഒക്ടോബർ യാത്രകൾക്കായി നേരത്തെ സലാംഎയറിൽ ബുക്കിങ് നടത്തിയവർക്ക് അവരുടെ ബുക്കിംഗുകളുടെ റീഫണ്ട് ലഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+