Search
  • Follow NativePlanet
Share
» »യുഎഇ അഞ്ച് വർഷ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങി, വിശദാംശങ്ങൾ

യുഎഇ അഞ്ച് വർഷ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങി, വിശദാംശങ്ങൾ

യുഎഇ അവതരിപ്പിച്ച ഏറ്റവും ഉപകാരപ്രദമായ സ്കീമുകളിൽ ഒന്നാണ് അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ. ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നുള്ളവർക്കും നലുകാവ്‍ കഴിയുന്ന തരത്തിൽ അവതരിപ്പിച്ച 5 വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ വഴി വിസ ഉടയയ്ക്ക് അഞ്ച് വർഷത്തിനിടെനിരവധി തവണ യുഎഇയിലേക്ക് വരുവാനും തിരികെ മടങ്ങുവാനും സാധിക്കും. ഇപ്പോഴിതാ ഊ വിസ അനുവദിച്ചു തുടങ്ങിയെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. വിശദമായി വായിക്കാം

5 വർഷ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ

പ്രവാസി കുടുംബങ്ങൾക്ക് ഏറെ സഹായകരമാകുന്ന വിസയാണ് ഇത്. സ്പോൺസറുടെ ആവശ്യം വരുന്നില്ല എന്നു മാത്രമല്ല, വർഷത്തിൽ പരമാവധി ആറു മാസത്തോളം യുഎഇയിൽ നിൽക്കുവാൻ അനുവദിക്കുകയും ചെയ്യുന്നവയാണ് ഈ വിസ. ഓണ്‍ലൈൻ ആയി അപേക്ഷിക്കാം എന്ന പ്രത്യേകതയും ഇതിനുണ്ട്. എന്നാൽ ഒരു വരവിൽ 90 ദിവസത്തിലധികം നിൽക്കുവാൻ നിയമം അനുവദിക്കുന്നില്ല. പരമാവധി ഒരു വർഷം 180 ദിവസം ഈ വിസ വഴി യുഎഇയില് നിൽക്കാം.

uae multiple entry visa

ആർക്കൊക്കെ പ്രയോജനപ്പെടുത്താം

കുടുംബമായി യുഎഇയിൽ കൂടുതൽ കാലം ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസ് മീറ്റിങ്ങുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കായി നിരവധി തവണ യുഎഇ സന്ദർശിക്കേണ്ടി വരുന്ന ആളുകൾക്കും ഇത് ഉപകാരപ്രമാണ്. ഓരോ തവണയും പ്രത്യേകം പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല എന്നതാണ് മെച്ചം. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം 18 വയസ്സിൽ താഴെ പ്രായത്തിലുള്ള കുട്ടികളുള്ള കുടുംബങ്ങൾക്കാണ് ഈ വിസ ലഭിക്കുന്നത്

എവിടെ അപേക്ഷക്കാം

യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട് സെക്യൂരിറ്റി- (Federal Authority for Identity, Citizenship, Customs & & Port Securit)യുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
https://icp.gov.ae എന്നതാണ് സൈറ്റ് അഡ്രസ്. ‌

uae mulriple visa

അപേക്ഷിക്കുവാൻ ആവശ്യമായ രേഖകൾ

5 വർഷത്തെ ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് ഇനിപ്പറയുന്ന രേഖകൾ ആവശ്യമാണ്:

ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്- അവസാനത്തെ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്. ഇതിൽ അക്കൗണ്ടില്‍ 4000 ഡോളറിന് തുല്യമായ തുക (ഏതാണ്ട് 3,28,074 രൂപ) ബാലന്‍സ് ഉണ്ടെന്നുറപ്പു വരുത്തണം.

യുഎഇ ഹെൽത്ത് ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
വെള്ള പശ്ചാത്തലത്തിൽ കളർ പാസ്പോർട്ട് സൈസ് ഫോട്ടോ

പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകളുടെ പകർപ്പ്

ഫ്ലൈറ്റ് ടിക്കറ്റിന്റെ പകർപ്പ്, ഹോട്ടൽ ബുക്കിംഗ് അല്ലെങ്കിൽ വാടകകരാർ , യുഎഇയിൽ താമസിക്കുന്ന കുടുംബാംഗങ്ങളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഉള്ള ക്ഷണക്കത്ത് പോലുള്ള താമസത്തിന്റെ തെളിവ് എന്നിവ കൂടി ഉൾപ്പെടുന്നു.

uae multiple entry visa

ചിലവ്

GDRFA വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങളനുനുസരിച്ച്, അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് 750 ദിർഹം ആണ് ഫീസ്. ഡെപ്പോസിറ്റ് തുകയായി 3025 ദിര്‍ഹം അടയ്ക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: visa world travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+