ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കൊങ്കണ്‍ റെയിൽ പാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ട്രെയിനുകൾ വഴിതിരിച്ചു വിടുന്നു. ഗോവയിലെ മധുരെ- പെർണം സെക്ഷനുകൾക്കിടയിലെ പെര്‍ണം തുരങ്കത്തിലാണ് വെള്ളച്ചോര്‍ച്ച കണ്ടെത്തിയത്. കേരളത്തില്‍ നിന്നുള്ള അഞ്ച് ട്രെയിനുകള്‍ ഉൾപ്പെടെയുള്ള തീവണ്ടികളാണ് വഴിതിരിച്ചുവിടുന്നത്.
തിരുനല്‍വേലി- ജാംനഗര്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍- ഗാന്ധി ധാം എക്‌സ്പ്രസ്, എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍- ലോക്മാന്യതിലക് എക്‌സ്പ്രസ്, നിസാമുദ്ദീന്‍- എറണാകുളം എക്സ്പ്രസ് എന്നിവ വഴിതിരിച്ചുവിടും. ചൊവ്വാഴ്ചയും ബുധനാഴ്ചയും സര്‍വീസ് ആരംഭിക്കുന്ന തീവണ്ടികള്‍ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ലോക്മാന്യ തിലക്- തിരുവനന്തപുരം സെന്‍ട്രല്‍, ലോകമാന്യതിലക്- കൊച്ചുവേളി, നിസാമുദ്ദീന്‍- തിരുവനന്തപുരം സെന്‍ട്രല്‍, ഭാവ്‌നഗര്‍- കൊച്ചുവേളി, ലോകമാന്യ തിലക്- എറണാകുളം എക്സ്പ്രസ് എന്നിവ ഷൊര്‍ണൂര്‍- ഈറോഡ്- ധര്‍മവാരം- ഗുണ്ടകല്‍- റായ്ച്ചുര്‍- വാദി- സോലാപുര്‍- പൂണെ- ലോനാവാല- പന്‍വേല്‍ വഴിയാണ് തിരിച്ചുവിടുന്നത്.
മുംബൈ സി എം എസ് ടി- മഡ്ഗാവ് വന്ദേഭാരത്, മുംബൈ സി എം എസ് ടി- മഡ്ഗാവ് ജനശതാബ്ദി, മുംബൈ സി.എസ്.എം.ടി- മഡ്ഗാവ് മാണ്ഡോവി, മുംബൈ സി എം എസ് ടി- മംഗളൂരു എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ റദ്ദാക്കി. മഡ്ഗാവല്‍നിന്ന് മുംബൈയിലേക്കുള്ള മണ്ഡോവി എക്‌സപ്രസ്, സാവന്ത്‌വാദി റോഡ് പാസഞ്ചര്‍, മുംബൈ സി എം എസ് ടി തേജസ് എക്‌സ്പ്രസ്, മുംബൈ സി എം എസ് ടി, മുംബൈ സി എം എസ് ടി. ജനശതാബ്ദി എക്‌സപ്രസ് , ബുധനാഴ്ച യാത്രയാരംഭിക്കുന്ന സാവന്ത്‌വാദി റോഡ്- ദിവ എക്‌സ്പ്രസ് എന്നിവയും റദ്ദാക്കി.
കൂടാതെ, മഡ്ഗാവ്- ചണ്ഡിഗഢ്, മംഗളൂരു സെന്‍ട്രല്‍- ലോക്മാന്യ തിലക്, മംഗളൂരു- മുംബൈ എക്‌സ്പ്രസുകളും സാവന്ത്‌വാദി- മഡ്ഗാവ് പാസഞ്ചര്‍ എന്നിവയും റദ്ദാക്കി. മുംബൈ സി എം എസ് ടി- മഡ്ഗാവ് ജങ്ഷന്‍ കൊങ്കണ്‍ കന്യ, ലോകമാന്യതിലക്- മംഗളൂരു സെന്‍ട്രല്‍ മത്സ്യഗന്ധ എക്‌സ്പ്രസുകള്‍ സാവന്ത്‌വാദി റോഡില്‍ സര്‍വീസ് അവസാനിപ്പിക്കും എന്നാണ് റെയിൽവേ അറിയിപ്പിൽ വിശദമാക്കിയിട്ടുള്ളത്.
നേത്രാവതി എക്‌സ്പ്രസ് 7.40 മണിക്കൂര്‍ വൈകി പുറപ്പെടും
ഇന്ന്, ബുധനാഴ്ച രാവിലെ 9.15-ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍- മുംബൈ എല്‍ ടി ടി നേത്രാവതി എക്‌സ്പ്രസ് 7.40 മണിക്കൂര്‍ വൈകി വൈകീട്ട് 4.55-ന് യാത്ര ആരംഭിക്കും. ലോകമാന്യ തിലകില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ വൈകുന്നതിനാലാണ് താമസം.
ഒറ്റനോട്ടത്തില്‍
റദ്ദാക്കിയ ട്രെയിനുകള്‍
മഡ്ഗാവ്- ഛണ്ഡീഗഡ് എക്സ്പ്രസ്
മംഗളുരു സെന്‍ട്രല്‍ - ലോക്മാന്യ തിലക്
മംഗളുരു ജംഗ്ഷന്‍- മുംബൈ സിഎസ്എംടി എക്സ്പ്രസ് ട്രെയിന്‍
സാവന്ത് വാടി റോഡ് - മഡ്ഗാവ് ജംഗ്ഷന്‍ പാസഞ്ചര്‍
വഴി തിരിച്ച് വിട്ട ട്രെയിനുകള്‍
എറണാകുളം ജംഗ്ഷന്‍- പൂനെ ജംഗ്ഷന്‍ എക്സ്പ്രസ് ട്രെയിന്‍
മംഗളുരു ജംഗ്ഷന്‍ - മുംബൈ സിഎസ്എംടി എക്സ്പ്രസ്
എറണാകുളം ജംഗ്ഷന്‍ - എച്ച് നിസാമുദ്ദീന്‍
തിരുവനന്തപുരം സെന്‍ട്രല്‍ - എച്ച് നിസാമുദ്ദീന്‍ എക്സ്പ്രസ്
ലോകമാന്യ തിലക് - തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്
ലോകമാന്യതിലക് - കൊച്ചുവേളി എക്സ്പ്രസ്
എച്ച്.നിസാമുദ്ദീന്‍ - തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്
ബാവ്നഗര്‍ - കൊച്ചുവേളി എക്സ്പ്രസ്
ലോകമാന്യ തിലക് - എറണാകുളം എക്സ്പ്രസ്
ഇന്‍ഡോര്‍ ജംഗ്ഷന്‍ - കൊച്ചുവേളി എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
മുംബൈ സിഎസ്എംടി - മഡ്ഗാവ് ജംഗ്ഷന്‍ കൊങ്കണ്‍കന്യ എക്സ്പ്രസ്
ലോകമാന്യ തിലക് - മംഗളുരു സെന്‍ട്രല്‍ മത്സ്യഗന്ധ എക്സ്പ്രസ്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













