ഇന്ത്യന്‍ സഞ്ചാരികളെ സന്തോഷിക്കൂ...കൂടുതൽ ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് വിസ ഓൺ അറൈവൽ സംവിധാനം ഏർപ്പെടുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. വിനോദസഞ്ചാര രംഗത്ത് കൂടുതൽ വളർച്ചയുണ്ടാക്കുന്ന തീരുമാനം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതോടെ യുഎഇയിൽ വീസ ഓൺ അറൈവൽ വഴി എത്താൻ സാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാകും. വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്.
പുതിയ വിസ-ഓൺ-അറൈവൽ നയം അനുസരിച്ച് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്കും യുകെയിലേക്കും വിസയോ (ടൂറിസ്റ്റ വിസ) റസിഡൻസ് വിസയോ ഉള്ളവർക്ക് യുഎഇയിലേക്ക് വരാം. അപേക്ഷിക്കുന്ന ആളുടെ വിസയ്ക്കും പാസ്പോര്‍ട്ടിനും കുറഞ്ഞത് അപേക്ഷകന്‍റെ വിസയ്ക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്നാണ് ഇതിലെ വ്യവസ്ഥ. ഇതിനു മുൻപ്യുഎസ്, യു കെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങൾ എന്നിവിടങ്ങളില്‍ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് മാത്രമായിരുന്നു യുഎഇയില്‍ ഓണ്‍ അറൈവല്‍ വിസ ലഭ്യമായിരുന്നത്.

പുതിയ മാറ്റത്തോടെ യൂറോപ്യന്‍ യൂണിയന്‍, യുഎസ്, യുകെ എന്നിവിടങ്ങളിലേക്ക് ടൂറിസ്റ്റ് വിസയുള്ള ഇന്ത്യക്കാർക്ക് യുഎഇ വിസ ഓൺ അറൈവൽ നല്കും. യുണൈറ്റഡ് സ്റ്റേറ്റ്സ് നൽകുന്ന സാധുവായ വിസ, റസിഡൻസ് പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡ് ഒപ്പം കുറഞ്ഞത് ആറുമാസത്തെ സാധുതയുള്ള പാസ്പോർട്ട്, യൂറോപ്യൻ യൂണിയൻ രാജ്യമോ യുണൈറ്റഡ് കിംഗ്ഡമോ നൽകുന്ന സാധുവായ വിസ അല്ലെങ്കിൽ റസിഡൻസ് പെർമിറ്റ് ഒപ്പം കുറഞ്ഞത് ആറുമാസത്തെ സാധുതയുള്ള പാസ്പോർട്ട് എന്നിവയുള്ളവരാണ് യുഎഇയുടെ പുതിയ വിസ ഓൺ അറൈവൽ നയത്തില്‍ ഉൾപ്പെട്ടിരിക്കുന്നത്.
യുഎഇയിൽ എത്തുമ്പോൾ 14 ദിവസത്തെ വിസ ഓൺ അറൈവലാണ് മേൽപ്പറഞ്ഞ വിഭാഗത്തിലുള്ളവർക്ക് നല്കുന്നത്. ഇത് പിന്നീട് 60 ദിവസത്തേയ്ക്ക് കൂടി നീട്ടിയെടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. അറുപത് ദിവസമെന്നത് പിന്നീട് കൂട്ടിയെടുക്കുവാൻ സാധിക്കില്ല. 14 ദിവസത്തെ എൻട്രി വിസയ്ക്കുള്ള ഫീസ് 100 ദിർഹമാണ്. 60 ദിവസത്തെ വിസയ്ക്ക് 250 ദിർഹമാണ് നിരക്ക് ഈടാക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടൂറിസം വളരും
പുതിയ മാറ്റത്തോടെ മേഖലയിലെ വിനോദസഞ്ചാരത്തിന് വളർച്ച വരും. യുഎസ്, യുകെ, യൂറോപ്പിലെ മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് യുഎഇ കൂടി കണ്ട് എക്സ്പ്ലോർ ചെയ്തു പോകുവാനുള്ള അവസരം ഇതുവഴി ലഭിക്കും. മാത്രമല്ല, യൂറോപ്പ്, യുഎസ് യാത്രകളിലെ ഒരു സ്റ്റോപ്പ് ഓവർ ഡെസ്റ്റിനേഷനായി യുഎഇ മാറുകയും ചെയ്യും. വിസ നടപടികൾ ലളിതമാകുന്നതോടെ കൂടുതൽ ആളുകൾക്ക് ഇത് ഉപയോഗിക്കുകയും ചെയ്യാം. ട്രാവൽ ഏജന്‍സികളും ഇതിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












